കൊച്ചി: ആരോഗ്യ സംബന്ധമായി ബന്ധപ്പെട്ട് കുട്ടികളടക്കമുള്ളവർക്ക് സൗജന്യമായി എറണാകുളം നിയോജക മണ്ഡലത്തിൽ എംഎൽഎ ഹൈബി ഈഡൻ സംഘടിപ്പിച്ച 'സൗഖ്യം' സൂപ്പർ സ്‌പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പിൽ വൻ ജനപങ്കാളിത്തം.ആറായിരത്തിലധികം പേരാണ് കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടത്തിയ ക്യാമ്പിൽ പങ്കെടുത്തത്.

ബിപി,ഷുഗർ പരിശോധന മുതൽ മാമ്മോഗ്രം, ഇ.സി.ജി, എക്കോ കാർഡിയോഗ്രാം വരെ ക്യാമ്പ് സൈറ്റിൽതന്നെയായിരുന്നു. തിക്കും തിരക്കും അനുഭവപ്പെടാത്ത രീതിയിൽ ഏറെ ചിട്ടയോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. രാവിലെ ഹൈബി ഈഡൻ എംഎ‍ൽഎയുടെ അദ്ധ്യക്ഷതയിൽപിന്നണി ഗായിക സിതാര സൗഖ്യം 2018 ഉദ്ഘാടനം ചെയ്തു.

എറണാകുളത്ത് ഇത് 5-ാം തവണയാണ് ഹൈബി ഈഡൻ എംഎ‍ൽഎയുടെ നേതൃത്വത്തിൽ സൗഖ്യം സൂപ്പർ സ്‌പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്.10 മാസം പ്രായമുള്ള ആൾഡ്രിൻ മുതൽ ക്യാമ്പിൽ സൗഖ്യം തേടിയെത്തിരുന്നു. കഴിഞ്ഞ തവണകളിൽ സൗഖ്യം സൂപ്പർ സ്‌പെഷ്യാലിറ്റി മെഡിക്കൽക്യാമ്പിലൂടെ സൗഖ്യം പ്രാപിച്ച ഡ്യൂറോയും അനിൽ കുമാറും ജോർജ്ജുമെല്ലാം വോളന്റിയർമാരായി എത്തിയത് ശ്രദ്ധേയമായി. സന്നദ്ധ സേവകന്റെ റോളിൽ ഹൈബി ഈഡനും മുഴുനീളെ ഉണ്ടായിരുന്നു.

ഡോ.വി.പി ഗംഗാധരന്റെ നേതൃത്വത്തിലുള്ള കൊച്ചിൻ ക്യാൻസർ സൊസൈറ്റിയുടെ മൊബൈൽ മാമോഗ്രാം യൂണിറ്റും തെർമ്മൽ മാമോഗ്രാംയൂണിറ്റും ക്യാമ്പിനെത്തിയിരുന്നു. 20 ഓളം പേർക്ക് ഇന്നലെ ക്യാമ്പ് സൈറ്റിൽ വച്ച് തന്നെ മാമോഗ്രാം ചെയ്യുവാൻ സാധിച്ചു. ആർ സി സിയുടെ കലൂരിലുള്ള ഏർളി ക്യാൻസർ ഡിറ്റക്ഷൻ സെന്ററിന്റെ നേതൃത്വത്തിൽ ക്യാൻസർ പരിശോധനയമുണ്ടായിരുന്നു. 72 പേർക്ക് ക്യാൻസർ പരിശോധന നടത്തി.

കുട്ടികളുടെ ഹൃദയശസ്ത്രക്രിയകൾക്ക് വേണ്ടി പ്രത്യേക സൗകര്യമൊരുക്കിയിരുന്നു. 8 കുട്ടികൾക്ക് ഹൃദയ ശസ്ത്രക്രിയ വിഭാഗത്തിൽ തുടർ ചികിൽസആവശ്യമുള്ളതായി എംഎ‍ൽഎ പറഞ്ഞു. കുട്ടികളുടെ വിവിധ മാനസിക പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്നതിനായി ക്ലിനിക്കൽ സൈക്കോളജി വിഭാഗവും ഉായിരുന്നു. 100ൽ അധികം കുട്ടികൾക്ക് വിഭാഗങ്ങളിലുമായി പങ്കെടുത്തു. മുതിർന്നവരുടെ ഹൃദയ ശസ്ത്രക്രിയ വിഭാഗത്തിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്.

എറണാകുളത്തിനകത്തും പുറത്തും നിന്നുമായി 26 ഹോസ്പിറ്റലുകളിൽ നിന്ന് 00ൽ അധികം വിദഗ്ദ്ധ ഡോക്ടർമാരും 250 നഴ്‌സുമാരും 100 ഓളം ടെക്‌നീഷ്യൻസുംക്യാമ്പിൽ പങ്കെടുത്തു. സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള മുഴുവൻ സമയ വാളന്റിയർമാരും ക്യാമ്പിനെത്തിയിരുന്നു. 

5 ലക്ഷം രൂപയിലധികം വരുന്ന മരുന്നുകൾ ക്യാമ്പിൽ വിതരണം ചെയ്തു.ക്യാമ്പിൽ സജ്ജ്മാക്കിയ ഫാർമസിയിൽ ലഭ്യമല്ലാത്ത മരുന്നുകൾ പുറമെ നിന്നുവാങ്ങുന്നതിനും , ദീർഘ നാൾ മരുന്നു കഴിക്കുന്നവർക്ക് മെഡിസിൻ കാർഡ് വിതരണം ചെയ്യുന്നതിനും, ചികിൽസാ ധനസഹായ വിതരണത്തിനും പ്രത്യേകം കൗണ്ടറുകൾ ജ്ജമാക്കിയിരുന്നു. മുന്ന് ലക്ഷത്തിലധികം രൂപയുടെ മെഡിസിൻ കൂപ്പണുകൾ
വിതരണം ചെയ്തു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി, പട്ടിക ജാതി ക്ഷേമ വകുപ്പ് മന്ത്രിയുടെ ദുരിതാശ്വാസ നിധി എന്നിവയ്ക്ക് പ്രത്യേക കൗണ്ടറുകൾ ഉണ്ടായിരുന്നു. സൗഖ്യം 2018 ന്റെ ഭാഗമായി 200ൽ അധികം പേർ അവയവദാനസമ്മത പത്രം നല്കി. എറണാകുളത്തിന്റെ ആരോഗ്യ രംഗത്ത് സമഗ്രമായ മാറ്റം സൃഷ്ടിക്കുവാൻ സൗഖ്യം മെഡിക്കൽ ക്യാമ്പുകൾക്ക് സാധിച്ചതായി ഹൈബി ഈഡൻ എംഎ‍ൽഎപറഞ്ഞു.കൊച്ചി കപ്പൽശാല, ബി പി സി എൽ, ഫെഡറൽ ബാങ്ക്, ഇന്ത്യൻ ഓയിൽ,റോട്ടറി ക്ലബ് എന്നിവരാണ് സൗഖ്യം 2018 ന്റെ മുഖ്യ സ്‌പോൺസർമാർ. സൗഖ്യംചാരിറ്റബിൾ ട്രസ്റ്റും ഐ.എം.എ കൊച്ചിയും സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

പ്രൊഫ.കെ.വി തോമസ് എംപി, കൊച്ചിൻ ഷിപ്പ് യാർഡ് ചെയർമാൻ മധു എസ്‌നായർ, ഫെഡറൽ ബാങ്ക് ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ശാലിനി വാര്യർ,ഡോ.ജുനൈദ് റഹ്മാൻ, നാഷണൽ ഹെൽത്ത് മിഷൻ ഡി പി എംഡോ.മാത്യൂസ്, എറണാകുളം ജനറൽ ഹോസ്പിറ്റൽ സൂപ്ര് ഡോ.അനിത,ഡോ.ഹനീഷ്, റീജണൽ സ്പോർട്സ് സെന്റർ സെക്രട്ടറി എസ് എ എസ് നവാസ്,കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് അസീസ്മൂസ, രഞ്ജിത്ത് വാര്യർ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു.