- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വകാര്യ സ്ഥാപനങ്ങളിൽ വ്യാജ സ്വദേശി വത്കരണം നടത്തുന്നതായി പരാതി വ്യാപകം; സമ്പൂർണ സ്വദേശിവത്കരണം നടപ്പാക്കിയ മേഖലകളിൽ വിദേശികളെ നിയമിച്ചാലും നടപടി; നിയമലംഘകർക്ക് 25,000 റിയാൽ വരെ പിഴ
രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങളിൽ വ്യാജ സ്വദേശി വത്കരണം നടത്തുന്നതായി പരാതി വ്യാപകമയതോടെ നിയമലംഘകർക്ക് കർശന നടപടി സ്വീകരിക്കാൻ തൊഴിൽ മന്ത്രാലയം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി സ്വദേശിവത്കരണത്തിലെ ക്രമക്കേടിന് 25,000 റിയാൽ പിഴ ഈടാക്കും.കൂടുതൽ സ്വദേശികൾക്ക് മികച്ച തൊഴിലവസരം ലഭ്യമാക്കുന്നതിന് അടുത്തമാസം 3 മുതൽ സന്തുലിത നിതാഖാത് നടപ്പാക്കുമെന്നും മന്ത്രാലയം അറിയിച്ചു. നിതാഖാത് പ്രകാരം സ്വകാര്യസ്ഥാപനങ്ങൾ ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസിൽ രജിസ്റ്റർചെയ്ത സ്വദേശികളുടെ ശരാശരി വേതനം 3500 റിയാലാണ്. എന്നാൽ സ്വകാര്യ സ്ഥാപനങ്ങൾ നിയമിച്ചവരിൽ 48 ശതമാനവും ഇത്തരത്തിൽ കുറഞ്ഞശമ്പളം നേടുന്നവരാണെന്നും കണ്ടെത്തിയിട്ടുണ്ട്. സ്വദേശിവത്കരണം പാലിക്കുന്നതിന് സ്വദേശികൾ അറിയാതെയും അവരുടെ സമ്മത മില്ലാതെയും ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസിൽ രജിസ്റ്റർചെയ്യുന്ന സ്ഥാപനങ്ങൾക്കും 25,000 റിയാൽ പിഴ ചുമത്തുമെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു. സ്വദേശികൾക്ക് മാത്രമായി നിജപ്പെടുത്തിയ തസ്തികകളിൽ വിദേശികളെ നിയമിക്കുന്ന സ്ഥാപനങ്ങൾക്ക്
രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങളിൽ വ്യാജ സ്വദേശി വത്കരണം നടത്തുന്നതായി പരാതി വ്യാപകമയതോടെ നിയമലംഘകർക്ക് കർശന നടപടി സ്വീകരിക്കാൻ തൊഴിൽ മന്ത്രാലയം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി സ്വദേശിവത്കരണത്തിലെ ക്രമക്കേടിന് 25,000 റിയാൽ പിഴ ഈടാക്കും.കൂടുതൽ സ്വദേശികൾക്ക് മികച്ച തൊഴിലവസരം ലഭ്യമാക്കുന്നതിന് അടുത്തമാസം 3 മുതൽ സന്തുലിത നിതാഖാത് നടപ്പാക്കുമെന്നും മന്ത്രാലയം അറിയിച്ചു.
നിതാഖാത് പ്രകാരം സ്വകാര്യസ്ഥാപനങ്ങൾ ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസിൽ രജിസ്റ്റർചെയ്ത സ്വദേശികളുടെ ശരാശരി വേതനം 3500 റിയാലാണ്. എന്നാൽ സ്വകാര്യ സ്ഥാപനങ്ങൾ നിയമിച്ചവരിൽ 48 ശതമാനവും ഇത്തരത്തിൽ കുറഞ്ഞശമ്പളം നേടുന്നവരാണെന്നും കണ്ടെത്തിയിട്ടുണ്ട്.
സ്വദേശിവത്കരണം പാലിക്കുന്നതിന് സ്വദേശികൾ അറിയാതെയും അവരുടെ സമ്മത മില്ലാതെയും ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസിൽ രജിസ്റ്റർചെയ്യുന്ന സ്ഥാപനങ്ങൾക്കും 25,000 റിയാൽ പിഴ ചുമത്തുമെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു. സ്വദേശികൾക്ക് മാത്രമായി നിജപ്പെടുത്തിയ തസ്തികകളിൽ വിദേശികളെ നിയമിക്കുന്ന സ്ഥാപനങ്ങൾക്ക് 20,000 റിയാലാണ് പിഴ.
സമ്പൂർണ സ്വദേശിവത്കരണം നടപ്പാക്കിയ മൊബൈൽഫോൺ കടകൾ, ലേഡീസ് ഷോപ്പുകൾ എന്നിവിടങ്ങളിൽ വിദേശികളെ നിയമിച്ചാൽ ഒരു തൊഴിലാളിക്ക് 20,000 റിയാൽ വീതം പിഴചുമത്തും.കൂടാതെ തൊഴിലാളികളുടെ പേരുവിവരങ്ങൾ, വേതനം, ഡ്യൂട്ടി രജിസ്റ്റർ എന്നിവ
വ്യക്തമാക്കുന്ന രേഖകൾ സൂക്ഷിക്കാത്ത സ്ഥാപനങ്ങൾക്ക് 5000 റിയാൽ പിഴ ചുമത്തും. തൊഴിലാളിയുടെ പാസ്പോർട്ട് കസ്റ്റഡിയിൽ സൂക്ഷിച്ചാൽ 2000 റിയാലാണ് പിഴ ചുമത്തുമെന്നും തൊഴിൽമന്ത്രാലയം വ്യക്തമാക്കി