- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗതാഗത മേഖലയിലും സ്ത്രീകൾക്ക് തൊഴിൽ ഉറപ്പാക്കാൻ സൗദി; മന്ത്രാലയത്തിന് കീഴിൽ ഒഴിവുള്ള മേഖലയിൽ സ്ത്രീകൾക്ക് തൊഴിലവസരം ഒരുങ്ങുന്നു
വിദ്യാഭ്യാസം ആരോഗ്യം തുടങ്ങിയ മേഖലയ്ക്ക് പിന്നാലെ സൗദിയിലെ ഗതാഗത മേഖലയിലും സ്ത്രീകൾക്ക് തൊഴിലവസരം ഒരുങ്ങുന്നു.രാജ്യത്തെ ഗതാഗത വകുപ്പിൽ സ്ത്രീകളെ നിയമിക്കാൻ തീരുമാനിച്ചതായഗതാഗത മന്ത്രി സുലൈമാൻ അൽ ഹമദാൻ ആണ് അറിയിച്ചത് സ്ത്രീകൾക്കുള്ള പ്രത്യേക വിഭാഗത്തിൽ അവരുടെ സ്വകാര്യത ഉറപ്പാക്കണമെന്നും നിർദേശമുണ്ട്. ഇതിന്റെ ഭാഗമായി മന്ത്രാലയം വനിത സൂപ്പർവൈസർമാരെ നിയോഗിച്ചു. നിർദ്ദിഷ്ട സമയത്തിനുള്ള സ്ത്രീകൾക്ക് വേണ്ടി പ്രത്യേക സൗകര്യങ്ങൾ സജ്ജമാക്കണം. മന്ത്രാലയം നേരത്തെ തന്നെ സ്ത്രീ ജീവനക്കാർക്ക് വേണ്ടി വെബ്സൈറ്റിൽ പരസ്യം നൽകിക്കഴിഞ്ഞു. രാജ്യത്ത് ഒഴിവുള്ള എല്ലായിടത്തും സ്ത്രീകൾ അപേക്ഷ നൽകാനും നിർദേശിച്ചിട്ടുണ്ട്. നിലവിൽ 20 മേഖലകളിലായി 806000 സൗദി വനിതകൾ ജോലി ചെയ്യുന്നുണ്ട്. ഇതിൽ 71ശതമാനവും വിദ്യാഭ്യാസ മേഖലയിലാണ്. പതിമൂന്ന് ശതമാനം ആരോഗ്യ-സാമൂഹ്യസേവനരംഗത്തും അഞ്ച് ശതമാനം പൊതുഭരണവിഭാഗത്തിലും പ്രതിരോധ സാമൂഹ്യസുരക്ഷ രംഗത്തും ജോലി ചെയ്യുന്നു. ഇതിന് പുറമെ ഉത്പാദന-നിർമ്മാണ, ഖനന, കാർഷിക, വന-മത്സ്യബന്ധ മേഖലകളിലും സ്
വിദ്യാഭ്യാസം ആരോഗ്യം തുടങ്ങിയ മേഖലയ്ക്ക് പിന്നാലെ സൗദിയിലെ ഗതാഗത മേഖലയിലും സ്ത്രീകൾക്ക് തൊഴിലവസരം ഒരുങ്ങുന്നു.രാജ്യത്തെ ഗതാഗത വകുപ്പിൽ സ്ത്രീകളെ നിയമിക്കാൻ തീരുമാനിച്ചതായഗതാഗത മന്ത്രി സുലൈമാൻ അൽ ഹമദാൻ ആണ് അറിയിച്ചത്
സ്ത്രീകൾക്കുള്ള പ്രത്യേക വിഭാഗത്തിൽ അവരുടെ സ്വകാര്യത ഉറപ്പാക്കണമെന്നും നിർദേശമുണ്ട്. ഇതിന്റെ ഭാഗമായി മന്ത്രാലയം വനിത സൂപ്പർവൈസർമാരെ നിയോഗിച്ചു. നിർദ്ദിഷ്ട സമയത്തിനുള്ള സ്ത്രീകൾക്ക് വേണ്ടി പ്രത്യേക സൗകര്യങ്ങൾ സജ്ജമാക്കണം.
മന്ത്രാലയം നേരത്തെ തന്നെ സ്ത്രീ ജീവനക്കാർക്ക് വേണ്ടി വെബ്സൈറ്റിൽ പരസ്യം നൽകിക്കഴിഞ്ഞു. രാജ്യത്ത് ഒഴിവുള്ള എല്ലായിടത്തും സ്ത്രീകൾ അപേക്ഷ നൽകാനും നിർദേശിച്ചിട്ടുണ്ട്.
നിലവിൽ 20 മേഖലകളിലായി 806000 സൗദി വനിതകൾ ജോലി ചെയ്യുന്നുണ്ട്. ഇതിൽ 71ശതമാനവും വിദ്യാഭ്യാസ മേഖലയിലാണ്. പതിമൂന്ന് ശതമാനം ആരോഗ്യ-സാമൂഹ്യസേവനരംഗത്തും അഞ്ച് ശതമാനം പൊതുഭരണവിഭാഗത്തിലും പ്രതിരോധ സാമൂഹ്യസുരക്ഷ രംഗത്തും ജോലി ചെയ്യുന്നു. ഇതിന് പുറമെ ഉത്പാദന-നിർമ്മാണ, ഖനന, കാർഷിക, വന-മത്സ്യബന്ധ മേഖലകളിലും സ്ത്രീകൾ ജോലി ചെയ്യുന്നുണ്ട്.