- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുഎഇയിൽ ഗതാഗത നിയമലംഘകരിൽ സൗദികൾ ഒന്നാമത്; രണ്ടാം സ്ഥാനം ഒമാനികൾക്ക്
ദുബായ്: യുഎഇയിൽ ഏറ്റവും കൂടുതൽ ഗതാഗതം നിയമം ലംഘിക്കുന്നത് സൗദി സ്വദേശികളെന്ന് റിപ്പോർട്ട്. ഈ വർഷം ജനുവരി മുതൽ ജൂൺ വരെയുള്ള കാലഘട്ടത്തിലെ കണക്കു പ്രകാരമാണിത്. രണ്ടാം സ്ഥാനത്തു നിൽക്കുന്ന ഒമാനികളും. ഗതാഗത നിയമലംഘനം നടത്തിയ കുറ്റത്തിന് 199,681 സൗദി സ്വദേശികളെയാണ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. രണ്ടാം സ്ഥാനത്തുള്ള ഒമാനികൾ മൊത്തം 68,399 ഗ
ദുബായ്: യുഎഇയിൽ ഏറ്റവും കൂടുതൽ ഗതാഗതം നിയമം ലംഘിക്കുന്നത് സൗദി സ്വദേശികളെന്ന് റിപ്പോർട്ട്. ഈ വർഷം ജനുവരി മുതൽ ജൂൺ വരെയുള്ള കാലഘട്ടത്തിലെ കണക്കു പ്രകാരമാണിത്. രണ്ടാം സ്ഥാനത്തു നിൽക്കുന്ന ഒമാനികളും. ഗതാഗത നിയമലംഘനം നടത്തിയ കുറ്റത്തിന് 199,681 സൗദി സ്വദേശികളെയാണ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. രണ്ടാം സ്ഥാനത്തുള്ള ഒമാനികൾ മൊത്തം 68,399 ഗതാഗത നിയമലംഘനങ്ങളാണ് നടത്തിയിട്ടുള്ളത്.
ഒമാന് പിന്നിൽ നിയമലംഘനത്തിൽ ഖത്തറികളാണ് പൊലീസ് പിടിയിലായിട്ടുള്ളത്. 17,582 ഖത്തറി നിയമലംഘകരാണ് പിടിക്കപ്പെട്ടിട്ടുള്ളത്. നാലാം സ്ഥാനമാണ് ബഹ്‌റിൻ സ്വദേശികൾക്ക്. ഇവരുടെ പേരിൽ 4232 കേസുകൾ മാത്രമാണുള്ളത്. യുഎഇയിൽ ഈ വർഷത്തെ ആദ്യ ആറു മാസത്തിലെ ട്രാഫിക് നിയമലംഘകരിൽ ജിസിസി രാജ്യങ്ങളിൽ നിന്നുള്ളവരുടെ മാത്രം കണക്ക് 326,973 ആണെന്നാണ് റിപ്പോർട്ട്.
കൂടാതെ ജിസിസി പൗരന്മാർ ഓടിച്ച 63 വാഹനങ്ങൾ അപകടത്തിൽ പെട്ടിട്ടുണ്ട്. ഈ അപകടങ്ങളിൽ 14 പേരുടെ ജീവൻ നഷ്ടമാകുകയും 177 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
ഇതേ കാലയളവിൽ തന്നെ യുഎഇ ലൈസൻസുള്ള ജിസിസി പൗരന്മാരുടെ പേരിൽ 770 ട്രാഫിക് കുറ്റങ്ങളാണ് ചുമത്തപ്പെട്ടിട്ടുള്ളത്. ഇതിൽ 628 ട്രാഫിക് കുറ്റങ്ങളും ഒമാനികളുടെ പേരിലുള്ളവയാണ്. ഖത്തറികളാണ് ഇക്കാര്യത്തിൽ രണ്ടാം സ്ഥാനത്തുള്ളത്. 136 കേസുകളാണ് ഖത്തറികളുടെ പേരിലുള്ളത്. സൗദി സ്വദേശികളുടെ പേരിൽ ഏഴു കേസും കുവൈറ്റികളുടെ പേരിൽ രണ്ടു കേസും മാത്രമാണുള്ളത്.
രാജ്യവ്യാപകമായി ജിസിസി പൗരന്മാർ നടത്തുന്ന ഒട്ടേറെ ഗതാഗത നിയമലംഘനങ്ങൾ യുഎഇ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ട്രാഫിക് കോഓർഡിനേഷൻ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ജനറൽ ട്രാഫിക് ബ്രിഗേഡിയർ ഗെയ്ത്ത് അൽ സാബി വ്യക്തമാക്കി.