- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമല ആചാര സംരക്ഷണം: ന്യൂയോർക്കിലെ നാമജപയാത്ര പ്രതിഷേധ സാഗരമായി
ന്യൂയോർക്ക്: കേരളത്തിൽ നിരീശ്വരവാദ സർക്കാരിന്റെ നേതൃത്വത്തിൽ നടക്കുന്ന ഹിന്ദു മത വിശ്വാസ നിഷേധത്തിൽ ആശങ്ക രേഖപ്പെടുത്തി (കെഎച്ച്എൻഎ ) കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ സജീവ പിന്തുണയോടെ ട്രൈസ്റ്റേറ്റിലെ അയ്യപ്പഭക്തരുടെ നേതൃത്വത്തിൽ ന്യൂയോർക്കിൽ നടന്ന നാമജപയാത്ര പ്രതിഷേധ കടലായി മാറി . കേരളത്തിലെ ഹൈന്ദവ ആചാര സംരക്ഷണത്തിനു പിന്തുണ പ്രഖ്യാപിക്കാനായി മലയാളി ഇതര ഭക്ത ജനങ്ങൾ കൂടി മുന്നിട്ടിറങ്ങിയതു കേരള സർക്കാരിന്റെ ഹൈന്ദവ വിരുദ്ധ നിലപാടിനോടുള്ള പ്രവാസി ഹിന്ദുക്കളുടെ ഐക്യ കാഹളത്തിന് ദൃഷ്ടാന്തമായി .ഇതോടെ കേരളത്തിലെ നിരീശ്വര വാദ സർക്കാരിന്റെ ഹിന്ദു വേട്ടക്ക് അന്താരാഷ്ട്ര ശ്രദ്ധ കൈവന്നിരിക്കുന്നു .ന്യൂയോർക്ക് ടൈംസ്‌ക്വയറിൽ വിശ്വാസികളുടെ പ്രതിഷേധ ത്തിൽ നൂറു കണക്കിന് പ്രവാസി ഇന്ത്യാക്കാരാണ് പങ്കെടുത്തത് . സമീപ പ്രദേശങ്ങളായ ന്യൂജേഴ്സി ,കണക്ടിക്കട് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നെല്ലാം സ്ത്രീകളും കുട്ടികളുമടങ്ങിയ വിശ്വാസികൾ നാമജപങ്ങളോടെയും ശരണം വിളികളോടെയും 64 സ്ട്രീറ്റ് വീഥികളെ പ്രകമ്പനം കൊള്ളിച്ചു . ജ
ന്യൂയോർക്ക്: കേരളത്തിൽ നിരീശ്വരവാദ സർക്കാരിന്റെ നേതൃത്വത്തിൽ നടക്കുന്ന ഹിന്ദു മത വിശ്വാസ നിഷേധത്തിൽ ആശങ്ക രേഖപ്പെടുത്തി (കെഎച്ച്എൻഎ ) കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ സജീവ പിന്തുണയോടെ ട്രൈസ്റ്റേറ്റിലെ അയ്യപ്പഭക്തരുടെ നേതൃത്വത്തിൽ ന്യൂയോർക്കിൽ നടന്ന നാമജപയാത്ര പ്രതിഷേധ കടലായി മാറി .
കേരളത്തിലെ ഹൈന്ദവ ആചാര സംരക്ഷണത്തിനു പിന്തുണ പ്രഖ്യാപിക്കാനായി മലയാളി ഇതര ഭക്ത ജനങ്ങൾ കൂടി മുന്നിട്ടിറങ്ങിയതു കേരള സർക്കാരിന്റെ ഹൈന്ദവ വിരുദ്ധ നിലപാടിനോടുള്ള പ്രവാസി ഹിന്ദുക്കളുടെ ഐക്യ കാഹളത്തിന് ദൃഷ്ടാന്തമായി .ഇതോടെ കേരളത്തിലെ നിരീശ്വര വാദ സർക്കാരിന്റെ ഹിന്ദു വേട്ടക്ക് അന്താരാഷ്ട്ര ശ്രദ്ധ കൈവന്നിരിക്കുന്നു .ന്യൂയോർക്ക് ടൈംസ്‌ക്വയറിൽ വിശ്വാസികളുടെ പ്രതിഷേധ ത്തിൽ നൂറു കണക്കിന് പ്രവാസി ഇന്ത്യാക്കാരാണ് പങ്കെടുത്തത് . സമീപ പ്രദേശങ്ങളായ ന്യൂജേഴ്സി ,കണക്ടിക്കട് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നെല്ലാം സ്ത്രീകളും കുട്ടികളുമടങ്ങിയ വിശ്വാസികൾ നാമജപങ്ങളോടെയും ശരണം വിളികളോടെയും 64 സ്ട്രീറ്റ് വീഥികളെ പ്രകമ്പനം കൊള്ളിച്ചു .
ജയശ്രീ നായർ ,സത്യ ,ഗണേശ് രാമകൃഷ്ണൻ ,രാജലക്ഷ്മി തുടങ്ങിയ സാംസ്‌കാരിക സംഘടനകളുടെ പ്രതിനിധികളാണ് നാമജപയാത്രാ യജ്ഞത്തിനു കെ.എച്.എൻ..എയ്ക്ക് ഒപ്പം ചുക്കാൻ പിടിച്ചത് .
കോടതിയിൽ റിവ്യൂ ഹർജി കൊടുക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിനെ പോലും മുഖ്യമന്ത്രി പിണറായി വിജയൻ അനുവദിക്കുന്നില്ലെന്ന ആരോപണം നിലനിൽക്കുന്നതിനിടെയാണ് അമ്മമാരും കുട്ടികളുമടങ്ങുന്ന സംഘം തെരുവിലേക്കിറങ്ങിയത്. ദേവസ്വം ബോർഡിനെ അവിശ്വാസികളുടെ കയ്യിലെ പാവയാക്കി സർക്കാർ നിയന്ത്രിക്കുന്നതിൽ ലോകമെങ്ങും ഹൈന്ദവ വിശ്വാസികളുടെ ഇടയിൽ പ്രതിഷേധം വ്യാപിക്കുകയാണ് . അമേരിക്കയിലെ മലയാളികൾക്ക് പുറമെ ഇന്ത്യയിലെ മറ്റു പ്രദേശങ്ങളിൽ നിന്നുള്ള പ്രവാസികളായ അയ്യപ്പ ഭക്തരും നാമ ജപ ഘോഷയാത്രയിൽ പങ്കെടുത്തു കൊണ്ട് ഐക്യ ദാർഢ്യം പ്രഖ്യാപിച്ചു .കോടതിവിധിക്കെതിരേ പുനഃപരിശോധനാ ഹർജിയും ഒപ്പം നിയമസഭയിൽ പുതിയ ഓർഡിനൻസും കൊണ്ടുവരണമെന്നാണ് വിശ്വാസി സമൂഹത്തിന്റെ ആവശ്യം നില നിൽക്കുകയാണ് .ദേവസ്വം ബോർഡിനെ കാഴ്ചക്കാരാക്കി പവിത്രമായ ശബരിമലയെ സംഘർഷ ഭൂമിയാക്കി മാറ്റി ഇടതു പക്ഷ സർക്കാർ പ്രകോപനം സൃഷ്ടി ക്കുന്നതിൽ ഹൈന്ദവ ജനത ആശങ്കാകുലരാണ് .
കേരളത്തിലെ ഹൈന്ദവർ നേരിടുന്ന പ്രശ്നങ്ങൾ തിരിച്ചറിഞ്ഞു തങ്ങളോടൊപ്പം നിൽക്കുന്ന അമേരിക്കയിലെ പ്രവാസി ഇന്ത്യാ ക്കാർക്ക് നന്ദി അറിയിച്ചു കൊണ്ട് ക്ഷേത്രങ്ങളുടെ ആചാരാനുഷ്ഠാനങ്ങളിൽ വിശ്വാസസമൂഹത്തെ വെല്ലുവിളിച്ചു മാറ്റം വരുത്താൻ കൂട്ട് നിൽക്കുന്നത് ഭരണഘടനാ സ്ഥാപനങ്ങൾ ശ്രമിക്കുന്നതിൽ കെ എച് എൻ എ പ്രസിഡണ്ട് രേഖാ മേനോൻ ആശങ്ക രേഖപ്പെടുത്തി.
ഈശ്വര നാമത്തിൽ സത്യപ്രതിജ്ഞ ചെയ്യാൻ പോലും മടിക്കുന്ന ഭരണകർത്താക്കൾ ഹൈന്ദവ ആചാരങ്ങളെ തച്ചുടച്ചു ഹൈന്ദവരുടെ ആരാധന സ്വാത്രന്ത്യത്തെ തന്നെ വെല്ലുവിളിചിരിക്കുകയാണ്. നാമജപത്തിലൂടെ പ്രതിഷേധിച്ചവരെ പോലും കള്ളകേസിൽ കുടുക്കി കൽതുറങ്കിലടച്ചിരിക്കുകയാണ്. ഇതിലൂടെയെല്ലാം ഹൈന്ദവ സമൂഹത്തെ തകർക്കാം എന്നത് ചുരുക്കം നിരീശ്വര വാദികളെ മാത്രം പ്രതിനിധീകരിക്കുന്ന സർക്കാരിന്റെ വ്യാമോഹം മാത്രമാണെന്നും കേരളത്തിലെ വിശ്വാസി സമൂഹത്തോടൊപ്പം സംഘടന ശക്തമായി നിലയുറപ്പിക്കുമെന്നും കെ എച് എൻ എ സെക്രെട്ടറി കൃഷ്ണരാജ് മോഹനൻ അഭിപ്രായപ്പെട്ടു . ഗോപിനാഥ കുറുപ്പ്, രഘു നായർ, ശിവദാസൻ നായർ, ശ്രീ പാർത്ഥസാരഥി പിള്ള, ഡോക്ടർ നിഷ പിള്ള എന്നിവരും പ്രതിഷേധത്തിൽ പങ്കെടുത്തു.