മുംബൈ: എസ്‌ബിഐ സേവിങ്സ് അക്കൗണ്ടിലെ മിനിമം ബാലൻസ് 1000 രൂപ ആക്കിയേക്കും. സർക്കാരിൽ നിന്നുള്ള സമ്മർദത്തെതുടർന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സേവിങ്സ് അക്കൗണ്ടിലെ മിനിമം ബാലൻസ് പരിധി പുനഃപരിശോധിക്കാൻ ഒരുങ്ങുകയാണ്.

മാസത്തിൽ ശരാശരി മിനിമം ബാലൻസ് തുക നിലനിർത്തണമെന്നായിരുന്നു ബാങ്കിന്റെ നിർദ്ദേശം. ഇത് മൂന്നുമാസ കാലാവധിയുമാക്കിയേക്കും.

ജനങ്ങളെ കൊള്ളയടിക്കുന്ന നിലപാടാണ് എസ്‌ബിഐ സ്വീകരിച്ചു പോരുന്നതെന്ന് വ്യാപക പ്രതിഷേധം ഉണ്ടയതോടെ സർ്കകാരും ഇടപെട്ടു. ഇതിന് പിന്നാലെയാണ് മിനിമം ബാലൻസ് പരിധി പുനപരിശോധിക്കാൻ സർക്കാർ ഒരുങ്ങുന്നത്.

ശരാശരി മിനിമം ബാലൻസ് ഇല്ലാത്തിന്റെ പേരിൽ 2017 ഏപ്രിൽ മുതൽ നവംബർ വരെ മൊത്തം 1,772 കോടി രൂപ എസ്‌ബിഐ പിഴ ഈടാക്കിയത് സംബന്ധിച്ച വാർത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

കഴിഞ്ഞ ജൂണിലാണ് 5000 രൂപ മിനിമം ബാലൻസായി എസ്‌ബിഐ നിശ്ചയിച്ചത്. പ്രതിഷേധം വ്യാപകമായപ്പോൾ മെട്രോ നഗരങ്ങളിൽ 3,000വും നഗരങ്ങളിൽ 2000 രൂപയും ഗ്രാമീണ മേഖലയിൽ 1000 രൂപയുമായി ഇത് കുറച്ചിരുന്നു. 25 രൂപ മുതൽ 100 രൂപവരെയാണ് പിഴ ഈടാക്കിയിരുന്നത്. ഇത് 20 രൂപ മുതൽ 50 രൂപവരെയാക്കി കുറയ്ക്കുകയും ചെയ്തിരുന്നു.