കൊച്ചി: കോവിഡ് വാക്‌സിനേഷന്റെ അടുത്ത ഘട്ടത്തിനു പിന്തുണ നൽകാനായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പിഎം കെയേഴ്‌സ് ഫണ്ടിലേക്ക് 11 കോടി രൂപ സംഭാവന നൽകും. മഹാമാരിക്കെതിരായ നമ്മുടെ രാജ്യത്തിന്റെ പോരാട്ടം എല്ലാവർക്കും അഭിമാനം നൽകുന്നതാണെന്നും ഇക്കാര്യത്തിലെ സർക്കാരിന്റെ ശ്രമങ്ങൾക്കു പിന്തുണ നൽകുകയെന്നത് ഒരു കോർപറേറ്റ് പൗരൻ എന്ന നിലയിൽ തങ്ങളുടെ കടമയാണഎന്നും ഇതേക്കുറിച്ചു പ്രതികരിക്കവെ എസ്‌ബിഐ ചെയർമാൻ ദിനേഷ് ഖാര പറഞ്ഞു.

തങ്ങളുടെ വാർഷിക ലാഭത്തിന്റെ 0.25 ശതമാനം കോവിഡ് 19-ന് എതിരായ പോരാട്ടങ്ങൾക്കു പിന്തുണ നൽകാനായി സംഭാവന ചെയ്യാൻ നേരത്തെ എസ്‌ബിഐ തീരുമാനിച്ചിരുന്നു. ഇതിനു പുറമെ എസ്‌ബിഐ ജീവനക്കാർ പിഎം കെയേഴ്‌സ് ഫണ്ടിലേക്ക് 107 കോടി രൂപ സംഭാവന നൽകിയിരുന്നു.