പ്രവാസികളുടെ നെഞ്ചിടിപ്പ് കൂട്ടുന്ന കടുത്ത തീരുമാനങ്ങളുമായി വീണ്ടും സൗദി അറേബ്യ.മലയാളികൾ ഏറെ ജോലി ചെയ്യുന്നതും ബിസിനസ് നടത്തുന്നതുമായ 12 മേഖലകളിൽ കൂടി സെപ്റ്റംബർ മുതൽ സ്വദേശീവത്ക്കരണം ശക്തമാക്കാൻ ഒരുങ്ങുന്നുവെന്ന വാർത്ത മലയാളി സമൂഹത്തെ ഏറെ ആശങ്കയിലാക്കിയിരിക്കുകയാണ്.

വസ്ത്രക്കട, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് കടകൾ, ബേക്കറി, കണ്ണട, വാച്ച് കടകളെല്ലാം ഇതിൽ ഉൾപ്പെടും.മൂന്ന് ഘട്ടങ്ങൾ ഹിജ്‌റ വർഷാരംഭമായ സപ്തംബർ 11 മുതൽ മൂന്ന് ഘട്ടങ്ങളായാവും സ്വദേശി വത്കരണം നടപ്പാക്കുക. ആദ്യ ഘട്ടത്തിൽ മൂന്ന് മേഖലകളിലാകും നടപ്പാക്കുക്ക.

രണ്ടാം ഘട്ടം നവംബറിൽ ആദ്യ ഘട്ടത്തിൽ വാഹനം, മോട്ടോർ ബൈക്കുകൾ, റെഡിമെയ്ഡ് വസ്ത്ര കടകൾ, ഫർണിച്ചർ കടകൾ എന്നിവിടങ്ങളിലും രണ്ടാം ഘട്ടമായ നവംബർ ഒമ്പത് മുതൽ ഇലക്ട്രിക്, ഇലക്ട്രോണിക് കടകൾ, കണ്ണട വാച്ച് കടകൾ എന്നിവിടങ്ങളിലാും വ്യാപിപ്പിക്കും.

മൂന്നാം ഘട്ടം ജനവരി ഏഴിന് ആരോഗ്യ മെഡിക്കൽ ഉപകരണങ്ങൾ വിൽക്കുന്ന കടകൾ, കെട്ടിട നിർമ്മാണ സാമഗ്രികളുടെ കടകൾ, ഓട്ടോ സ്‌പെയർ, പരവതാനി, മധുരപലഹാരം എന്നീ കടകളിലേക്കും സ്വദേശിവത്കരണം മൂന്നാം ഘട്ടത്തിൽ വ്യാപിപ്പിക്കും.