ബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സമര പ്രഖ്യാപനവുമായി ആഫ്രിക്കൻ രാജ്യമായ കോംഗോ യിലെ മലയാളി ഭക്തരും ഇന്ന് നടന്ന ഭക്തജന സംഗമവും നാമജപ പ്രതിഷേധ കൂട്ടായിമയും ശ്രദ്ധേയമായി. ശരണം വിളികളാൽ മുഖരിതമായ അന്തരീക്ഷത്തിൽ കിൻഷാസ അയ്യപ്പ സേവാ സംഗം പ്രവർത്തകർ പ്രതിഷേധം അറിയിച്ചു.

കിൻഷാസ അയ്യപ്പ സേവാ സംഗം ആണ് പ്രതിഷേധ കൂട്ടായിമ സംഘടിപ്പിച്ചത്.തുടർന്ന് 150 മലയാളി കൾ ഒപ്പിട്ട പ്രതിഷേധ കുറിപ്പ് കോംഗോ ഇന്ത്യൻ എംബസി ക്കും ,വിദേശ കാര്യ വകുപ്പിനും നല്കാൻ തീരുമാനിച്ചു .കൂടാതെ സുപ്രിം കോടതിയിൽ രിവ്യൂ ഹർജി നൽകണം എന്നും ശബരി മലയായുടെ പവിത്രത കളങ്കപെടുതുന്ന ഒരു പ്രവർത്തിയും അനുവദിക്കരുത് എന്ന് ആവിശ്യപെട്ട അപേക്ഷ കേരള മുഖ്യ മന്ത്രിക്കു നാലകനും തീരുമാനിച്ചു
കോംഗോ യുടേ തലസ്ഥാനമായ കിൻഷാസയിൽ ഉള്ള കോംഗോ ഹിന്ദു മണ്ഡലിൽ ആണ് പ്രതിഷേധം നടന്നത്.

കിൻഷാസ അയ്യപ്പ സേവാ സംഗം പ്രവർത്തകരായ പ്രദീപ് ,ജയകൃഷ്ണൻ ,രാജേഷ് കുമാർ ,കെ.ജി ഓമനക്കുട്ടൻ,സുജേഷ് സുധാകരൻ ,പ്രകാശ് എന്നിവരാണ് നേതുത്വം നലകിയതു,പന്തളം രാജ കുടുബത്തിലേ പ്രദിനിധി രാജ രാമ ദാസ് പങ്കടുത്തു