- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗമ്യകമലം (ഫെബ്രുവരി 1)
ചോരയൊലിക്കും ചെന്താമരപ്പൂവേചോദ്യശരമായ് നീ മുന്നിൽ നില്പൂസോദരീ നിന്നെ കാക്കുവാനാകാത്തസോദരർ ഞങ്ങൾ നാണിച്ചു നിൽക്കെചോർന്നുപോകുന്നു ഗർവ്വമിതെല്ലാം. കാരിരുമ്പിൽതട്ടി കൽച്ചീളിലുരസികന്യകേ നിന്നുടെ തനുമുറിഞ്ഞീടവെ കശ്മലൻ നിന്നെ കശക്കിയെറിയവെ കരളലയിക്കും നിൻ സ്വരമുയർന്നീട്ടുംകർത്തവ്യവിമുഖരായ് ഗമിച്ചവർ പാപികൾ. പെണ്ണിന്റെ കണ്ണു
ചോരയൊലിക്കും ചെന്താമരപ്പൂവേ
ചോദ്യശരമായ് നീ മുന്നിൽ നില്പൂ
സോദരീ നിന്നെ കാക്കുവാനാകാത്ത
സോദരർ ഞങ്ങൾ നാണിച്ചു നിൽക്കെ
ചോർന്നുപോകുന്നു ഗർവ്വമിതെല്ലാം.
കാരിരുമ്പിൽതട്ടി കൽച്ചീളിലുരസി
കന്യകേ നിന്നുടെ തനുമുറിഞ്ഞീടവെ
കശ്മലൻ നിന്നെ കശക്കിയെറിയവെ
കരളലയിക്കും നിൻ സ്വരമുയർന്നീട്ടും
കർത്തവ്യവിമുഖരായ് ഗമിച്ചവർ പാപികൾ.
പെണ്ണിന്റെ കണ്ണുനീർ വീഴ്‌ത്തിചിലരിതാ
മണ്ണിതിൽ തണ്ണീർതടങ്ങൾ തീർത്തിടവേ
അരുമയാം പെങ്ങൾതൻ ദുർവിധിയോർത്തിതാ
ആയിരം കണ്ണുകൾ ഈറനണിയുന്നു.
N P Gireesh (MA, MA, M.Com, LL.M, MBL)
www.kalayumkavithayum.blogspot.com
Facebook Name : Giridharan NP Gireesh
Next Story