- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എന്തിനാണ് ഹർത്താൽ? ഗാട്ഗിൽ അല്ലെങ്കിൽ കസ്തൂരി രംഗനെ തടയാൻ! അവരെന്താണ് പ്രശ്‌നം ഉണ്ടാക്കിയത്? ഞങ്ങളെ കുടിയിറക്കും! അവരങ്ങനെ പറഞ്ഞോ? നേതാക്കന്മാരും അച്ചന്മാരും പറഞ്ഞു! ഇടുക്കിക്കാരെ സംശയരോഗികളാക്കി വില ഇടിച്ച് മലതുരന്നും പാറപൊട്ടിച്ചും കഴിയുന്ന മാഫിയ ചതി ആരറിയുന്നു? ജിജോ കുര്യൻ എഴുതുന്നു
തെറ്റായ ധാരണയുടെ പുറത്തുള്ള ഹർത്താലാണ് ഒക്ടോബർ 15ന് ഇടുക്കിയിൽ യുഡിഎഫ് ആഹ്വാനം ചെയ്തിരിക്കുന്നത് എന്ന് വനം മന്ത്രി കെ. രാജു. ഇടുക്കിയിലെ 124 വില്ലേജുകൾ പരിസ്ഥിതിലോലമാണെന്ന് സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയിട്ടില്ലെന്ന് മന്ത്രി പറയുന്നു. കഴിഞ്ഞ മൂന്നു വർഷമായി ഹർത്താലുകൾ കണ്ട് മടുത്ത നാടാണ് ഇടുക്കി. എന്തിനാണ് അവിടെ ഹർത്താൽ നടത്തുന്നത് എന്ന് മിക്കപ്പോഴും 80% ഇടുക്കിക്കാർക്കും അറിയില്ല. പാർട്ടി ഹർത്താൽ പ്രഖ്യാപിക്കും, അത് കഴിയുമ്പോൾ ഹൈറേഞ്ച് സംരക്ഷ സമിതി ഹർത്താൽ പ്രഖ്യാപിക്കും. എന്താ കാരണം എന്ന് ചോദിച്ചാൽ 'ഗാട്ഗിൽ' എന്നോ 'കസ്തുരിരംഗൻ' എന്നോ പറയും. 'അവർ എന്താ പ്രശ്‌നം ഉണ്ടാക്കിയത്?' എന്ന് ചോദിച്ചാൽ പറയും 'ഞങ്ങളെ കുടിയിറക്കണം എന്ന് അവർ പറഞ്ഞൂ' എന്ന്. 'അങ്ങനെ അവർ പറഞ്ഞോ?' എന്ന് ചോദിച്ചാൽ പറയും 'നേതാക്കന്മാരും അച്ചന്മാരും അങ്ങനെ പറയുന്നൂ' എന്ന്. ഹൈറേഞ്ചിന്റെ സംരക്ഷണത്തിന് വേണ്ടി എന്തെങ്കിലും പദ്ധതിവന്നാൽ ഒന്നും മടിക്കാതെ അവർ അങ്ങ് തള്ളും- കാരണം 'ഞങ്ങളെ ഇറക്കിവിട്ട് ഇവിടെ വന്യമൃഗങ്ങൾക്ക് വ
തെറ്റായ ധാരണയുടെ പുറത്തുള്ള ഹർത്താലാണ് ഒക്ടോബർ 15ന് ഇടുക്കിയിൽ യുഡിഎഫ് ആഹ്വാനം ചെയ്തിരിക്കുന്നത് എന്ന് വനം മന്ത്രി കെ. രാജു. ഇടുക്കിയിലെ 124 വില്ലേജുകൾ പരിസ്ഥിതിലോലമാണെന്ന് സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയിട്ടില്ലെന്ന് മന്ത്രി പറയുന്നു. കഴിഞ്ഞ മൂന്നു വർഷമായി ഹർത്താലുകൾ കണ്ട് മടുത്ത നാടാണ് ഇടുക്കി. എന്തിനാണ് അവിടെ ഹർത്താൽ നടത്തുന്നത് എന്ന് മിക്കപ്പോഴും 80% ഇടുക്കിക്കാർക്കും അറിയില്ല.
പാർട്ടി ഹർത്താൽ പ്രഖ്യാപിക്കും, അത് കഴിയുമ്പോൾ ഹൈറേഞ്ച് സംരക്ഷ സമിതി ഹർത്താൽ പ്രഖ്യാപിക്കും. എന്താ കാരണം എന്ന് ചോദിച്ചാൽ 'ഗാട്ഗിൽ' എന്നോ 'കസ്തുരിരംഗൻ' എന്നോ പറയും. 'അവർ എന്താ പ്രശ്‌നം ഉണ്ടാക്കിയത്?' എന്ന് ചോദിച്ചാൽ പറയും 'ഞങ്ങളെ കുടിയിറക്കണം എന്ന് അവർ പറഞ്ഞൂ' എന്ന്. 'അങ്ങനെ അവർ പറഞ്ഞോ?' എന്ന് ചോദിച്ചാൽ പറയും 'നേതാക്കന്മാരും അച്ചന്മാരും അങ്ങനെ പറയുന്നൂ' എന്ന്.
ഹൈറേഞ്ചിന്റെ സംരക്ഷണത്തിന് വേണ്ടി എന്തെങ്കിലും പദ്ധതിവന്നാൽ ഒന്നും മടിക്കാതെ അവർ അങ്ങ് തള്ളും- കാരണം 'ഞങ്ങളെ ഇറക്കിവിട്ട് ഇവിടെ വന്യമൃഗങ്ങൾക്ക് വേണ്ടി കാട് ഉണ്ടാക്കാൻ ഉള്ള പദ്ധതിയാണെന്ന് അത്' എന്ന്. ഓരോ ഇടുക്കിക്കാരനും ഇന്ന് ഓരോ സംശയരോഗിയാണ്. ഗാട്ഗിലും കസ്തൂരിരംഗനും വരും മുൻപ് എല്ലാം ശരിയാക്കണം എന്നുപറഞ്ഞ് എല്ലാ മലകളും ഇടിച്ചുനിരത്തിയും, പാറകൾ പൊട്ടിച്ചു കൊടുത്തും, മരങ്ങൾ വെട്ടിവീഴിച്ചും അർമാദിക്കുകയാണ്.
25 കൊല്ലം മുൻപ് വരെ ഏക്കറിന് ഒന്നും ഒന്നരയും ലക്ഷത്തിന് കിട്ടിക്കൊണ്ടിരുന്ന ഇടുക്കിയിലെ മലയോര ഭൂമി രണ്ട് വർഷം മുൻപ് വരെ സെന്റിന് ഒരു ലക്ഷം വരെ കൊടുത്താലും കിട്ടാത്ത അവസ്ഥയായി. ദാ , ഇപ്പോൾ അത് വീണ്ടും താഴേക്ക്. ഇടുക്കിയിൽ ഇപ്പോൾ ഭൂമി കച്ചവടം തന്നെ നടക്കുന്നില്ല.
ഇടുക്കിയുടെ പ്രകൃതിയെ രക്ഷിക്കാൻ എന്ത് പദ്ധതികൾ വന്നാലും അവന് പേടിയാണ്. ഒരു പത്തു വർഷം, അതിനുള്ളിൽ ഇടുക്കിക്കാരന് ബോധം വച്ചില്ലെങ്കിൽ പിന്നെ സാവകാശം സ്വയം കുടിയിറങ്ങാം. നിങ്ങൾക്ക് കുടിവെള്ളം മുട്ടിയാൽ, നിങ്ങളുടെ കൃഷിവിളകൾ ഇപ്പോൾ സംഭവിക്കുന്ന രീതിയിൽ അടിക്കടി താഴേക്ക് പോയാൽ, ചൂട് ഇപ്പോൾ വർദ്ധിക്കുന്ന രീതിയിൽ വർദ്ധിച്ചാൽ, മലമുകളിലെ മണ്ണ് കുത്തിയൊലിച്ചുപോയും, പാറകൾ പൊട്ടിച്ചുമാറ്റിയും, ഭൂമി തരിശായാൽ ജീവിതവും ഉണ്ടാവില്ല, ടൂറിസവും ഉണ്ടാവില്ല. മലകൾ വെട്ടിപ്പൊളിച്ച് ഉണ്ടാക്കുന്ന റോഡുകളും പള്ളികളും കോൺക്രീറ്റ് സൗധങ്ങളും അവിടെ കിടക്കും. മഴക്കാലം മാറിയിട്ടില്ല, ഇപ്പോൾ തന്നെ ഇടുക്കിയുടെ പല പ്രദേശത്തും കുടിവെള്ളം ടാങ്കറുകളിൽ എത്തിച്ചു കൊടുക്കുകയാണ്. വട്ടവട വരുണ്ടുകിടക്കുന്നു.
അപ്പോൾ ദാ വരുന്നു ഗവണ്മെന്റ് സ്വപ്നപദ്ധതികൾ. വട്ടവടയ്ക്ക് വെള്ളം കൊടുക്കാൻ കോടിക്കണക്കിന് മുതൽമുടക്കി ഇറക്കിയിട്ട പൈപ്പുകളും ടാങ്കുകളും വഴിവക്കിൽ വെറുതെ കിടക്കുന്നു. ഇനി ആ പദ്ധതി ഇപ്പോൾ ഉപേക്ഷിച്ച രീതിയാണ്. പൈപ്പു കുഴിച്ചിടാം, ടാങ്ക് പണിതിടാം; പക്ഷേ വെള്ളം ഉണ്ടാക്കാൻ ഗവണ്മെന്റിന് കഴിയുമോ! ഒരു വർഷം മുൻപ് കുളമാവ്-നാടുകാണിയിൽ വീടുകളിൽ വെള്ളമെത്തിക്കാൻ കോടിയുടെ ഒരു പ്രൊജക്റ്റ്. നാടുമുഴുവൻ പൈപ്പുകൾ കുഴിച്ചിട്ടു. ടാങ്ക് പണിതു. മഴക്കാലത്ത് ഏതാനും ദിവസം വെള്ളം കിട്ടി. ദാ, പിന്നീട് ഒരിക്കലും വെള്ളം വരാത്ത ആ പൈപ്പുകൾ കുത്തിപ്പൊട്ടിച്ച് ഇപ്പോൾ വഴിനീളെ ഇട്ടിരിക്കുന്നു. ഒരിക്കൽ പോലും ജലം ശേഖരിക്കാൻ പറ്റാത്ത രീതിയിൽ നൂറുകണക്കിന് മഴവെള്ള സംഭരണികൾ പണിത് എല്ലാ വീട്ടുമുറ്റത്തും വച്ചിരിക്കുന്നു (ഒരെണ്ണം പോലും ഇല്ലാതെ എല്ലാത്തിന്റെയും അടിയിൽ ലീക്ക്). സർക്കാർ ഫണ്ട് യാതൊരു പ്ലാനിങ്ങും ഇല്ലാതെ ചെലവിടുന്നതിനെക്കുറിച്ച് ഒരിടുക്കിക്കാരനും അത്ര വ്യാകുലനല്ല.
നൂറുകണക്കിന് വൻപാറമടകൾ ആണ് ഇടുക്കിയിൽ. സ്റ്റോപ്പ് മെമോ കൊടുത്തവയൊക്കെയും ഇപ്പോഴും സുഗമമായി പ്രവർത്തിക്കുന്നു. ചില പാറമടകൾ തുരന്നുതുരന്ന് തമിഴ്‌നാട് വരെ എത്തി. മൂന്നാറിൽ റിസോർട്ട് കൃഷി അങ്ങനെ കൊഴുക്കുന്നു. ഉറപ്പിച്ചുപറയാം ഒരു 10 വർഷത്തിനിപ്പുറം അതിൽ പകുതിയിൽ കൂടുതൽ ഹോട്ടലുകളും റിസോർട്ടുകളും അടച്ചുപൂട്ടും. ഇടുക്കിയെ രക്ഷിക്കാൻ ഇടുക്കിക്കരനേ കഴിയൂ. എന്നാൽ അതിനെക്കുറിച്ച് അവനെ ബോധവാനാക്കേണ്ടവർ ഭീതി ഉള്ളിൽ കുത്തിക്കയറ്റി രാഷ്ട്രീയലാഭം കൊയ്യുകയാണ്. സംരഷിക്കാം എന്ന് പറഞ്ഞു വോട്ടും വാങ്ങി പാർലമെന്ററിൽ പോയവർ അവിടെ രണ്ടരക്കൊല്ലം കഴിഞ്ഞു. എന്തായോ ആവോ! എങ്ങനെയാണ് ആവോ അവർ ഇടുക്കിയിൽ മഴ പെയ്യിക്കാൻ പോകുന്നത്! എങ്ങനെയാണ് ആവോ വിടപറയുന്ന ഇടുക്കിയുടെ തണുപ്പിനെ അവർ പിടിച്ചുനിർത്താൻ പോകുന്നത്! എങ്ങനെയാണ് ആവോ ഇടുക്കിയുടെ കൃഷിയെ ലാഭകരമാക്കാൽ,, കേടില്ലാത്തതാക്കാൻ, ഇവർക്ക് കഴിയുന്നത്!
പിടിച്ചുനിൽപ്പിന്റെ അവസാന ചരടാണ് ഇപ്പോൾ ഇടുക്കിക്കാരൻ തന്നെ അറുത്തുമാറ്റിക്കൊണ്ടിരിക്കുന്നത്. ഒരു ചെറുകിട കർഷകനും അവന്റെ ഭൂമിയിൽ നിന്ന് പിഴുതുമാറ്റപ്പെടില്ല എന്ന് എന്തുകൊണ്ട് ഒരു ഉറപ്പ് കൊടുക്കാൻ ഗവണ്മെന്റിന് ഇതുവരെ കഴിഞ്ഞില്ല. അങ്ങനെ ഒരു ഉറപ്പ് അവർക്ക് കിട്ടിയിരുന്നെങ്കിൽ ഇടുക്കിയിൽ ഈ ഹർത്താൽ മാമാങ്കവും ഗാട്ഗിൽ-കസ്തൂരിരംഗനെ പേരിൽ പാറമടക്കാർക്കും കയ്യേറ്റ ടൂറിസം വ്യവസായികൾക്കും ഭൂമാഫിയക്കും വേണ്ടി പാവപ്പെട്ട കർഷകരെ കൂട്ടുപിടിച്ച് നടത്തുന്ന ഈ മൂന്നാംകിട രാഷ്ട്രീയവും എന്നെ അവസാനിപ്പിക്കാമായിരുന്നു- എന്നേ കേരളത്തിന് വേണ്ടി ഒരു ഹരിതരാഷ്ടീയം ഇടുക്കിയിൽ നിന്ന് തന്നെ ആരംഭിക്കാമായിരുന്നു. ഇങ്ങനെ പോയാൽ വരും തലമുറ ഓരോ ഇടുക്കിക്കാരനോടും പറയും നിങ്ങൾ തലമുറകൾക്ക് എതിരെ ചെയ്ത പാപം 'പ്രകൃതിക്ക് എതിരായ പാപമായിരുന്നു.'
'All sins will be forgiven, but the Sin against Nature shall never be forgiven.'
SAY 'NO' TO IDUKKI HARTHAL!