- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മറ്റൊരു പെണ്ണിന്റെ ജീവിതം തകർത്തു നേടിയ ഈ കുടുംബ ജീവിതം എന്തിനു വേണ്ടിയായിരുന്നു? തോൽവിയിലും മഞ്ജുവിന്റെ ഒരു ചിരി മതി, നിന്റെ എല്ലാ നേട്ടങ്ങൾക്കും മുകളിലാണത്: പ്രൊഫൈലിൽ നിന്നു കാവ്യയെ പടിയടച്ചു പിണ്ഡം വച്ച കാവ്യയുടെ നാട്ടുകാരിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് വൈറലാകുന്നു
കാസർകോട്: ദിലീപുമായുള്ള വിവാഹത്തിനു പിന്നാലെ കടുത്ത ആരാധകർ പോലും കാവ്യ മാധവനെ ഉപേക്ഷിക്കുകയാണ്. സ്വന്തം നാട്ടുകാർ പോലും കാവ്യക്കു കടുത്ത എതിർപ്പുമായി രംഗത്തെത്തിയിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനമാണു ദിലീപ്-കാവ്യ വിവാഹത്തിന്റെ പേരിൽ ഉയർന്നത്. ഇതോടൊപ്പമാണു കാവ്യയുടെ നാടായ നീലേശ്വരത്തുനിന്നുള്ള ആരാധിക സവിത വിജയനും കാവ്യയെ തള്ളിപ്പറയുന്ന ഫേസ്‌ബുക്ക് പോസ്റ്റിട്ടത്. ഇതും സൈബർ ലോകത്തു ചർച്ചയായിക്കഴിഞ്ഞു. ഒരുപാട് കാലമായി തന്റെ പ്രൊഫൈൽ ഫോട്ടോ കാവ്യയായിരുന്നെന്നു സവിത വ്യക്തമാക്കുന്നു. എന്നാൽ, ഇപ്പോൾ കാവ്യയെ പ്രൊഫൈലിൽ നിന്നും പടിയടച്ച് പിണ്ഡം വയ്ക്കുകയാണ്. മഞ്ജുവിനെ തോൽപ്പിക്കാൻ നിനക്ക് കഴിയില്ല. തോൽവിയിലും അവളുടെ ഒരു ചിരിമതി, നിന്റെ എല്ലാ നേട്ടങ്ങൾക്കും മുകളിലാണതെന്നും സവിത ഫേസ്‌ബുക്കിൽ കുറിച്ചു.
കാസർകോട്: ദിലീപുമായുള്ള വിവാഹത്തിനു പിന്നാലെ കടുത്ത ആരാധകർ പോലും കാവ്യ മാധവനെ ഉപേക്ഷിക്കുകയാണ്. സ്വന്തം നാട്ടുകാർ പോലും കാവ്യക്കു കടുത്ത എതിർപ്പുമായി രംഗത്തെത്തിയിരിക്കുകയാണ്.
സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനമാണു ദിലീപ്-കാവ്യ വിവാഹത്തിന്റെ പേരിൽ ഉയർന്നത്. ഇതോടൊപ്പമാണു കാവ്യയുടെ നാടായ നീലേശ്വരത്തുനിന്നുള്ള ആരാധിക സവിത വിജയനും കാവ്യയെ തള്ളിപ്പറയുന്ന ഫേസ്‌ബുക്ക് പോസ്റ്റിട്ടത്. ഇതും സൈബർ ലോകത്തു ചർച്ചയായിക്കഴിഞ്ഞു.
ഒരുപാട് കാലമായി തന്റെ പ്രൊഫൈൽ ഫോട്ടോ കാവ്യയായിരുന്നെന്നു സവിത വ്യക്തമാക്കുന്നു. എന്നാൽ, ഇപ്പോൾ കാവ്യയെ പ്രൊഫൈലിൽ നിന്നും പടിയടച്ച് പിണ്ഡം വയ്ക്കുകയാണ്. മഞ്ജുവിനെ തോൽപ്പിക്കാൻ നിനക്ക് കഴിയില്ല. തോൽവിയിലും അവളുടെ ഒരു ചിരിമതി, നിന്റെ എല്ലാ നേട്ടങ്ങൾക്കും മുകളിലാണതെന്നും സവിത ഫേസ്‌ബുക്കിൽ കുറിച്ചു.
Next Story