- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സീറോ ബാലൻസ് അക്കൗണ്ട്: സർവീസ് ചാർജ് പരിഷ്കരിച്ച് എസ്ബിഐ; മാസത്തിൽ നാലുതവണയ്ക്ക് മുകളിലുള്ള ഇടപാടിന് ഫീസ്
ന്യൂഡൽഹി: സീറോ ബാലൻസ് അഥവാ ബേസിക് സേവിങ്സ് ബാങ്ക് ഡിപ്പോസിറ്റ് അക്കൗണ്ടുടമകൾക്കുള്ള വിവിധ സർവീസ് ചാർജുകൾ പരിഷ്കരിച്ച് പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ. ജൂലായ് ഒന്നിന് പുതിയ ചാർജുകൾ നിലവിൽ വരും. പണം പിൻവലിക്കൽ, ചെക്ക് ബുക്ക്, മറ്റ് പണവിനിമയം എന്നിയ്ക്കെല്ലാം നിരക്ക് വർധന ബാധകമായിരിക്കും.
ബേസിക് സേവിങ്സ് ബാങ്ക് ഡിപ്പോസിറ്റ് അക്കൗണ്ടുകൾ സമൂഹത്തിലെ താഴെയുള്ളവർക്ക് ഫീസില്ലാതെ ബാങ്കിങ് പ്രവർത്തനങ്ങൾ നടത്താൻ ലക്ഷ്യമിട്ടുള്ളതാണ്. ഇത്തരം അക്കൗണ്ടുടമകൾക്ക് മാസത്തിൽ നാല് തവണ സൗജന്യമായി പണം പിൻവലിക്കാം. എടിഎമ്മിൽ നിന്നും കൗണ്ടറിൽ നിന്ന് പിൻവലിക്കുന്നതുൾപ്പെടെയാണിത്. ഇതിൽ കൂടുതലായാൽ ഓരോ തവണ പിൻവലിക്കുമ്പോഴും 15 രൂപയും ജി എസ് ടിയും നൽകേണ്ടി വരും.
സാധാരണ നിലയിൽ ബി എസ് ബി ഡി അക്കൗണ്ടുടമകൾക്ക് 10 ചെക്ക് ലീഫുകളാണ് സൗജന്യമായി ബാങ്ക് അനുവദിക്കുക. അതിന് ശേഷം വാങ്ങിയാൽ ഫീസ് നൽകണം. അധികമായി വാങ്ങുന്ന 10 ലീഫിന് 40 രൂപയും ജി എസ് ടി യും നൽകേണ്ടി വരും. ലീഫിന്റെ എണ്ണം 25 ആണെങ്കിൽ 75 രൂപയും ജി എസ് ടിയുമാണ് നൽകേണ്ടത്.
മറുനാടന് മലയാളി ബ്യൂറോ