ദമ്മാം : ആലപ്പുഴ നെടുമുടി തോട്ടുവാതല സ്വദേശി അമ്പലാലയത്തിൽ രാധാകൃഷ്ണൻ ( 63 ) ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. കഴിഞ്ഞ മുപ്പത് വർഷമായി ദമ്മാമിലെ ഒരു പ്രിന്റിങ് പ്രസ്സിൽ സെയിൽസ്മാനായി ജോലിനോക്കിവരുകയായിരുന്നു.

രാവിലെ ജോലിസ്ഥലത് വച്ച് നെഞ്ചുവേദന അനുഭവപ്പെട്ട ത്തിനെ തുടർന്ന് സഹപ്രവർത്തകർ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചെന്നയിൽ പഠിക്കുന്ന കാർത്തിക് ഏക മകനാണ് ഭാര്യ സവിത രണ്ട് വർഷം മുൻപ് മരണപ്പെട്ടു. സൗദി ആലപ്പുഴ വെൽഫെയർ അസോസിയേഷൻ ( സവ ) കിഴക്കൻ പ്രവിശ്യ ജീവകാരുണ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഷാജി വയനാട്, സലാം ജാംജൂം എന്നിവർ മൃതദേഹം നാട്ടിൽ എത്തിക്കുവാനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിച്ചുവരുന്നു.

സൗദി ആലപ്പുഴ വെൽഫെയർ അസോസിയേഷൻ (സവ ) കിഴക്കൻ പ്രവിശ്യ രാധാകൃഷ്ണൻന്റെ നിര്യാണത്തിൽ അനുശോചിച്ചു.