ദുബായ്: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) ജൂൺ ഒന്ന് മുതൽ സൗജന്യ എ.ടി.എം. സേവനങ്ങൾ അവസാനിപ്പിക്കുകയും ഓരോ ഇടപാടിനും 25 രൂപ സർവീസ് ചാർജ് ഈടാക്കുകയും മുഷിഞ്ഞ നോട്ട് മാറുന്നത് ഉൾപ്പെടെയുള്ള സേവനങ്ങൾക്ക് കൂടി പണം ഈടാക്കാനുമുള്ള തീരുമാനം ജനങ്ങളെ കൊള്ളയടിക്കാനുള്ള താനെന്നും ഈ തീരുമാനത്തിൽ നിന്ന് എസ്.ബി.ഐ പിന്തിരിയണമെന്നും ആലൂർ ടി എ മഹമൂദ് ഹാജി ആവശ്യപ്പെട്ടു.

ഈ തീരുമാനത്തിൽ നിന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പിന്മാറാത്ത് പക്ഷം ഗൾഫ് പ്രവാസികളുടെ സംഘടനകളുമായി ചേർന്ന് കൂട്ടായ്മ രൂപീകരിച്ചു പ്രവാസികൾ ഫോറീൻ പണം അയക്കുന്നതിൽ നിന്ന് എസ്.ബി.ഐ.യെ മാറ്റി നിറുത്തി മറ്റു ബാങ്കുകൾക്ക് പണം അയക്കാനും

വേണ്ടി വന്നാൽ കോടതിയെ സമീപിക്കാനും കൂട്ടായിമയിൽ തീരുമാനം കൈകൊള്ളുമെന്നും മഹമൂദ് ഹാജി ദുബായിൽ അറിയിച്ചു.