- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗദിയിൽ ചരക്കുലോറികളിൽ ജോലി സ്വദേശികൾക്ക് മാത്രമായി നിജപ്പെടുത്തുന്നു; മൊബൈൽ മേഖലയ്ക്ക് പിന്നാലെ രാജ്യത്ത് നടപ്പിലാക്കുന്ന സമ്പൂർണ്ണ സ്വദേശി വത്കരണം വീണ്ടും വിദേശികൾക്ക് തിരിച്ചടിയാകുന്നു
റിയാദ്: മൊബൈൽ മേഖലയ്ക്ക് പിന്നാലെ രാജ്യത്ത് നടപ്പിലാക്കുന്ന സമ്പൂർണ്ണ സ്വദേശി വത്കരണം വീണ്ടും വിദേശികൾക്ക് തിരിച്ചടിയാകുന്നു. വിദേശികൾ ഏറെ ജോലി ചെയ്യുന്ന ചരക്ക് ലോറികളിലാണ് അടുത്തതായി സ്വദേശിവത്കരണം നടപ്പിലാക്കാൻ അധികൃതർ ഒരുങ്ങുന്നത്.ചരക്കു ലോറികളിലെ ജോലി സ്വദേശികൾക്കു മാത്രമായി നിജപ്പെടുത്തുമെന്ന് തൊഴിൽ, സാമൂഹിക വികസനകാര്യ മന്ത്രാലയം അറിയിച്ചു. ഇടത്തരം ചരക്കു ലോറികളിൽ സമ്പൂർണ സ്വദേശിവത്ക്കരണം നടപ്പിലാക്കും. ചെറിയ ട്രക്കുകളിലും സ്വദേശികൾക്കു മാത്രം ജോലി ചെയ്യാൻ അനുമതി നൽകാനാണ് ആലോചി ക്കുന്നതെന്ന് തൊഴിൽ മന്ത്രാലയം ട്വിറ്ററിൽ അറിയിച്ചു. പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ആഭ്യന്തരം, ഗതാഗതം തുടങ്ങിയ മന്ത്രാലയങ്ങളുമായി ഏകോപനം നടന്നുവരുകയാണെന്നും തൊഴിൽ മന്ത്രാലയം വ്യക്തമാക്കി. ചരക്കു ഗതാഗതവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ട്രക്കുകളിൽ വിദേശികൾ ധാരാളമായി ജോലി ചെയ്യുന്നുണ്ട്. സ്വദേശികൾക്ക് അനുയോജ്യമായ തൊഴിൽ എന്ന നിലയിലാണ് ഈ രംഗത്തു സ്വദേശിവത്ക്കരണം നടപ്പിലാക്കുന്നത്. നിയമം നടപ്പിലായാൽ മലയാളി
റിയാദ്: മൊബൈൽ മേഖലയ്ക്ക് പിന്നാലെ രാജ്യത്ത് നടപ്പിലാക്കുന്ന സമ്പൂർണ്ണ സ്വദേശി വത്കരണം വീണ്ടും വിദേശികൾക്ക് തിരിച്ചടിയാകുന്നു. വിദേശികൾ ഏറെ ജോലി ചെയ്യുന്ന ചരക്ക് ലോറികളിലാണ് അടുത്തതായി സ്വദേശിവത്കരണം നടപ്പിലാക്കാൻ അധികൃതർ ഒരുങ്ങുന്നത്.ചരക്കു ലോറികളിലെ ജോലി സ്വദേശികൾക്കു മാത്രമായി നിജപ്പെടുത്തുമെന്ന് തൊഴിൽ, സാമൂഹിക വികസനകാര്യ മന്ത്രാലയം അറിയിച്ചു.
ഇടത്തരം ചരക്കു ലോറികളിൽ സമ്പൂർണ സ്വദേശിവത്ക്കരണം നടപ്പിലാക്കും. ചെറിയ ട്രക്കുകളിലും സ്വദേശികൾക്കു മാത്രം ജോലി ചെയ്യാൻ അനുമതി നൽകാനാണ് ആലോചി ക്കുന്നതെന്ന് തൊഴിൽ മന്ത്രാലയം ട്വിറ്ററിൽ അറിയിച്ചു. പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ആഭ്യന്തരം, ഗതാഗതം തുടങ്ങിയ മന്ത്രാലയങ്ങളുമായി ഏകോപനം നടന്നുവരുകയാണെന്നും തൊഴിൽ മന്ത്രാലയം വ്യക്തമാക്കി.
ചരക്കു ഗതാഗതവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ട്രക്കുകളിൽ വിദേശികൾ ധാരാളമായി ജോലി ചെയ്യുന്നുണ്ട്. സ്വദേശികൾക്ക് അനുയോജ്യമായ തൊഴിൽ എന്ന നിലയിലാണ് ഈ രംഗത്തു സ്വദേശിവത്ക്കരണം നടപ്പിലാക്കുന്നത്.
നിയമം നടപ്പിലായാൽ മലയാളികൾ ഉൾപ്പെടെ ഏറെ പ്രവാസികൾ ജോലി ചെയ്യുന്ന മേഖല കളായ ചെറിയ പിക്കപ്പുകൾ, ഇടത്തരം ട്രക്കുകൾ, കേടായ വാഹനങ്ങൾ കൊണ്ടുപോകുന്ന വിഞ്ചുകൾ എന്നിവയിലെ ജോലി സ്വദേശികൾക്ക് മാത്രമായി പരിമിതപ്പെടുത്തും.ഇത്തരം വാഹനങ്ങളുടെ ഉടമസ്ഥാവകാശം സ്വദേശികൾക്ക് മാത്രമേ നൽകയിരുന്നുള്ളൂവെങ്കിലും ഡ്രൈവർമാറും ലോഡിങ് ജോലിക്കാരുമായി വിദേശികളെ നിയമിക്കാൻ നിയമം അനുവദിച്ചിരുന്നു. ആയിരക്കണക്കിന് വിദേശികൾ ആണ് നിലവിൽ ഈ രംഗത്ത് ജോലി ചെയ്യുന്നത്.