വിദേശികൾ ഏറെയുള്ള പ്ലംബിങ്, കാർപന്റർ, കുക്കിങ്, സെക്യൂരിറ്റി മേഖലയിലും സൗദിയിൽ സ്വദേശിവത്കരണം ഏർപ്പെടുത്താൻ നീക്കം. പ്ലംബിങ്, കാർപന്റർ ജോലിക്ക് 600 സ്വദേശികളെ സൗദി സജ്ജമാക്കാനാണ് ഒരുങ്ങുന്നത്. ഇതിനായി യുവാക്കൾക്ക് പരിശീലനം നൽകാൻ ട്രെയിനിങ് അഥോറിറ്റി തീരുമാനിച്ചു. മെക്കാനിക്, സെക്യൂരിറ്റി, വാഹനങ്ങളിൽ സാധന വിതരണം, ടെക്‌നിഷ്യൻ തുടങ്ങിയ ജോലികളിലും സ്വദേശി യുവാക്കൾക്ക് പരിശീലനം നൽകും.

പ്ലംബിങ്, കാർപന്റർ, സ്റ്റീൽ വർക്, അപോൾസ്റ്ററി, കുക്കിങ്, മെക്കാനിക്, സെക്യൂരിറ്റി ഗാർഡ്, വാഹനങ്ങളിൽ സാധന വിതരണം, പ്രൊഡക്ഷൻ, ടെക്‌നിഷ്യൻ തുടങ്ങിയ ജോലികളിൽ ആണ് സ്വദേശകളെ നിയമിക്കുക. 3,000 മുതൽ 10,000 റിയാൽ വരെ വേതനം നൽകി ജോലിക്കാരെ തൊഴിൽ രംഗത്ത് തുടരാൻ പ്രേരിപ്പിക്കാനും അഥോറിറ്റി പദ്ധതിയിട്ടിട്ടുണ്ട്.

സ്വദേശിവത്കരണം കൂടുതൽ മേഖലയിലേക്ക് വ്യാപിപ്പിക്കുന്നതിന്റെയും സ്വദേശികൾക്കിടയിലെ തൊഴിലില്ലായ്മ ശതമാനം കുറക്കുന്നതിന്റെയും ഭാഗമായാണ് വിവിധ മേഖലകൾ കേന്ദ്രീകരിച്ച് പരിശീലനം സംഘടിപ്പിക്കുന്നത്.