- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാഷ്ട്രീയ കൊലപാതകങ്ങളെല്ലാം തീർത്തും ദൗർഭാഗ്യകരം; അതൊക്കെ മാറുമെന്ന് മറ്റെല്ലാവരേയും പോലെ താനും കരുതുന്നു; ഹൃദയത്തിൽ നന്മയുള്ളവരാണു കണ്ണൂരുകാർ; കപടതകളില്ലാത്ത പെരുമാറ്റമുള്ളവർ; വൈറലായി കണ്ണൂരിനെ കുറിച്ചുള്ള സയനോരയുടെ ഫേസ്ബുക്ക് പോസ്റ്റ്
കണ്ണൂർ: കണ്ണൂരിൽ നടന്ന രാഷ്ട്രീയ കൊലപാതകങ്ങളും അതിനെ തുടർന്നുണ്ടായ ഹർത്താലുമൊക്കെ ട്രോൾ വിശേഷങ്ങളിലിടം നേടിയിരുന്നു. പാക്കിസ്ഥാന് കശ്മീരിനു പകരം കണ്ണൂർ കൊടുക്കാം എന്നതുൾപ്പെടെ നിരവധി വർത്തമാനങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ നിറഞ്ഞത്. വൻ ശ്രദ്ധയും ഈ ട്രോളുകൾ നേടിയിരുന്നു. ഗായികയും കണ്ണൂർ സ്വദേശിനിയുമായ സയനോര ഇതിനെക്കുറിച്ചു പറഞ്ഞു കൊണ്ടെഴുതിയ കുറിപ്പും അതുപോലെ വൈറലാകുകയാണ്. കണ്ണൂരിന്റെ നന്മയെക്കുറിച്ചാണ് സയനോര എഴുതിയത്. രാഷ്ട്രീയ കൊലപാതകങ്ങളെല്ലാം തീർത്തും ദൗർഭാഗ്യകരമാണെന്നും അതിനെല്ലാം അറുതിയുണ്ടാകുമെന്നു മറ്റെല്ലാവരേയും പോലെ താനും കരുതുന്നുവെന്നും സയനോര എഴുതി. തന്റെ കുറിപ്പ് രാഷ്ട്രീയപരമായല്ലെന്നും സയനോര പറഞ്ഞിട്ടുണ്ട്. കണ്ണൂരിലാണു ജനിച്ചതും വളർന്നതുമെല്ലാം. ഹൃദയത്തിൽ നന്മയുള്ളവരാണു കണ്ണൂരുകാർ. കപടതകളില്ലാത്ത പെരുമാറ്റമുള്ളവർ. മനസ്സിൽ തൊട്ടാണ് അവർ സംസാരിക്കുന്നതും. ഞങ്ങളുടെ ആതിഥ്യമര്യാദയെക്കുറിച്ച് ആവോളം എല്ലാവരും പുകഴ്‌ത്താറുമുണ്ട്. ലോകത്തെവിടെ പരിപാടികൾക്കായി സഞ്ചരിച്ചാലും കണ്ണൂരിലേക്കു മ
കണ്ണൂർ: കണ്ണൂരിൽ നടന്ന രാഷ്ട്രീയ കൊലപാതകങ്ങളും അതിനെ തുടർന്നുണ്ടായ ഹർത്താലുമൊക്കെ ട്രോൾ വിശേഷങ്ങളിലിടം നേടിയിരുന്നു. പാക്കിസ്ഥാന് കശ്മീരിനു പകരം കണ്ണൂർ കൊടുക്കാം എന്നതുൾപ്പെടെ നിരവധി വർത്തമാനങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ നിറഞ്ഞത്. വൻ ശ്രദ്ധയും ഈ ട്രോളുകൾ നേടിയിരുന്നു. ഗായികയും കണ്ണൂർ സ്വദേശിനിയുമായ സയനോര ഇതിനെക്കുറിച്ചു പറഞ്ഞു കൊണ്ടെഴുതിയ കുറിപ്പും അതുപോലെ വൈറലാകുകയാണ്. കണ്ണൂരിന്റെ നന്മയെക്കുറിച്ചാണ് സയനോര എഴുതിയത്. രാഷ്ട്രീയ കൊലപാതകങ്ങളെല്ലാം തീർത്തും ദൗർഭാഗ്യകരമാണെന്നും അതിനെല്ലാം അറുതിയുണ്ടാകുമെന്നു മറ്റെല്ലാവരേയും പോലെ താനും കരുതുന്നുവെന്നും സയനോര എഴുതി.
തന്റെ കുറിപ്പ് രാഷ്ട്രീയപരമായല്ലെന്നും സയനോര പറഞ്ഞിട്ടുണ്ട്. കണ്ണൂരിലാണു ജനിച്ചതും വളർന്നതുമെല്ലാം. ഹൃദയത്തിൽ നന്മയുള്ളവരാണു കണ്ണൂരുകാർ. കപടതകളില്ലാത്ത പെരുമാറ്റമുള്ളവർ. മനസ്സിൽ തൊട്ടാണ് അവർ സംസാരിക്കുന്നതും. ഞങ്ങളുടെ ആതിഥ്യമര്യാദയെക്കുറിച്ച് ആവോളം എല്ലാവരും പുകഴ്‌ത്താറുമുണ്ട്. ലോകത്തെവിടെ പരിപാടികൾക്കായി സഞ്ചരിച്ചാലും കണ്ണൂരിലേക്കു മടങ്ങിവരുവാൻ പ്രേരിപ്പിക്കുന്നതും ഇതൊക്കെത്തന്നെയാണ്. സയനോര ഫേസ്‌ബുക്കിൽ കുറിക്കുന്നു.....