പ്രവാസികളുടെ നീണ്ട കാത്തിരിപ്പിനു വിട. സൗദി എയർലൈൻസിന്റെ ആദ്യ സർവീസ് ഡിസംബർ 5ന് ജിദ്ദയിൽ നിന്നു കോഴിക്കോട്ടെക്ക് പറക്കാനൊരുങ്ങുന്നു.ജിദ്ദയിൽനിന്ന് പ്രാദേശിക സമയം പുലർച്ചെ 3.15ന് പുറപ്പെടുന്ന വിമാനം രാവിലെ 11.10ന് കരിപ്പൂരിൽ എത്തും. ഉച്ചയ്ക്ക് 1.10ന് തിരിച്ചു പറക്കും. റിയാദ്- കോഴിക്കോട് വിമാനത്തിന്റെ ആദ്യ സർവീസ് ഡിസംബർ 6ന് ആണ്. റിയാദ് സമയം പുലർച്ചെ 4.05നു പുറപ്പെടുന്ന വിമാനം രാവിലെ 10.50ന് കരിപ്പൂരിലെത്തും..

വിമാന ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിട്ടൂുണ്ട്് ട്രാവൽസുകൾ മുഖേനയും ഓൺലൈനായും ടിക്കറ്റുകൾ ബുക്ക് ചെയ്യാം. ആദ്യ ദിനങ്ങളിലെ യാത്രക്കായി സീറ്റുകൾ ബുക്ക് ചെയ്യുന്ന തിരക്കിലാണ് മലബാറിലെ പ്രവാസികൾ. നേരത്തെ കൊച്ചിയിലേക്ക് ടിക്കറ്റ് എടുത്ത യാത്രക്കാർക്ക് യാത്ര കോഴിക്കോട്ടേക്ക് മാറ്റാനുള്ള അവസരം സൗദി എയർലൈൻസ് നൽകുന്നുണ്ട്. അതുകൊണ്ടു തന്നെ സർവീസ് ആരംഭിക്കുന്ന ആദ്യ ദിനങ്ങളിൽ വളരെ കുറഞ്ഞ സീറ്റുകൾ മാത്രമേ പുതുതായി ലഭ്യമാവുകയുള്ളു.