ശാന്തിയും അനീതിയും അധാർമികതയും കൊടികുത്തി വാഴുന്ന ആധുനിക മനുഷ്യകുലത്തിന് സമാധാനത്തിന്റെ പാതയൊരുക്കാൻ ആത്മീയചൈതന്യം നേടിയ സമൂഹത്തിന് മാത്രമേ സാധിക്കുവെ്എസ്.കെ.എസ്.എസ്.എഫ് പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസ് അലിശിഹാബ് തങ്ങൾ ഉദ്‌ബോധിപ്പിച്ചു.

നന്മമാത്രം പകർന്ന് നൽകിയ പൂർവ്വ സൂരികളുടെചരിത്രം ഈ യാഥാർഥ്യത്തെയാണ് മനസ്സിലാക്കിതരുന്നതെന്നും അദ്ദേഹംകൂട്ടിച്ചേർത്തു. ഈ പാതയിൽ സമസ്തകേരള ജംഇയ്യത്തുൽ ഉലമയുടെ പന്ധിത നേതൃത്വം നിസ്തുലമായ മാതൃകയാണ് കാണിച്ചുതന്നതെന്നും ന്യൂനപക്ഷ സുരക്ഷിതത്തിനു കേരളീയസമൂഹത്തെ പ്രാപ്തരാക്കുതിന് ഈ ആത്മീയസാിദ്യത്തിന്റെ വെളിച്ചം വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും തങ്ങൾ ഓർമിപ്പിച്ചു. എസ്.കെ.എസ്.എസ്.എഫ് ബഹ്‌റൈൻ തങ്ങൾക്കും മകൻ ഹാഫിള്‌റാജിഹ് അലിശിഹാബ് ങ്ങൾക്കും സ്വീകരണം നൽകിയ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹംസ അൻവരി മോളൂരിന്റെ അധ്യക്ഷതയിൽ സമസ്ത ബഹ്‌റൈൻ പ്രസിഡന്റ് സയ്യിദ് ഫക്‌റുദ്ധീൻ തങ്ങൾ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. കെ.എം.സി.സി ജനറൽ സിക്രട്ടറിഹസൈനാർ കളത്തിങ്ങൽ, സമസ്ത ബഹ്‌റൈൻ ജനറൽസിക്രട്ടറി എസ്.എംഅബ്ദുൽവാഹിദ ആശംസകൾ നേർന്നു.

വിശിഷ്ടാതിഥികൾക്കുള്ള ഉപഹാരങ്ങൾ സയ്യിദ് ഫക്‌റുദ്ധീൻ തങ്ങൾ, നവാസ്‌കൊല്ലം, ശഹീർ കാ്ട്ടാമ്പള്ളി, എസ്.എംഅബ്ദുൽവാഹിദ്, അൻസാർ അൻവരി കൊല്ലംഎിവർ നൽകി. എസ്.കെ.എസ്.എസ്.എഫ്ചികിത്‌സാ സഹായ നിധിയായ സഹചാരി സംരംഭത്തിലേക്കുള്ള ബഹ്‌റൈൻ വിഹിതമായ ഒരു ലക്ഷംഎസ്. കെ.എസ്.എസ്.എഫ് ബഹ്‌റൈൻ പ്രസിഡന്റ് ഹംസ അൻവരി മോളൂരും ശംസുൽ ഉലമാ അക്കാദമി ഫണ്ട് അബ്ദുറഹ്മാൻ ഹാജി പേരാമ്പ്രയും തങ്ങൾക്ക് കൈമാറി.

എസ്.വി ജലീൽ, സൈദലവി മുസ്‌ലിയാർഅത്തിപ്പറ്റ, കുന്നോത്ത് കുഞ്ഞബ്ദുള്ളഹാജി, അബ്ദുറഹ്മാൻ ഹാജി ബൂഅലി, മൂസമൗലവിവണ്ടൂർ, ഖാസിംറഹ്മാനി, നൂറുദ്ദീൻ മുണ്ടേരി, കെ.ടിസലിം, മുഹമ്മദലി വളാഞ്ചേരി തുടങ്ങ തുടങ്ങിയവർ സംബന്ധിച്ചു.

ഹാഫിള് റാജിഹ് അലി ശിഹാബ്തങ്ങളുടെ ഖുർആൻ പാരായണത്തിൽ തുടക്കം കുറിച്ച പരിപാടിയിൽ ഉമറുൽ ഫാറൂഖ്ഹുദവി സ്വാഗതവും അബ്ദുൽ മജീദ ്‌ചോലക്കോട് നന്ദിയും പറഞ്ഞു.

ഫലസ്തീനിലെ ദുരിതമനുഭവിക്കുന്നവർക്ക് വേണ്ടിയുള്ള അബ്ബാസ ്അലിതങ്ങളുടെ പ്രാർത്ഥനയോടെയാണ് പരിപാടിഅവസാനിച്ചത്.