ATM തട്ടിപ്പു സങ്കത്തെ അന്വേഷിച്ചു ഇപ്പം ബാങ്കുകളും പൊലീസും പരക്കം പായുകയാണ്... ഏതാണ്ട് 2 വര്ഷം മുൻപ് ഇതേ തട്ടിപ്പിന് ഇരയായായി 5 ലക്ഷം നഷ്ട്ടപെട്ട എന്റെ സുഹൃത്ത് ദിനൂപ് സ്റ്റേറ്റ് ബാങ്ക് മാഹി ബ്രാഞ്ച് മുതൽ കണ്ണൂർ റീജണൽ ഓഫീസിൽ മുതൽ തിരുവനന്തപുരത്തുള്ള SBI ഏമാന്മാരെ വരെ സംഗതി അറിയിച്ചപ്പോൾ പറഞ്ഞത് ബാങ്കിന് ഇതിലൊന്നും ചെയ്യാൻ കഴിയില്ല നിങ്ങൾ പോയി കേസ് കൊടുക്കൂ എന്നാണ്.

ദിനൂപ് കേസ് കൊടുത്തു മാഹി പൊലീസിൽ പൊലീസ് അന്വേഷണം നടത്തുന്നു . ദിനൂപിന്റെ അക്കൗണ്ട് മാഹി SBI ബ്രാഞ്ചിൽ ആണെങ്കിൽ ഏതാണ്ട് 2,3 ദിവസം കൊണ്ട് പണം പിൻവലിച്ചത് മുംബയിലെ വിവിധ ATM കളിൽ നിന്നാണ് എന്ന് രേഖാമൂലം പരാതി നൽകിയിട്ടും ബാങ്കിന്റെ സുരക്ഷാ വീഴ്ച കാരണം നഷ്ട്ടപെട്ട പണം തിരികെ നൽകാൻ ഒരു അനക്കവും ഇല്ല ബാങ്ക് അധികാരികളുടെ ഭാഗത്തു നിന്ന്.

മാഹി RA അടക്കം പങ്കെടുത്ത SBI യുടെ ഓംബുഡ്സ്മാൻ മീറ്റിങ്ങിലും പരാതി ഉന്നയിച്ചപ്പോൾ SBI റീജണൽ മാനേജർ അടക്കം ആദ്യം പരിശോധിച്ച് വേണ്ട നടപടി എടുക്കാം എന്ന് പറഞ്ഞേടങ്കിലും അവസാനം ഒഴിഞ്ഞു മാറി . ഖത്തർ ഇന്ത്യൻ എംബസ്സി വഴി പരാതി സമർപ്പിച്ചപ്പോൾ ഖത്തർ SBI അധികാരികൾ ഇത് ഫിഷിങ് ഇടപാടാണെന്നു പറഞ്ഞു കയ്യൊഴിഞ്ഞു.

ബാങ്കിൽ മഹാത്മാ ഗാന്ധിയുടെ ഫോട്ടോയും 'കസ്റ്റമർ ആണ് കിങ് ' എന്നൊക്കെ എഴുതിവെക്കുമെങ്കിലും ബാങ്കിന്റെ സുരക്ഷാ വീഴ്ച കാരണം ഇടപാട്കാരന് പണം നഷ്ടപ്പെട്ടപ്പോൾ കയ്യ് മലർത്തുന്ന SBI യിലെ എല്ലാ ഏമാന്മാരുടെയും തനി കൊണം കണ്ടതാണ് . ദിനൂപ് സമർപ്പിക്കാതെ പരാതികളും മുട്ടാത്ത ഏമാന്മാരുടെ വാതിലുകളും ഇല്ല . ബാങ്ക് അന്വേഷണം നടത്തി അവസാനം പണം നഷ്ടപ്പെടാൻ ദിനൂപ് ആണ് കാരണം എന്ന് കണ്ടെത്തുകയും ചെയ്തു.


പുതിയ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ പണം നഷ്ട്ടപെട്ട ഇടപാടുകാർക്ക് ബാങ്ക് പണം തിരിച്ചു നൽകുന്നു എങ്കിൽ ആദ്യം സമാനമായ തട്ടിപ്പിന് ഇരയായി കഴിഞ്ഞ രണ്ടു വർഷമായി SBI ഏമാന്മാരുടെ കരുണയ്ക്കായി കാത്തു നിൽക്കുന്ന ദിനൂപിനു പണം നൽകിയിട്ടു മതി ബാക്കിയുള്ളവർക്ക് നഷ്ട്ടപരിഹാരം വിതരണം ചെയ്യാൻ .. അല്ലെങ്കിൽ തുല്യ നീതി എന്നതൊക്കെ വെറും കോമഡി ആയി മാറും . പണം നഷ്ട്ടപെട്ട ദിനൂപ് ഖത്തറിൽ ഒരു പ്രവാസി ആയതു കൊണ്ടും നാട്ടിൽ മാഹി സ്വദേശി ആയതു കൊണ്ടും ആ 5 ലക്ഷം രൂപക്കും ദിനൂപിന്റെ ആ നഷ്ടവും വലിയ ന്യൂസ് വാല്യൂ ഇല്ലാത്തതു കൊണ്ട് ഇന്ത്യൻ എക്സ്‌പ്രസ്സും മനോരമയും ,ഡെക്കാൻ ക്രോണിക്കലും മാത്രമേ ഈ വാർത്ത റിപ്പോർട്ട് ചെയ്തുള്ളൂ ..

പ്രവാസ ലോകത്തെ അടക്കം പല ദൃശ്യ മാദ്ധ്യമങ്ങളെ ബന്ധപ്പെട്ടെങ്കിലും അവർക്കും ഈ വാർത്തയിൽ താൽപ്പര്യമില്ല , അല്ലെങ്കിലും ബാങ്കിന്റെ സുരക്ഷാ വീഴ്ച കാരണം 5 ലക്ഷം നഷ്ട്ടപെട്ട പ്രവാസിയുടെ കാര്യത്തിൽ എന്ത് ന്യൂസ് വാല്യൂ ?? മാഹി SBI NRI അക്കൗണ്ട് ഇൽ നിന്നും 5 ലക്ഷം നഷ്ട്ടപെട്ട ദിനൂപിനു കിട്ടാത്ത നീതി 10,000/- 25,000/- നഷ്ട്ടപെട്ടവന് ബാങ്ക് അധികാരികൾ നൽകാൻ തയ്യാറാകുന്നു എങ്കിൽ അതിൽ പരം തെമ്മാടിത്തരം വേറെയില്ല . രണ്ടു വര്ഷം മുൻപ് ദിനൂപ് നിങ്ങൾക്കൊക്കെ നൽകിയ പരാതികൾ ശരിക്കും പരിശോധിട്ടുണ്ടെങ്കിൽ അതിനെതിരെ ശരിയായ അന്വേഷണം നടത്തിയിട്ടുണ്ടെകിൽ ഇന്ന് ചിലപ്പം ഇടപാടുകാർക്ക് പണം നഷ്ട്ടപെടില്ലായിരുന്നു എന്ന് കൂടി ഓർമ്മിപ്പിക്കുന്നു.