റിയാദ്: ഡൈന, വിഞ്ച് ട്രക്ക് ജോലികൾ, ഇൻഷുറൻസ്, പോസ്റ്റൽ എന്നിവയുൾപ്പെടെ എട്ടോളം രംഗങ്ങളിൽ കൂടി സ്വദേശിവത്കരണം നടപ്പിലാക്കുന്നത്. ഏപ്രിൽ 17 മുതലാണ് സ്വദേശിവത്കരണം നിലവിൽ വരിക. ഇൻഷുറൻസ്, പോസ്റ്റൽ സർവീസ് എന്നിവയിൽ ജൂൺ 15നും, സ്വകാര്യ ഗേൾസ് സ്‌കൂളുകളിലെ സ്വദേശിവത്കരണം ഓഗസ്റ്റ് 29ന് നടപ്പാക്കും.

ഷോപ്പിങ് മാളുകളിലെ സമ്പൂർണ സ്വദേശിവത്കരണം നടപ്പാക്കാനുള്ള തിയതി സെപ്റ്റംബർ 11 ആണ്. ഞായറാഴ്ച പ്രാബല്യത്തിൽ വന്ന റന്റെ് എ കാർ മേഖലയിലെ സ്വദേശിവത്കരണത്തെ തുടർന്നുള്ള പരിശോധനക്കിടെ തൊഴിൽ മന്ത്രാലയം അസീർ ശാഖ മേധാവി ഹുസൈൻ അൽ മിരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പുതിയ തൊഴിലുകളുടെ സ്വദേശിവത്കരണത്തിന് വകുപ്പു മന്ത്രി അംഗീകാരം നൽകിയിട്ടുണ്ടെന്നും അദ്ദഹേം പറഞ്ഞു.

വാഹന വിൽപന കേന്ദ്രം, റെഡിമെയ്ഡ് കട, വീട്ടുപകരണ കട, പാത്രക്കട, ഇലക്ട്രോണിക് ഉപകരണ കട, വാച്ച് കട, കണ്ണട കട, മെഡിക്കൽ ഉപകരണ കട, കെട്ടിടനിർമ്മാണ വസ്തുക്കളുടെ കട, സ്‌പെയർപാർട്‌സ് കട, കാർപറ്റ് കട, ബേക്കറികൾ എന്നിവിടങ്ങളിലെ ജോലികൾ വിവിധ ഘട്ടങ്ങളിലായി സ്വദേശിവത്കരിക്കുമെന്ന് ജനുവരി അവസാനത്തിൽ പ്രഖ്യാപിച്ചിരുന്നു