- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എസ്‌ബിഐ ഗ്രീൻ മാരത്തോൺ ഡിസംബർ ഒൻപതിന്
തിരുവനന്തപുരം: എസ്‌ബിഐ ഗ്രീൻ മാരത്തോണിന്റെ രണ്ടാം സീസൺ ഡിസംബർഒൻപതിനു നടക്കും. ശംഖുമുഖം ബീച്ചിൽ രാവിലെ അഞ്ചു മുതൽ നടക്കുന്ന എസ്‌ബിഐ ഗ്രീൻ മാരത്തോണിൽ അഞ്ചു കിലോമീറ്റർ, പത്തു കിലോമീറ്റർ, 21 കിലോമീറ്റർ വിഭാഗങ്ങളാവും ഉണ്ടാകുക. ഹരിതാഭമായ നാളേയ്ക്കായുള്ള ഓട്ടം എന്ന പ്രമേയവുമായാണ് ഇതു സംഘടിപ്പിക്കുന്നത്. സെപ്റ്റംബർ 30ന് 15കിലോമീറ്റർ നഗര മാരത്തോൺ എന്ന നിലയിൽ ഡെൽഹിയിലാണ് എസ്‌ബിഐമാരത്തോൺ ആരംഭിച്ചത്. ലക്‌നോ, ഹൈദരാബാദ്, മുംബൈ, ബംഗളൂരു എന്നിവിടങ്ങളിൽ നടത്തുന്ന ഇത് 2019 മാർച്ച് വരെ തുടരും. youtoocanrun.com, bookmyshoow.com എന്നിവയിൽ ഡിസംബർ ആറു വരെ ഇതിനായുള്ള രജിസ്‌ട്രേഷൻനടത്താനാവും. രണ്ടായിരത്തോളം പേർ മാരത്തോണിൽ പങ്കെടുക്കുമെന്നാണുപ്രതീക്ഷിക്കുന്നത്. എല്ലാ പങ്കാളികൾക്കും ചെടികളുടെ തൈകൾ നൽകും, റീ സൈക്കിൾ ചെയ്ത പ്ലാസ്റ്റിക്ക് ഉപയോഗിച്ചു നിർമ്മിച്ച ടീ ഷർട്ടുകൾ നൽകും തുടങ്ങിയ സവിശേഷതകളും ഈ മാരത്തോണിനുണ്ട്.
തിരുവനന്തപുരം: എസ്‌ബിഐ ഗ്രീൻ മാരത്തോണിന്റെ രണ്ടാം സീസൺ ഡിസംബർഒൻപതിനു നടക്കും. ശംഖുമുഖം ബീച്ചിൽ രാവിലെ അഞ്ചു മുതൽ നടക്കുന്ന എസ്‌ബിഐ ഗ്രീൻ മാരത്തോണിൽ അഞ്ചു കിലോമീറ്റർ, പത്തു കിലോമീറ്റർ, 21 കിലോമീറ്റർ വിഭാഗങ്ങളാവും ഉണ്ടാകുക.
ഹരിതാഭമായ നാളേയ്ക്കായുള്ള ഓട്ടം എന്ന പ്രമേയവുമായാണ് ഇതു സംഘടിപ്പിക്കുന്നത്. സെപ്റ്റംബർ 30ന് 15കിലോമീറ്റർ നഗര മാരത്തോൺ എന്ന നിലയിൽ ഡെൽഹിയിലാണ് എസ്‌ബിഐമാരത്തോൺ ആരംഭിച്ചത്. ലക്‌നോ, ഹൈദരാബാദ്, മുംബൈ, ബംഗളൂരു എന്നിവിടങ്ങളിൽ നടത്തുന്ന ഇത് 2019 മാർച്ച് വരെ തുടരും.
youtoocanrun.com, bookmyshoow.com എന്നിവയിൽ ഡിസംബർ ആറു വരെ ഇതിനായുള്ള രജിസ്‌ട്രേഷൻനടത്താനാവും. രണ്ടായിരത്തോളം പേർ മാരത്തോണിൽ പങ്കെടുക്കുമെന്നാണുപ്രതീക്ഷിക്കുന്നത്. എല്ലാ പങ്കാളികൾക്കും ചെടികളുടെ തൈകൾ നൽകും, റീ സൈക്കിൾ ചെയ്ത പ്ലാസ്റ്റിക്ക് ഉപയോഗിച്ചു നിർമ്മിച്ച ടീ ഷർട്ടുകൾ നൽകും തുടങ്ങിയ സവിശേഷതകളും ഈ മാരത്തോണിനുണ്ട്.