- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗജന്യ എടിഎം ഇടപാടുകൾ നിർത്തലാക്കിയ വിവാദ ഉത്തരവ് എസ്‌ബിഐ പിൻവലിച്ചേക്കും; ഇപ്പോഴത്തെ ഉത്തരവ് തെറ്റായി പുറത്തിറക്കിയതെന്ന് ബാങ്ക് അധികൃതർ; ഉദ്ദേശിച്ചത് ബഡ്ഡി ഉപഭോക്താക്കളെ മാത്രം; തിരുത്തിയ ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്നും എസ്‌ബിഐ
തിരുവനന്തപുരം: സൗജന്യ എടിഎം ഇടപാടുകൾ നിർത്തലാക്കിയ വിവാദ ഉത്തരവ് എസ്‌ബിഐ പിൻവലിച്ചേക്കുമെന്നു സൂചന. ജൂൺ ഒന്നുമുതൽ ഓരോ എടിഎം ഇടപാടിനും 25 രൂപവച്ച് സർവീസ് ചാർജ് ഏർപ്പെടുത്താനുള്ള ബാങ്കിന്റെ തീരുമാനത്തിനെതിരേ വ്യാപക പ്രതിഷേധം ഉയർന്നിരിക്കുകയാണ്. തിരുത്തിയ ഉത്തരവ് ഉടൻ പുറത്തിറക്കുമെന്ന് എസ്‌ബിഐ വൃത്തങ്ങൾ പറത്തായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഉപഭോക്താക്കളെ കൊള്ളയടിക്കാനുള്ള രാജ്യത്തെ ഏറ്റവും വലിയ ബാങ്കിന്റെ നീക്കത്തിനെതിരേ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. എസ്‌ബിഐയുടേത് ഭ്രാന്തൻ നടപടിയാണെന്ന് വിമർശിച്ച് ധനമന്ത്രി തോമസ് ഐസകും രംഗത്തെത്തിയിരുന്നു. എന്നാൽ, നേരത്തേ വന്ന ഉത്തരവ് തെറ്റായി പുറത്തിറക്കിയതാണെന്നാണ് എസ്‌ബിഐ വൃത്തങ്ങൾ പറയുന്നത്. എസ്‌ബിഐ ബഡ്ഡി ഉപഭോക്താക്കളെ മാത്രം ഉദ്ദേശിച്ച് ഇറക്കിയ ഉത്തരവായിരുന്നു ഇതെന്നും ബാങ്ക് വിശദീകരിക്കുന്നു. ഇപ്പോൾ പ്രതിമാസം അഞ്ചു തവണ എടിഎം ഇടപാടുകൾ സൗജന്യമാണ്. ജൂൺ ഒന്നുമുതൽ ഇത് നിർത്തലാക്കി ഓരോ തവണ എടിഎം കാർഡ് ഉപയോഗിക്കുമ്പോഴും 25 രൂപ വച്ച് സർവീസ് ചാർജ് ഈടാ
തിരുവനന്തപുരം: സൗജന്യ എടിഎം ഇടപാടുകൾ നിർത്തലാക്കിയ വിവാദ ഉത്തരവ് എസ്‌ബിഐ പിൻവലിച്ചേക്കുമെന്നു സൂചന. ജൂൺ ഒന്നുമുതൽ ഓരോ എടിഎം ഇടപാടിനും 25 രൂപവച്ച് സർവീസ് ചാർജ് ഏർപ്പെടുത്താനുള്ള ബാങ്കിന്റെ തീരുമാനത്തിനെതിരേ വ്യാപക പ്രതിഷേധം ഉയർന്നിരിക്കുകയാണ്. തിരുത്തിയ ഉത്തരവ് ഉടൻ പുറത്തിറക്കുമെന്ന് എസ്‌ബിഐ വൃത്തങ്ങൾ പറത്തായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഉപഭോക്താക്കളെ കൊള്ളയടിക്കാനുള്ള രാജ്യത്തെ ഏറ്റവും വലിയ ബാങ്കിന്റെ നീക്കത്തിനെതിരേ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. എസ്‌ബിഐയുടേത് ഭ്രാന്തൻ നടപടിയാണെന്ന് വിമർശിച്ച് ധനമന്ത്രി തോമസ് ഐസകും രംഗത്തെത്തിയിരുന്നു. എന്നാൽ, നേരത്തേ വന്ന ഉത്തരവ് തെറ്റായി പുറത്തിറക്കിയതാണെന്നാണ് എസ്‌ബിഐ വൃത്തങ്ങൾ പറയുന്നത്. എസ്‌ബിഐ ബഡ്ഡി ഉപഭോക്താക്കളെ മാത്രം ഉദ്ദേശിച്ച് ഇറക്കിയ ഉത്തരവായിരുന്നു ഇതെന്നും ബാങ്ക് വിശദീകരിക്കുന്നു.
ഇപ്പോൾ പ്രതിമാസം അഞ്ചു തവണ എടിഎം ഇടപാടുകൾ സൗജന്യമാണ്. ജൂൺ ഒന്നുമുതൽ ഇത് നിർത്തലാക്കി ഓരോ തവണ എടിഎം കാർഡ് ഉപയോഗിക്കുമ്പോഴും 25 രൂപ വച്ച് സർവീസ് ചാർജ് ഈടാക്കുമെന്നാണ് ഉത്തരവിൽ വ്യക്തമാക്കിയിരിക്കുന്നത്. ഇതോടൊപ്പം ചെക്ക് ബുക്കുകൾക്കും മുഷിഞ്ഞ നോട്ടുകൾ മാറ്റിവാങ്ങുന്നതിനും സർവീസ് ചാർജ് ഈടാക്കുമെന്ന് സർക്കുലറിൽ പറഞ്ഞിരുന്നു. എന്നാൽ ഈ ചാർജുകൾ പിൻവലിക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
സൗജന്യ എടിഎം ഇടപാടുകൾ നിറുത്തലാക്കി എന്ന തരത്തിൽ വരുന്ന വാർത്തകൾ ശരിയല്ലെന്നാണ് എസ്‌ബിഐ അധികൃതർ പറയുന്നത്. അനുവദനീയമായ അഞ്ചുവട്ടം എടിഎം ഉപയോഗിച്ചുകഴിൽ ചുമത്തുന്ന സർവീസ് ചാർജ് ഇനിമുതൽ പ്രതിമാസം ഈടാക്കാനാണു തീരുമാനമെന്നും ബാങ്ക് അധികൃതർ പറയുന്നു. ഇപ്പോൾ ഇത് മൂന്നു മാസം കൂടുമ്പോഴാണ് ഈടാക്കുന്നത്. എസ്‌ബിഐയിൽ അക്കൗണ്ടുള്ളവരിൽ നിന്ന് 10 രൂപ സർവീസ് ചാർജും മറ്റ് ബാങ്കുകളിൽ നിന്ന് 20 രൂപയുമാണ് സർവീസ് ചാർജ് ഈടാക്കുന്നത്.
നിലവിൽ എസ്‌ബിഐയിലും മറ്റു ബാങ്കുകളിലുമായി അഞ്ച് സൗജന്യ ഇടപാടുകൾ വീതവും ആകെ 10 തവണയും പണം പിൻവലിക്കാം. എന്നാൽ, ഈ അഞ്ച് ഇടപാട് കഴിയുന്നതോടെ പിന്നീടുള്ള ഓരോ ഇടപാടിനും എസ്‌ബിഐയുടെ തന്നെ എടിഎം ഉപയോഗിക്കുന്നതിന് 10 രൂപയും സർവീസ് ടാക്‌സായ 2.5 രൂപയും നൽകണം. സമാനമായി മറ്റു ബാങ്കുകളുടെ എടിഎം ഉപയോഗത്തിന് സർവീസ് ടാക്‌സ് ഉൾപ്പെടെ 25 രൂപയും നൽകണം. വീസ, മാസ്റ്റർ ഡെബിറ്റ് കാർഡുകൾക്കാണ് ഇത് ബാധകം. റൂപേ കാർഡുകൾക്ക് സൗജന്യമായിരിക്കും. ഇതേസമയം, സീറോ ബാലൻസ് അക്കൗണ്ടുള്ളവർക്ക് പ്രതിമാസം ബാങ്കിലും എടിഎമ്മിലുമായി നാല് ഇടപാടുകൾ മാത്രമെ നടത്താനാവൂ എന്ന പുതിയ വ്യവസ്ഥയും കൊണ്ടുവന്നിട്ടുണ്ട്.
മുഴിഞ്ഞ നോട്ടുകൾ മാറ്റാൻ 20 എണ്ണത്തിൽ കൂടുതലുള്ള ഓരോ നോട്ടിനും രണ്ട് രൂപ വച്ച് ഈടാക്കാനും പുതിയ തീരുമാനമുണ്ട്. അയ്യായിരം രൂപയ്ക്ക് മുകളിൽ അഞ്ച് രൂപവച്ചും ഈടാക്കും. പണം ഡെപ്പോസിറ്റ് ചെയ്യുന്നതിന് മിനിമം രണ്ട് രൂപമുതൽ പരമാവധി എട്ട് രൂപ വരെ ഈടാക്കും. ഡെപ്പോസിറ്റ് മെഷീൻ വഴിയുള്ള പണം പിൻവലിക്കലിനും കുറഞ്ഞത് ആറ് രൂപ ഈടാക്കും. സേവിങ്‌സ് അക്കൗണ്ട് ഉള്ളവർക്ക് ചെക്ക് ബുക്ക് അനുവദിക്കുന്നിതിലും ഫീസ് ഉയർത്തി. 10 ലീഫുള്ള ചെക്ക് ബുക്കിന് 30 രൂപയും സർവീസ് ടാക്‌സും ഈടാക്കും. 25 ലീഫുള്ള ചെക്ക് ബുക്കിന് 75 രൂപയും 50 ലീഫുള്ള ചെക്ക് ബുക്കിന് 150 രൂപയും സർവീസ് ചാർജ്ജും ഈടാക്കും. ഒരു ദിവസം ഇന്ത്യയിൽ എസ്‌ബിഐ എടിഎമ്മുകളിൽ അഞ്ചുകോടി ഇടപാടുകൾ നടക്കുന്നുവെന്നാണ് കണക്ക്.