- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അടുത്ത ഘട്ട സ്വദേശിവത്കരണം രാജ്യത്തെ ചില്ലറ വില്പന ശാലകളിൽ; 100 ശതമാനം സ്വദേശിവത്കരണം നടപ്പിലാകുന്നതോടെ തൊഴിൽ പോകുന്നത് മലയാളികളടക്കം നിരവധി ഇന്ത്യക്കാർക്ക്
മലയാളികൾ ഉൾപ്പെടെ നിരവധി ഇന്ത്യക്കാരെ ആശങ്കയിലാക്കി ചില്ലറവില്പന മേഖലയിലും സ്വദേശവത്കരണ നടപടികൾ ആരംഭിക്കുമെന്ന് തൊഴിൽമന്ത്രാലയം അറിയിച്ചു. ചില്ലറ വിൽപ്പന കടകളിലും ഉപഭോഗവസ്തുക്കൾ വിൽപന നടത്തുന്ന സ്ഥാപനങ്ങളിലും ആണ് അടുത്തഘട്ടമായി സ്വദേശിവത്കരണം നടത്തുക. അടുത്ത നാല് വർഷത്തിനുള്ളിൽ 171 തൊഴിലുകളിൽ സ്വദേശിവത്കരണം നടത്താൻ മന്ത്രാലയത്തിന് പദ്ധതിയുണ്ട്. ട്രാവൽ, ടൂറിസം മേഖലയിലെ ട്രാവൽ ഏജൻസികൾ, ഹോട്ടലുകൾ എന്നിവയിൽ ഭാഗികമായ സ്വദേശിവത്കരണം മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്. ആരോഗ്യ മേഖലയിൽ 7,500 ജോലിക്കാർക്കുള്ള കരാറുകൾ മന്ത്രാലയം ഇതിനകം ഒപ്പുവെച്ചിട്ടുണ്ട്. 2020ഓടെ ആരോഗ്യ മേഖലയിൽ 93,000 സ്വദേശികൾക്ക് ജോലി നൽകാനാവുമെന്നും മന്ത്രാലയം വൃത്തങ്ങൾ വ്യക്തമണാക്കി. 40 ശതമാനം സ്വദേശിവത്കരണം ഇതിനകം നടപ്പാക്കിയ റന്റ് എ കാർ മേഖലയിലും 100 ശതമാനം സ്വദേശിവത്കരണം നടപ്പാക്കും.
മലയാളികൾ ഉൾപ്പെടെ നിരവധി ഇന്ത്യക്കാരെ ആശങ്കയിലാക്കി ചില്ലറവില്പന മേഖലയിലും സ്വദേശവത്കരണ നടപടികൾ ആരംഭിക്കുമെന്ന് തൊഴിൽമന്ത്രാലയം അറിയിച്ചു. ചില്ലറ വിൽപ്പന കടകളിലും ഉപഭോഗവസ്തുക്കൾ വിൽപന നടത്തുന്ന സ്ഥാപനങ്ങളിലും ആണ് അടുത്തഘട്ടമായി സ്വദേശിവത്കരണം നടത്തുക.
അടുത്ത നാല് വർഷത്തിനുള്ളിൽ 171 തൊഴിലുകളിൽ സ്വദേശിവത്കരണം നടത്താൻ മന്ത്രാലയത്തിന് പദ്ധതിയുണ്ട്. ട്രാവൽ, ടൂറിസം മേഖലയിലെ ട്രാവൽ ഏജൻസികൾ, ഹോട്ടലുകൾ എന്നിവയിൽ ഭാഗികമായ സ്വദേശിവത്കരണം മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്. ആരോഗ്യ മേഖലയിൽ 7,500 ജോലിക്കാർക്കുള്ള കരാറുകൾ മന്ത്രാലയം ഇതിനകം ഒപ്പുവെച്ചിട്ടുണ്ട്. 2020ഓടെ ആരോഗ്യ മേഖലയിൽ 93,000 സ്വദേശികൾക്ക് ജോലി നൽകാനാവുമെന്നും മന്ത്രാലയം വൃത്തങ്ങൾ വ്യക്തമണാക്കി.
40 ശതമാനം സ്വദേശിവത്കരണം ഇതിനകം നടപ്പാക്കിയ റന്റ് എ കാർ മേഖലയിലും 100 ശതമാനം സ്വദേശിവത്കരണം നടപ്പാക്കും.
Next Story