- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹിജാബ് ധരിക്കാതെ ഫോട്ടോക്ക് പോസ് ചെയ്ത് സൗദി യുവതി; കൊന്നു കളയണമെന്നാവശ്യപ്പെട്ടാണ് സോഷ്യൽ മീഡിയയിൽ വൻ പ്രചരണം
റിയാദ്: സ്ത്രീകൾക്ക് ഏറ്റവും സ്വാതന്ത്ര്യം കുറവുള്ള രാജ്യമാണ് സൗദി അറേബ്യ. പർദ്ദ ധരിക്കാതെ സ്ത്രീകൾക്ക് പുറത്തിരങ്ങാൻ അനുവാദം പോലുമില്ല. അങ്ങനെയുള്ള നാട്ടിൽ സൈബർ ലോകത്ത് അതിഭീകരമായ ഒരു പ്രചരണാണ് നടക്കുന്നത്. ഹിജാബ് ധരിക്കാതെ ഫോട്ടോക്ക് പോസ് ചെയ്ത സൗദി യുവതിക്കെതിരെയാണ് പ്രചരണം. ഹിജാബ് ധരിക്കാത്തതിന്റെ പേിൽ യുവതിയെ കൊന്നു കളയണമെന്നാവശ്യപ്പെട്ടാണ് വൻ പ്രചരണം നടക്കുന്നത്. സൗദിയ അറേബ്യയിലെ റിയാദിലാണ് സംഭവം. ചിത്രം പോസ്റ്റ് ചെയ്തതിന് ശേഷം യുവതിക്കെതിരെ കടുത്ത നടപടി വേണമെന്നാവശ്യപ്പെട്ട് വലിയ പ്രചരണമാണ് നടക്കുന്നത്. ഒരു പോസ്റ്റ് യുവതിയെ കൊന്നുകളയുകയോ അല്ലെങ്കിൽ നായ്ക്കൾക്ക് യുവതിയെ വലിച്ചെറിഞ്ഞു കൊടുക്കുകയോ ഭരണകൂടം ചെയ്യണമെന്നാണ്. A Saudi woman went out yesterday without an Abaya or a hijab in Riyadh Saudi Arabia and many Saudis are now demanding her execution. pic.twitter.com/gPMOz5bRAr - Anon (@dontcarebut) November 29, 2016 ഞങ്ങൾ ആവശ്യപ്പെടുന്നു വിമത മാലാഖ അൽ ഷെഹ്രിയെ തടവിലാക്കുക എന്ന പേര
റിയാദ്: സ്ത്രീകൾക്ക് ഏറ്റവും സ്വാതന്ത്ര്യം കുറവുള്ള രാജ്യമാണ് സൗദി അറേബ്യ. പർദ്ദ ധരിക്കാതെ സ്ത്രീകൾക്ക് പുറത്തിരങ്ങാൻ അനുവാദം പോലുമില്ല. അങ്ങനെയുള്ള നാട്ടിൽ സൈബർ ലോകത്ത് അതിഭീകരമായ ഒരു പ്രചരണാണ് നടക്കുന്നത്. ഹിജാബ് ധരിക്കാതെ ഫോട്ടോക്ക് പോസ് ചെയ്ത സൗദി യുവതിക്കെതിരെയാണ് പ്രചരണം.
ഹിജാബ് ധരിക്കാത്തതിന്റെ പേിൽ യുവതിയെ കൊന്നു കളയണമെന്നാവശ്യപ്പെട്ടാണ് വൻ പ്രചരണം നടക്കുന്നത്. സൗദിയ അറേബ്യയിലെ റിയാദിലാണ് സംഭവം. ചിത്രം പോസ്റ്റ് ചെയ്തതിന് ശേഷം യുവതിക്കെതിരെ കടുത്ത നടപടി വേണമെന്നാവശ്യപ്പെട്ട് വലിയ പ്രചരണമാണ് നടക്കുന്നത്. ഒരു പോസ്റ്റ് യുവതിയെ കൊന്നുകളയുകയോ അല്ലെങ്കിൽ നായ്ക്കൾക്ക് യുവതിയെ വലിച്ചെറിഞ്ഞു കൊടുക്കുകയോ ഭരണകൂടം ചെയ്യണമെന്നാണ്.
A Saudi woman went out yesterday without an Abaya or a hijab in Riyadh Saudi Arabia and many Saudis are now demanding her execution. pic.twitter.com/gPMOz5bRAr
- Anon (@dontcarebut) November 29, 2016
ഞങ്ങൾ ആവശ്യപ്പെടുന്നു വിമത മാലാഖ അൽ ഷെഹ്രിയെ തടവിലാക്കുക എന്ന പേരിൽ ഹാഷ്ടാഗ് പ്രചരണവും വിമർശകർ ആരംഭിച്ചിട്ടുണ്ട്.
അതേ സമയം യുവതിയെ പിന്തുണച്ചും നിരവധി പേർ സോഷ്യൽ മീഡിയയിൽ രംഗതെത്തി. സ്ത്രീകൾക്കെതിരായ വിവേചന തടവറകൾ അവസാനിപ്പിക്കുന്നതിനുള്ള പോരാട്ടത്തിനുള്ള സമയമാണിതെന്നാണ് ഒരാളുടെ പ്രതികരണം. ധീരയാണ് യുവതിയെന്നും നിരവധി പേർ വിശേഷിപ്പിച്ചു.
അതേസമയം സംഭവം പാശ്ചാത്യ മാദ്ധ്യമങ്ങളിലെല്ലാം വലിയ വാർത്തയായിട്ടുണ്ട്. സൗദി അറേബ്യ വിരുദ്ധരായവർ സ്ത്രീവിരുദ്ധമാണ് സൗദിയെന്ന് ആരോപിച്ച് മറുപ്രചരണവും നടത്തുന്നുണ്ട്.
A brave Saudi lady decided not to wear her Abaya or Hijab out & about. Many praised her, others (males) said she should be killed for it... https://t.co/Swq30GKCcS
- Mikey Kay (@MikeyKayNYC) November 29, 2016