- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എസ്ബിഐ ഭവന വയ്പാ പലിശ ഉയർത്തി; വർധിപ്പിച്ചത് കുറഞ്ഞ നിരക്ക് 6.95 ശതമാനമായി; മറ്റു ബാങ്കുകളും പലിശ നിരക്കു വർധിപ്പിക്കുമെന്ന് സൂചന
ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ ബാങ്ക് ആയ എസ്ബിഐ ഭവന വായ്പാ നിരക്കുകൾ ഉയർത്തി. കുറഞ്ഞ നിരക്ക് 6.95 ശതമാനം ആയാണ് വർധിപ്പിച്ചത്. ഏപ്രിൽ ഒന്നിനു പുതിയ നിരക്കു പ്രാബല്യത്തിൽ വന്നു.
നേരത്തെയുണ്ടായിരുന്ന കുറഞ്ഞ നിരക്കിന്റെ കാലാവധി മാർച്ച് 31ന് അവസാനിച്ചു. 75 ലക്ഷം വരെയുള്ള വായ്്പയ്ക്ക് 6.70 ശതമാനം ആയിരുന്നു കുറഞ്ഞ നിരക്ക്. 75 ലക്ഷം മുതൽ അഞ്ചു കോടി വരെ 6.75 ശതമാനം ആയിരുന്നു നിരക്ക്.
എസ്ബിഐ നിരക്ക് ഉയർത്തിയതോടെ മറ്റു ബാങ്കുകളും വരും ദിവസങ്ങളിൽ പലിശ നിരക്കു വർധിപ്പിക്കുമെന്നാണ് സൂചന. ഭവന വായ്പകൾക്ക് 0.40 ശതമാനം പ്രൊസസിങ് ഫീ ഈടാക്കാനും എസ്ബിഐ തീരുമാനിച്ചിട്ടുണ്ട്. ഇതിനു പുറമേ ജിഎസ്ടിയും ഈടാക്കും.
മറുനാടന് മലയാളി ബ്യൂറോ
Next Story