ദമ്മാം: സൗദിയിലെ വനിതകൾക്ക് പുരുഷ ഗാർഡിയനില്ലാതെ യാത്രചെയ്യത്തക്ക രീതിയിൽ യാത്രാരേഖ നൽകാൻ നീക്കം. പുതിയ നിയമഭേദഗതി അടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്യാനാണ് ശൂറാ കൗൺസിൽ തീരുമാനിച്ചിരിക്കുന്നത്. യാത്രാ രേഖാ നിയമത്തിലെ 11 ഖണ്ഡങ്ങളിൽ മൂന്നെണ്ണം ഇതിനായി തിരുത്തേണ്ടി വരും.

ഭർത്താവോ മറ്റു ഗാർഡിയനോ ഇല്ലാതെ സഊദി വനികൾക്ക് യാത്ര ചെയ്യാൻ കഴിയുന്ന രേഖ നിലവിലില്ല. ഭാര്യയുടെയും 18 നു വയസ്സിനു താഴെയുള്ള കുട്ടികളുടെയും വിവരങ്ങൾ ഭർത്താവിന്റെ യാത്രാ രേഖയിൽ കാണിക്കുകയാണ് ഇപ്പോഴുള്ള രീതി. മൈനറായ കുട്ടികളുടെത് ചേർക്കാനും പിതാവിനേ കഴിയൂ. ഇത് തിരുത്തി വനിതകൾക്കും സാധ്യമാക്കുകയാണ് നിയമഭേദഗതി ലക്ഷ്യം വെക്കുന്നത്.

പൗരയെന്ന രീതിയിൽ സ്ത്രീ സ്വാതന്ത്ര്യം ഊട്ടിയുറപ്പിക്കുകയും സംരക്ഷണ ചുമതലയുടെ പേരിൽ യാത്രാ രേഖകൾ ദുരുപയോഗം ചെയ്യുന്നത് തടയുകയുമാണ് പുതിയ ഭേദഗതിയുടെ ലക്ഷ്യം.