- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യയടക്കം 20 രാജ്യങ്ങൾക്ക് സൗദിയിലേക്കുള്ള സന്ദർശക വിസയിൽ ഇളവ്; രാജ്യങ്ങളുടെ ലിസ്റ്റ് മന്ത്രാലയം പുറത്ത് വിട്ടു; പ്രവാസികൾ കുടുംബത്തെ ഒപ്പം കൂട്ടാനുള്ള ഒരുക്കത്തിൽ
സൗദിയിലേക്കുള്ള സന്ദർശക വിസക്ക് ഫീസിളവ് അനുവദിച്ചത് ഇന്ത്യക്കൊപ്പം ഇരുപത് രാജ്യങ്ങൾക്കെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ രേഖകൾ. 15 രാജ്യങ്ങൾക്ക് 250 റിയാലിന് മൂന്ന് മാസ സന്ദർശക വിസ ലഭിക്കും. 305 റിയാലാണ് ഇന്ത്യക്കുള്ള വിസ ഫീസ്. ഈ മാസം രണ്ടു മുതലാണ് സൗദിയിലേക്കുള്ള വിസ നിരക്കിളവ് പ്രാബല്യത്തിലായത്. ഇന്ത്യക്കും മറ്റു 19 രാജ്യങ്ങൾക്കുമായിരുന്നു ഇളവ്. പുതിയ നിരക്ക് പ്രകാരം 305 റിയാലാണ് മൂന്ന് മാസത്തേക്ക് സൗദിയിലേക്കുള്ള സന്ദർശക വിസ നിരക്ക്. ആറ് മാസത്തെ മൾട്ടിപ്പിൾ എൻട്രിക്ക് 455 റിയാൽ മതി. ഒരു വർഷത്തേക്ക് 810 റിയാലിന് മൾട്ടിപ്പിൽ എൻട്രി വിസ ലഭിക്കും. രണ്ട് വർഷത്തേക്ക് 1110 റിയാലിനും. ഇന്തോനേഷ്യ, റഷ്യ, മലേഷ്യ, ബ്രസീൽ, ആസ്ത്രേലിയ എന്നിവയാണ് മറ്റു 20 രാജ്യങ്ങളിലെ പ്രമുഖർ. ഹോങ്കോങ്, ബൾഗേറിയ, ക്രൊയോഷ്യ, അയർലണ്ട് എന്നിവരടക്കം 15 രാജ്യങ്ങളിൽ നിന്നാണ് സൗദിയേക്ക് ഏറ്റവും കുറഞ്ഞ സന്ദർശക വിസ നിരക്ക്. 250 റിയാൽ മുതൽ ഇവർക്ക് വിസ ലഭിച്ചു തുടങ്ങും.
സൗദിയിലേക്കുള്ള സന്ദർശക വിസക്ക് ഫീസിളവ് അനുവദിച്ചത് ഇന്ത്യക്കൊപ്പം ഇരുപത് രാജ്യങ്ങൾക്കെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ രേഖകൾ. 15 രാജ്യങ്ങൾക്ക് 250 റിയാലിന് മൂന്ന് മാസ സന്ദർശക വിസ ലഭിക്കും. 305 റിയാലാണ് ഇന്ത്യക്കുള്ള വിസ ഫീസ്.
ഈ മാസം രണ്ടു മുതലാണ് സൗദിയിലേക്കുള്ള വിസ നിരക്കിളവ് പ്രാബല്യത്തിലായത്. ഇന്ത്യക്കും മറ്റു 19 രാജ്യങ്ങൾക്കുമായിരുന്നു ഇളവ്. പുതിയ നിരക്ക് പ്രകാരം 305 റിയാലാണ് മൂന്ന് മാസത്തേക്ക് സൗദിയിലേക്കുള്ള സന്ദർശക വിസ നിരക്ക്. ആറ് മാസത്തെ മൾട്ടിപ്പിൾ എൻട്രിക്ക് 455 റിയാൽ മതി. ഒരു വർഷത്തേക്ക് 810 റിയാലിന് മൾട്ടിപ്പിൽ എൻട്രി വിസ ലഭിക്കും.
രണ്ട് വർഷത്തേക്ക് 1110 റിയാലിനും. ഇന്തോനേഷ്യ, റഷ്യ, മലേഷ്യ, ബ്രസീൽ, ആസ്ത്രേലിയ എന്നിവയാണ് മറ്റു 20 രാജ്യങ്ങളിലെ പ്രമുഖർ. ഹോങ്കോങ്, ബൾഗേറിയ, ക്രൊയോഷ്യ, അയർലണ്ട് എന്നിവരടക്കം 15 രാജ്യങ്ങളിൽ നിന്നാണ് സൗദിയേക്ക് ഏറ്റവും കുറഞ്ഞ സന്ദർശക വിസ നിരക്ക്. 250 റിയാൽ മുതൽ ഇവർക്ക് വിസ ലഭിച്ചു തുടങ്ങും.