തിരുവനന്തപുരം: എസ്‌ബിഐയുടെ അറ്റാദായത്തിൽ വൻവർധന. സെപ്റ്റംബർ പാദത്തിൽ 4,574 കോടി രൂപയാണ് ബാങ്കിന്റെ ലാഭം. കോവിഡ് വ്യാപനത്തിനിടയിലാണ് രാജ്യത്തെ ഏറ്റവും വലിയ ബാങ്കിന്റെ ഈ നേട്ടം. മികച്ച പ്രവർത്തനഫലം പുറത്തുവിട്ടതിനെതുടർന്ന് ബാങ്കിന്റെ ഓഹരി വില 206.40 രൂപയിലേയ്ക്ക് ഉയർന്നു.

മൂൻവർഷം ഇതേകാലയളവിൽ 3011 കോടി രൂപയായിരുന്നു അറ്റാദായം. കിട്ടാക്കടം 2.79ശതമാനത്തിൽനിന്ന് 1.59ശതമാനമായി കുറയുകയും ചെയ്തു. പലിശ വരുമാനം 15 ശതമാനം വർധിച്ച് 28,181 കോടി രൂപയായി. പലിശേതര വരുമാനം 8,538 കോടിയുമായും ഉയർന്നു. നിക്ഷേപത്തിൽ 14.41ശതമാനമാണ് വർധനയുണ്ടായത്.