സൗദിയിൽ സ്ത്രീകൾ രാത്രി വൈകി ജോലി ചെയ്യുന്നതിന് നിയന്ത്രണം ഏർപ്പെടുത്താൻ തൊഴിൽമാന്ത്രാലയം തീരുമാനിച്ചു. സ്ത്രീകളുടെ സുരക്ഷയും സൗകര്യവും പരിഗണിച്ചാണ നീക്കമെന്നാണ് തൊഴിൽമന്ത്രാലയം അറിയിച്ചത്. സ്ത്രീകൾ രാത്രി വൈകി ജോലി ചെയ്യുന്നത് വിലക്കിക്കൊണ്ടുള്ള നിയമം കൊണ്ടുവരാനാണ് സൗദി തൊഴില്‌സാമൂഹിക വികസന മന്ത്രാലയത്തിന്റെ നീക്കം.

രാത്രി ജോലി ചെയ്യേണ്ട മേഖലകളിൽ സ്ത്രീകൾ ജോലി ചെയ്യാൻ തയ്യാറാകാത്ത സാഹചര്യത്തിലാണ് ഈ തീരുമാനം. സ്ത്രീകൾക്ക് അനുകൂല്യമായ തൊഴില്‌സാഹചര്യവും ജോലി സമയവും വരുന്നതോടെ സ്വകാര്യ മേഖലയില്വനിതാ ജീവനക്കാരുടെ എണ്ണം വര്ധിക്കും എന്നാണു റിപ്പോർട്ട്. നിലവിൽ അഞ്ചു ലക്ഷത്തോളം സ്ത്രീകളാണ് സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നത്. പുതിയ സാഹചര്യത്തിൽ രണ്ടു വർഷം കൊണ്ട് വനിതാ ജീവനക്കാരുടെ എണ്ണം ഏഴര ലക്ഷം കവിയുമെന്നാണ് പ്രതീക്ഷ.

നിയമം നടപ്പാക്കുന്നതിന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിന് നീക്കം തുടങ്ങി. ഇതുസംബന്ധിച്ച കരട് നിയമം ഉന്നതാധികാര സമിതിക്ക് സമര്പ്പി ച്ചതായി മന്ത്രാലയം അറിയിച്ചു.വനിതകൾക്ക് മിതമായ നിരക്കിൽ സുരക്ഷിത ഗതാഗത സൗകര്യവും ഒരുക്കും. ഇതിനുള്ള പദ്ധതി ജിദ്ദയിലും റിയാദിലും പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയതായും മന്ത്രാലയം വ്യക്തമാക്കി.