ദമാം: വിദേശത്ത് മരണമടയുന്ന പ്രവാസികളുടെ ആശ്രിതർക്ക് സർക്കാർ ജോലി നൽകണമെന്ന് സൗദി ആലപ്പുഴ വെൽഫെയർ അസോസിയേഷൻ ( സവ ) കിഴക്കൻ പ്രവിശ്യ വനിതാ വേദി രൂപീകരണ സമ്മേളനം ആവശ്യപ്പെട്ടു. വിദേശ രാജ്യങ്ങളിൽ ജോലിചെയ്യുന്ന പ്രവാസികൾ തങ്കളുടെ കുടുംബത്തിന്റെ ഏക ആശ്രയമായമാണെന്നിരിക്കെ മരണമടയുന്നതോടെ കുടുംബത്തിന്റെ വരുമാനമാർഗവും അടയുന്നു. ഇതുമൂലം കുട്ടികളുടെ വിദ്യാഭ്യാസം ഉൾപ്പെടെയുള്ള ദൈനംദിന ചെലവ്ക്ക് പോലും പണം കണ്ടെത്താനാവാതെ ദുരിതക്കയത്തിലേക്ക് എടുത്ത് എറിയപ്പെടുകയാണ് ഇത്തരം കുടുംബങ്ങൾ.

ഈ കുടുംബത്തിലെ ഒരു അംഗത്തിനു ജോലി നൽകുന്നതോടെ ഒരു പരിധിവരെ ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരമാവുമെന്നും സമ്മേളനം ചൂണ്ടിക്കാട്ടി. രശ്മി മോഹന്റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ സിന്ധു സജികുമാർ സ്വാഗതവും അഞ്ജു നിരാസ് നന്ദിയും പറഞ്ഞു. സിനി റിയാസ് പ്രമേയം അവതരിപ്പിച്ചു. സബീത നസീർ, ഷജീല ജോഷി, ഷീബ റിജു, അന്സീന സയെദ്, യൂനാ നവാസ്, സബീന നഫ്സൽ, സുബിന സിറാജ്, റസീന കമറുദ്ദീൻ, സബീല കാസിം, ലുബി നൗഷാദ്, സൗമ്യ നവാസ്, ഷജന ഷമീർ, ഷിഫ്ന നവാസ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.

തുടർന്ന് 'പ്രലോഭനങ്ങളെ എങ്ങിനെ അതിജീവിക്കാം' എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന ചർച്ചയ്ക്കു സാജിത നൗഷാദ് നേതൃത്വം നൽകി. രശ്മി മോഹനെ വനിതാ വേദി
കൺവീനറായും സിനി റിയാസ്, സിന്ധു സജികുമാർ, സബിത നസീർ, ഷജില ജോഷി, ഷീബ റിജു , അഞ്ചു നിരാസ് ,യൂനാ നവാസ്, സുബിന സിറാജ് കരുമാടി, സാജിത നൗഷാദ് എന്നിവരെ ജോയിന്റ് കൺവീനർമാരായും തിരഞ്ഞെടുത്തു. കൂടാതെ 30 പേരടങ്ങുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിക്കും സമ്മേളനം രൂപം നൽകി.