- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗദിയിൽ സ്ത്രീകൾക്കു സ്വന്തമായി ഇനി തിരിച്ചറിയൽ കാർഡ്; സ്ത്രീ സുരക്ഷ ഉറപ്പാക്കാനുള്ള പദ്ധതികളുമായി ഷൂര കൗൺസിൽ മുന്നോട്ട്
റിയാദ്: സൗദിയിലെ സ്ത്രീകൾക്ക് സ്വന്തമായി തിരിച്ചറിയൽ കാർഡ് വേണമെന്നുള്ള ഷൂര കൗൺസിൽ നിർദേശത്തിന് അവസാനം അംഗീകാരമായി. സിവിൽ സ്റ്റാറ്റസ് നിയമത്തിൽ ഇതുസംബന്ധിച്ച് ഭേദഗതി വേണമെന്ന് മൂന്ന് ഷൂര വനിതാ അംഗങ്ങളായ സാറ അൽ ഫൈസൽ, ഡോ. ലതീഫാഹ് അൽ ഷലാന, ഡോ. ഹായ അൽ മനിയ എന്നിവരുടെ നിർദ്ദേശം. രാജ്യത്ത് സ്ത്രീകളുടെ പൗരത്വത്തിന്റെ മൂല്യം ഉയർത്തുക, സ്ത
റിയാദ്: സൗദിയിലെ സ്ത്രീകൾക്ക് സ്വന്തമായി തിരിച്ചറിയൽ കാർഡ് വേണമെന്നുള്ള ഷൂര കൗൺസിൽ നിർദേശത്തിന് അവസാനം അംഗീകാരമായി. സിവിൽ സ്റ്റാറ്റസ് നിയമത്തിൽ ഇതുസംബന്ധിച്ച് ഭേദഗതി വേണമെന്ന് മൂന്ന് ഷൂര വനിതാ അംഗങ്ങളായ സാറ അൽ ഫൈസൽ, ഡോ. ലതീഫാഹ് അൽ ഷലാന, ഡോ. ഹായ അൽ മനിയ എന്നിവരുടെ നിർദ്ദേശം. രാജ്യത്ത് സ്ത്രീകളുടെ പൗരത്വത്തിന്റെ മൂല്യം ഉയർത്തുക, സ്ത്രീകൾക്കെതിരേയുള്ള എല്ലാവിധ അതിക്രമങ്ങൾ തടയാൻ പ്രത്യേകം നിയമം കൊണ്ടുവരിക എന്നിവയും ഇവർ ആവശ്യപ്പെട്ടിരുന്നു.
2015 ഒക്ടോബർ 13നാണ് സ്ത്രീകൾക്ക് സ്വന്തമായി തിരിച്ചറിയൽ കാർഡ് വേണമെന്ന ആവശ്യം ആദ്യമായി ഉന്നയിക്കപ്പെട്ടത്. ഔദ്യോഗിക രേഖയെന്ന നിലയ്ക്ക് ഒരു തിരിച്ചറിയൽ രേഖ, നിലവിലെ സിവിൽ സ്റ്റാറ്റസ് നിയമത്തിൽ വേണ്ട രൂപത്തിൽ ഭേദഗതി വരുത്തി സ്ത്രീകൾക്ക് ഐഡി കാർഡ് നൽകുക. ഒരു കുടുംബത്തിലെ ഭാര്യയുടെയും ഭർത്താവിന്റെയും മറ്റ് കുടുംബാംഗങ്ങളുടെയും വിവരങ്ങൾ ആഭ്യന്തരമന്ത്രാലയത്തിന്റെ സിവിൽ സ്റ്റാറ്റസ് വിഭാഗം ഓഫീസിൽ രജിസ്റ്റർ ചെയ്യുക, ഭർത്താവ് മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കുന്ന പക്ഷം ഭാര്യയ്ക്കുള്ള സ്ഥാനം നഷ്ടമാകാതിരിക്കാനാണിത്. വിവാഹിതരായ സ്ത്രീകളുടെയും പ്രായപൂർത്തിയാകാത്തവരുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതാണ് മറ്റൊരു നിർദ്ദേശം.
വിവാഹത്തിന് ശേഷം 60 ദിവസങ്ങൾക്കുള്ളിൽ സ്ത്രീകൾക്ക് ഐഡികാർഡിന് അപേക്ഷ നൽകണം. വിവാഹ ബന്ധം തെളിയിക്കുന്ന രേഖയും ഇതിനൊപ്പം സമർപ്പിക്കണം. ഇതിന് പുറമെ അമ്മമാർ തന്നെ കുട്ടികൾ ജനിക്കുന്ന പക്ഷം അത് അറിയിക്കേണ്ടതുണ്ടെന്നും നിർദ്ദേശത്തിൽ പറയുന്നു. മരണങ്ങളെക്കുറിച്ച് റിപ്പോർട്ട് ചെയ്യാനും സ്ത്രീകൾക്ക് അനുവാദം ഉണ്ടായിരിക്കും.