- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- COMMODITIES
മൊബൈൽ ഫോൺ സെക്ടറിൽ അന്യരാജ്യക്കാർക്ക് തൊഴിൽ ലഭ്യമല്ലെന്ന് ഉറപ്പിച്ച് ലേബർ മിനിസ്ട്രി; ടെലികോം മേഖലയിലെ സ്വദേശിവത്ക്കരണം ശക്തമാക്കും
ജിദ്ദ: മൊബൈൽ ഫോൺ സെയിൽസ് ആൻഡ് മെയിന്റനൻസ് സെക്ടറിൽ അന്യരാജ്യക്കാർക്ക് തൊഴിൽ ലഭിക്കില്ലെന്ന് ഉറപ്പിച്ച് പറഞ്ഞ് ലേബർ മിനിസ്ട്രി. മൊബൈൽ ഫോൺ സെയിൽസ് ഔട്ട്‌ലെറ്റുകളിലും മെയിന്റനൻസ് ഷോപ്പുകളിലും അവയുടെ ആക്‌സസറീസ് വിൽക്കുന്ന കടകളിലും ഉള്ള എല്ലാ ജോലികളും സ്വദേശികളായ സ്ത്രീകൾക്കും പുരുഷന്മാർക്കുമായി പരിമിതപ്പെടുത്തിയിരിക്കുകയാണെന്നും ആറു മാസത്തെ കാലയളവിനുള്ളിൽ വിദേശികൾ ഈ മേഖലയിലെ തൊഴിൽ നിന്നു വിടുതൽ നേടണമെന്നും മിനിസ്ട്രി വക്താവ് ഖാലിദ് അബൽ ഖെയ്ൽ വ്യക്തമാക്കി. സർക്കാരിന്റെ ഏജൻസികളുമായി സഹകരിച്ച് പുതിയ തീരുമാനം നടപ്പിലാക്കാൻ മന്ത്രാലയം ശ്രമിക്കുമെന്ന് വക്താവ് ചൂണ്ടിക്കാട്ടി. ഇതിന്റെ ഭാഗമായി രാജ്യത്തുള്ള എല്ലാ മൊബൈൽ സെയിൽസ്, മെയിന്റനൻസ് ഔട്ട്‌ലെറ്റുകളിലും റെയ്ഡുകൾ നടത്തുമെന്നും നിയമലംഘകർക്കെതിരേ ശക്തമായ നടപടികൾ കൈക്കൊള്ളുമെന്നും വക്താവ് അറിയിച്ചു. ഇതുസംബന്ധിച്ചുള്ള പരിശോധനകൾ ജൂൺ ആറു മുതൽ തുടങ്ങും. ടെലികോം മേഖലയിൽ സ്വദേശിവത്ക്കരണത്തിന്റെ ആദ്യഘട്ടം നടപ്പാക്കേണ്ടതിന്റെ അവസാന തിയതിയാണ് ജൂൺ ആറ്. ഇക്കാലയ
ജിദ്ദ: മൊബൈൽ ഫോൺ സെയിൽസ് ആൻഡ് മെയിന്റനൻസ് സെക്ടറിൽ അന്യരാജ്യക്കാർക്ക് തൊഴിൽ ലഭിക്കില്ലെന്ന് ഉറപ്പിച്ച് പറഞ്ഞ് ലേബർ മിനിസ്ട്രി. മൊബൈൽ ഫോൺ സെയിൽസ് ഔട്ട്‌ലെറ്റുകളിലും മെയിന്റനൻസ് ഷോപ്പുകളിലും അവയുടെ ആക്‌സസറീസ് വിൽക്കുന്ന കടകളിലും ഉള്ള എല്ലാ ജോലികളും സ്വദേശികളായ സ്ത്രീകൾക്കും പുരുഷന്മാർക്കുമായി പരിമിതപ്പെടുത്തിയിരിക്കുകയാണെന്നും ആറു മാസത്തെ കാലയളവിനുള്ളിൽ വിദേശികൾ ഈ മേഖലയിലെ തൊഴിൽ നിന്നു വിടുതൽ നേടണമെന്നും മിനിസ്ട്രി വക്താവ് ഖാലിദ് അബൽ ഖെയ്ൽ വ്യക്തമാക്കി.
സർക്കാരിന്റെ ഏജൻസികളുമായി സഹകരിച്ച് പുതിയ തീരുമാനം നടപ്പിലാക്കാൻ മന്ത്രാലയം ശ്രമിക്കുമെന്ന് വക്താവ് ചൂണ്ടിക്കാട്ടി. ഇതിന്റെ ഭാഗമായി രാജ്യത്തുള്ള എല്ലാ മൊബൈൽ സെയിൽസ്, മെയിന്റനൻസ് ഔട്ട്‌ലെറ്റുകളിലും റെയ്ഡുകൾ നടത്തുമെന്നും നിയമലംഘകർക്കെതിരേ ശക്തമായ നടപടികൾ കൈക്കൊള്ളുമെന്നും വക്താവ് അറിയിച്ചു.
ഇതുസംബന്ധിച്ചുള്ള പരിശോധനകൾ ജൂൺ ആറു മുതൽ തുടങ്ങും. ടെലികോം മേഖലയിൽ സ്വദേശിവത്ക്കരണത്തിന്റെ ആദ്യഘട്ടം നടപ്പാക്കേണ്ടതിന്റെ അവസാന തിയതിയാണ് ജൂൺ ആറ്. ഇക്കാലയളവിൽ എല്ലാ മൊബൈൽ ഷോപ്പുകളിലും സ്വദേശിവത്കരണം അമ്പതു ശതമാനം പൂർത്തിയാക്കിയിരിക്കണം. പിന്നീടുള്ള മൂന്നു മാസക്കലയളവിലാണ് ബാക്കി അമ്പതു ശതമാനം സ്വദേശിവത്ക്കരണം പൂർത്തിയാക്കേണ്ടത്. ഇതിനോടകം 110,000 ചെറുപ്പക്കാരായ സ്ത്രീകളും പുരുഷന്മാരും ഈ മേഖലയിലെ തൊഴിൽ പരിശീലനത്തിനായി പേര് രജിസ്റ്റർ ചെയ്തു കഴിഞ്ഞിട്ടുണ്ടെന്നും ലേബർ മിനിസ്ട്രി വക്താവ് ചൂണ്ടിക്കാട്ടി.