- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗദിയിലെ സർക്കാർ സർവ്വീസുകളിൽ നിന്നും വിദേശികളെ ഒഴിവാക്കാൻ പദ്ധതി; 2020ഓടെ സർക്കാർ മേഖലയും സ്വദേശിവത്കരിക്കും
റിയാദ്: സൗദിയിലെ സർക്കാർ സർവ്വീസുകളിൽ നിന്നും വിദേശികളെ ഒഴിവാക്കാൻ പദ്ധതി.സർക്കാർ മേഖലയിലും സ്വദേശിവത്കരണം നടപ്പിലാക്കുന്നതോടെ രാജ്യത്തെ ജോലി ചെയ്യുന്ന എഴുപത്തിനായിരത്തോളം വിദേശികൾക്ക് തൊഴിൽ നഷ്ടമായേക്കും. 2020 ഓടെ ഈ മേഖല പൂർണമായി സൗദിവൽക്കരിക്കുകയെന്ന ലക്ഷ്യത്തിലാണ് പുതിയ പദ്ധതി. രാജ്യത്ത് ജോലി ചെയ്യുന്ന വിദേശികളിൽ 3352 പേർ വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴിലും 48,973 പേർ ആരോഗ്യ മേഖലയിലുമാണ് ജോലി ചെയ്യുന്നത്.15,844 പേർ സർവകലാശാല അദ്ധ്യാപകരും 881 പേർ സാങ്കേതിക, തൊഴിൽ പരിശീലന കോർപറേഷനു കീഴിലെ സ്ഥാപനങ്ങളിലെ അദ്ധ്യാപകരുമാണ്. അവശേഷിക്കുന്നവർ മറ്റു വകുപ്പുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നു. പൊതുമേഖലയിൽ വിദേശികൾ ജോലി ചെയ്യുന്ന തൊഴിലുകൾ 2020 ഓടെ സൗദിവൽക്കരിക്കാൻ സിവിൽ സർവീസ് മന്ത്രാലയമാണ് പദ്ധതി തയാറാക്കിയത്.
റിയാദ്: സൗദിയിലെ സർക്കാർ സർവ്വീസുകളിൽ നിന്നും വിദേശികളെ ഒഴിവാക്കാൻ പദ്ധതി.സർക്കാർ മേഖലയിലും സ്വദേശിവത്കരണം നടപ്പിലാക്കുന്നതോടെ രാജ്യത്തെ ജോലി ചെയ്യുന്ന എഴുപത്തിനായിരത്തോളം വിദേശികൾക്ക് തൊഴിൽ നഷ്ടമായേക്കും.
2020 ഓടെ ഈ മേഖല പൂർണമായി സൗദിവൽക്കരിക്കുകയെന്ന ലക്ഷ്യത്തിലാണ് പുതിയ പദ്ധതി. രാജ്യത്ത് ജോലി ചെയ്യുന്ന വിദേശികളിൽ 3352 പേർ വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴിലും 48,973 പേർ ആരോഗ്യ മേഖലയിലുമാണ് ജോലി ചെയ്യുന്നത്.15,844 പേർ സർവകലാശാല അദ്ധ്യാപകരും 881 പേർ സാങ്കേതിക, തൊഴിൽ പരിശീലന കോർപറേഷനു കീഴിലെ സ്ഥാപനങ്ങളിലെ അദ്ധ്യാപകരുമാണ്.
അവശേഷിക്കുന്നവർ മറ്റു വകുപ്പുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നു. പൊതുമേഖലയിൽ വിദേശികൾ ജോലി ചെയ്യുന്ന തൊഴിലുകൾ 2020 ഓടെ സൗദിവൽക്കരിക്കാൻ സിവിൽ സർവീസ് മന്ത്രാലയമാണ് പദ്ധതി തയാറാക്കിയത്.
Next Story