ഷിക്കാഗോ: ഷിക്കാഗോ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ചങ്ങനാശേരി എസ്.ബി- അസംപ്ഷൻ പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ നവ നേതൃത്വ സ്ഥാനാരോഹണവും പ്രതിഭാ പുരസ്‌കാര വിതരണവും ജനുവരി രണ്ടിന് ഉച്ചകഴിഞ്ഞ് 12.30-ന് നടക്കും.

സമ്മേളനവേദി ഷിക്കാഗോ സീറോ മലബാർ കത്തീഡ്രൽ ഹാൾ (സെന്റ് ചാവറ ഹാൾ, 5000 സെന്റ് ചാൾസ് റോഡ്, ബെൽവുഡ്, ഇല്ലിനോയിസ്- 60104) ആണ്.

സംഘടനാംഗങ്ങളുടെ മക്കൾക്കായി സ്ഥാപിച്ചിട്ടുള്ള 2020, 2021 വർഷങ്ങളിലെ ഹൈസ്‌കൂൾ പ്രതിഭാ പുരസ്‌കാര വിജയികളായവരെ അനുമോദിക്കുന്നതും സമ്മാനദാനം നല്കുന്നതുമായിരിക്കും.

സമ്മേളനത്തിലെ മുഖ്യാതിഥി റവ: ഫാ, തോമസ് കടുകപ്പള്ളി (വികാരി ജനറാൾ- കത്തീഡ്രൽ വികാരി) ആയിരിക്കും.

ഷിക്കാഗോ ചാപ്റ്ററിന്റെ ഏഴാമത് നവനേതൃത്വമാണ് ജനുവരി രണ്ടിന് നിലവിൽവരുന്നതും സ്ഥാനമേൽക്കുന്നതും. 2005-ലാണ് ഈ ചാപ്റ്റർ പുനർനിർമ്മിക്കപ്പെട്ടത്. ജയിംസ് ഓലിക്കര, എബി തുരുത്തിയിൽ, ബിജി കൊല്ലാപുരം, ചെറിയാൻ മാടപ്പാട്ട്, ഷിബു അഗസ്റ്റിൻ എന്നിവർ മുൻ പ്രസിഡന്റുമാരും, ഷാജി കൈലാത്ത് ജനുവരി രണ്ടിന് സ്ഥാനമൊഴിയുന്ന ആറാമത്തെ പ്രസിഡന്റുമാണ്.

കോവിഡാനന്തര പ്രഥമ നേതൃത്വമായിരിക്കും ജനുവരി രണ്ടിന് നിലവിൽവരുന്നത്. സംഘടനയുടെ വളർച്ചയ്ക്കും ഉയർച്ചയ്ക്കും എല്ലായ്‌പ്പോഴും നിദാനമായി നിൽക്കുന്നത് അംഗബലവും, സംഘടനാ പ്രവർത്തനങ്ങളുടെ വൈവിധ്യവുമാണ്. ആയതിനാൽ ഈ രണ്ടു കാര്യങ്ങൾക്ക് മുൻതൂക്കം കൊടുത്തുകൊണ്ടുള്ള പ്രവർത്തനമായിരിക്കണം നവനേതൃത്വം പ്രധാനമായും ലക്ഷ്യമിടുന്നത്.

ആ ലക്ഷ്യപ്രാപ്തിയിലെത്തുന്നതിനു എല്ലാ സംഘടനാംഗങ്ങളുടേയും കൂട്ടായ പ്രവർത്തനവും ഒരു പൊതുലക്ഷ്യത്തെ ഉന്നംവെച്ചുകൊണ്ടുള്ള എല്ലാവരുടേയും ഒരേ ദിശയിലേക്കുള്ള പ്രയാണവും ഒത്തൊരുമയും നല്ല കാഴ്ചപ്പാടുകളും നാം ഉദ്ദേശിക്കുന്ന ലക്ഷ്യത്തിൽ സംഘടനയെ എത്തിക്കും എന്നത് തർക്കമറ്റ കാര്യമാണ്.

എല്ലാ സംഘടനാംഗങ്ങളുടേയും നിർലോഭമായ സാന്നിധ്യവും സഹകരണവും എല്ലാ പ്രവർത്തനമേഖലകളിലും ഉൾപ്പെടുത്തി സംഘടനയുടെ ഉയർച്ചയുടേയും വളർച്ചയുടേയും പടവുകളിൽ ഓരോ അംഗവും ഒരു വലിയ മുതൽക്കൂട്ടായി മാറുമ്പോൾ സംഘടന അതിനാൽതന്നെ ശക്തിപ്രാപിക്കും.

ഇതൊരു അറിയിപ്പായി സ്വീകരിച്ച് സംഘടനാംഗങ്ങൾ എല്ലാവരും സമ്മേളനത്തിൽ പങ്കെടുത്ത് വൻ വിജയമാക്കണമെന്ന് സംഘടനാ ഭാരവാഹികൾ അഭ്യർത്ഥിക്കുന്നു.

വിവരങ്ങൾക്ക്: ഷാജി കൈലാത്ത് (പ്രസിഡന്റ്) 224 715 6736, ഷീബാ ഫ്രാൻസീസ് (സെക്രട്ടറി) 847 924 1632, ജോൺ നയ്ക്കപ്പാടം (ട്രഷറർ) 847 347 6447).