- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രസിഡന്റ് എസ്റ്റേറ്റിൽ എസ്‌ബിഐ ബ്രാഞ്ച്; രാഷ്ട്രപതി ഉദ്ഘാടനം ചെയ്തു
ന്യൂ ഡൽഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ)യുടെ പുതിയ ബ്രാഞ്ച് ന്യൂഡൽഹിയിലെ പ്രസിഡന്റ് എസ്റ്റേറ്റിൽ തുറന്നു. രാഷ്ട്രപതി രാംനാഥ് കോവിന്ദും, പ്രഥമ വനിത സവിത കോവിന്ദും ചേർന്ന് ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു. കേന്ദ്ര ധനകാര്യ, കോർപ്പറേറ്റ് കാര്യമന്ത്രി നിർമല സീതാരാമൻ, ധനകാര്യ സഹമന്ത്രി ഡോ. ഭഗവത് കിഷൻ റാവു കാരാഡ് എന്നിവരുടെ മഹനീയ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. രാഷ്ട്രപതി സെക്രട്ടറി കെ.ഡി ത്രിപാഠി, എസ്‌ബിഐ ചെയർമാൻ ദിനേശ് ഖാര, എസ്‌ബിഐ റീട്ടെയിൽ ആൻഡ് ഡിജിറ്റൽ ബാങ്കിങ് മാനേജിങ് ഡയറക്ടർ സി.എസ് ഷെട്ടി എന്നിവർക്കൊപ്പം എസ്‌ബിഐയുടെ മറ്റു മുതിർന്ന ഉദ്യോഗസ്ഥരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
പ്രസിഡന്റ് എസ്റ്റേറ്റിലെ താമസക്കാർക്ക് എല്ലാവിധ ബാങ്കിങ് സേവനങ്ങളും ബ്രാഞ്ചിലൂടെ നൽകും. എടിഎം, ക്യാഷ് ഡെപ്പോസിറ്റ് മെഷീൻ, സെൽഫ് സർവീസ് പാസ്ബുക്ക് പ്രിന്റർ തുടങ്ങിയവയും പുതിയ ബ്രാഞ്ചിൽ ലഭ്യമാക്കിയിട്ടുണ്ട്. നിലവിൽ 22,000 ബ്രാഞ്ചുകളും 60,000 എടിഎം- സിഡിഎമ്മുകളും എസ്‌ബിഐക്കുണ്ട്. 2.5 ലക്ഷം ജീവനക്കാർ വഴി 45 കോടി ഉപഭോക്താക്കൾക്കാണ് ബാങ്ക് സേവനം ലഭ്യമാക്കുന്നത്.
പ്രസിഡന്റ് എസ്റ്റേറ്റിൽ ഒരു ബ്രാഞ്ച് ഉണ്ടാവുന്നത് എസ്‌ബിഐയെ സംബന്ധിച്ച് വലിയ ബഹുമതിയാണെന്ന് എസ്‌ബിഐ ചെയർമാൻ ദിനേശ് ഖാര പറഞ്ഞു. എല്ലാ ഉപഭോക്താക്കൾക്കും ബ്രാഞ്ച് സൗകര്യപ്രദവും തടസമില്ലാത്തതുമായ ബാങ്കിങ് അനുഭവം നൽകുമെന്നും അദ്ദേഹം പറഞ്ഞു.