സൗദിയിലെ അസീർ പ്രവിശ്യയിലെ സ്വകാര്യ ഗേൾസ് സ്‌കൂളുകൾ ,ഷോപ്പിങ് മാളുകൾ, ട്രാവൽ ഏജൻസികൾ, തുടങ്ങി ഒമ്പതോളം മേഖലകളിൽ സ്വദേശിവൽക്കരണം നടപ്പാക്കാൻ നടപടി. ഇത് സംബന്ധിച്ചുള്ള ധാരണാ പത്രത്തിൽ അ സീർ ഗവർണർ ഫൈസൽ ബിൻ ഖാലിദ് രാജകുമാരനും തൊഴിൽ സാമൂഹിക വികസന മന്ത്രി ഡോക്ടർ അലി അൽ ഗഫീസും ഒപ്പുവെച്ചു. ഇതോടെ മലയാളികളടക്കം നിരവധി വിദേശികൾ തൊഴിൽ നഷ്ടഭീഷണിയിൽ ആണ്.

സ്വകാര്യ ഗേൾസ് സ്‌കൂളുകൾ ,ഷോപ്പിങ് മാളുകൾ, ട്രാവൽ ഏജൻസികൾ, ഇൻഷൂറൻസ് കന്പനി ഓഫിസുകൾ, സ്വകാര്യ തപാൽ ഓഫിസുകൾ ,സന്നദ്ധ സംഘടനകൾ, സാമൂഹിക വികസന കമ്മറ്റി ഓഫിസുകൾ, ചരക്ക് നീക്ക മേഖലയിൽ പ്രവർത്തിക്കുന്ന ഓഫീസുകൾ, വാഹനങ്ങൾ കേടാകുന്‌പോൾ നീക്കം ചെയ്യുന്ന റിക്കവറി വാഹനങ്ങൾ (വിഞ്ചു വാഹനം), മിനി ലോറികൾതുടങ്ങിയ മേഖലയിൽ പ്രവർത്തിക്കുന്നിടങ്ങളിൽ സന്പൂർണ്ണ സൗദി വൽക്കരണം നടപ്പാക്കാനാണ് നീക്കം.