- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂന്നംഗ ബെഞ്ചിന്റെ തീരുമാനം റദ്ദാക്കി മറ്റൊരു മൂന്നംഗ ബെഞ്ച്; ഭൂമിയേറ്റെടുക്കൽ നിയമത്തിൽ വിധി പുനഃപരിശോധിക്കുന്നത് മൂന്നാം തവണ; ഫെബ്രുവരി എട്ടിലെ വിധി നീതിയുക്തമല്ലെന്ന് നീരീക്ഷണം
ചീഫ് ജസ്റ്റിസിനെതിരേ പരസ്യമായി നാല് ജഡ്ജിമാർ ചേർന്ന് വാർത്താസമ്മേളനം വിളിച്ച സുപ്രീം കോടതിയിലെ പ്രശ്‌നങ്ങൾ ഇനിയും തീർന്നിട്ടില്ലേ? ഒരു ബെഞ്ച് പാസ്സാക്കുന്ന വിധിക്കെതിരേ മറ്റൊരു ബെഞ്ച് നിലപാടെടുക്കുന്നത് പതിവാകുകയാണ്. ഫെബ്രുവരി എട്ടിന് മൂന്നംഗ ബെഞ്ച് സർക്കാരിനനുകൂലമായി പ്രസ്താവിച്ച വിധി, പുനഃപരിശോധിക്കാൻ ഇന്നലെ മറ്റൊരു മൂന്നംഗ ബെഞ്ച് തീരുമാനിച്ചതോടെ, തർക്കം ഉടനെങ്ങും തീരില്ലെന്നും ഉറപ്പായി. ഭൂമിയേറ്റെടുക്കൽ കേസിലെ വിധിയാണ് പുനഃപരിശോധിക്കാൻ മൂന്നംഗ ബെഞ്ച് തീരുമാനിച്ചത്. സുപ്രീം കോടതിയുടെ ഫെബ്രുവരി എട്ടിന്റെ വിധി അടിസ്ഥാനപ്പെടുത്തി പുതിയ കേസുകളിൽ വിധി പറയേണ്ടതില്ലെന്ന് ബെഞ്ച് ഹൈക്കോടതികളോടും സുപ്രീം കോടതിയിലെ മറ്റ് ബെഞ്ചുകളോടും ഇടക്കാല ഉത്തരവിലൂടെ ആവശ്യപ്പെട്ടു. പുണെ മുൻസിപ്പൽ കോർപറേഷനുമായി ബന്ധപ്പെട്ട കേസിൽ 2014-ൽ സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ച് പ്രഖ്യാപിച്ച വിധിയാണ് ഇപ്പോൾ രണ്ടുതവണ പുനഃപരിശോധിക്കപ്പെട്ടത്. ഭൂമിയേറ്റെടുക്കൽ കേസുകളിൽ നഷ്ടപരിഹാരത്തുക ഭൂവുടമകളുടെ ബാങ്ക് അക്കൗണ്ടിലിടുകയോ കോടത

ചീഫ് ജസ്റ്റിസിനെതിരേ പരസ്യമായി നാല് ജഡ്ജിമാർ ചേർന്ന് വാർത്താസമ്മേളനം വിളിച്ച സുപ്രീം കോടതിയിലെ പ്രശ്‌നങ്ങൾ ഇനിയും തീർന്നിട്ടില്ലേ? ഒരു ബെഞ്ച് പാസ്സാക്കുന്ന വിധിക്കെതിരേ മറ്റൊരു ബെഞ്ച് നിലപാടെടുക്കുന്നത് പതിവാകുകയാണ്. ഫെബ്രുവരി എട്ടിന് മൂന്നംഗ ബെഞ്ച് സർക്കാരിനനുകൂലമായി പ്രസ്താവിച്ച വിധി, പുനഃപരിശോധിക്കാൻ ഇന്നലെ മറ്റൊരു മൂന്നംഗ ബെഞ്ച് തീരുമാനിച്ചതോടെ, തർക്കം ഉടനെങ്ങും തീരില്ലെന്നും ഉറപ്പായി.
ഭൂമിയേറ്റെടുക്കൽ കേസിലെ വിധിയാണ് പുനഃപരിശോധിക്കാൻ മൂന്നംഗ ബെഞ്ച് തീരുമാനിച്ചത്. സുപ്രീം കോടതിയുടെ ഫെബ്രുവരി എട്ടിന്റെ വിധി അടിസ്ഥാനപ്പെടുത്തി പുതിയ കേസുകളിൽ വിധി പറയേണ്ടതില്ലെന്ന് ബെഞ്ച് ഹൈക്കോടതികളോടും സുപ്രീം കോടതിയിലെ മറ്റ് ബെഞ്ചുകളോടും ഇടക്കാല ഉത്തരവിലൂടെ ആവശ്യപ്പെട്ടു. പുണെ മുൻസിപ്പൽ കോർപറേഷനുമായി ബന്ധപ്പെട്ട കേസിൽ 2014-ൽ സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ച് പ്രഖ്യാപിച്ച വിധിയാണ് ഇപ്പോൾ രണ്ടുതവണ പുനഃപരിശോധിക്കപ്പെട്ടത്.
ഭൂമിയേറ്റെടുക്കൽ കേസുകളിൽ നഷ്ടപരിഹാരത്തുക ഭൂവുടമകളുടെ ബാങ്ക് അക്കൗണ്ടിലിടുകയോ കോടതികളിൽ സമർപ്പിക്കുകയോ ചെയ്താൽ മാത്രമേ ഏറ്റെടുക്കലിന് നിയമസാധുതയുണ്ടാകൂ എന്നായിരുന്നു 2014-ലെ വിധി. എന്നാൽ, ഭൂവുടമ പണം സ്വീകരിക്കാൻ വിസമ്മതിച്ചാലും ഏറ്റെടുക്കൽ 2013-ലെ ലാൻഡ് അക്വിസിഷൻ നിയമപ്രകാരം സാധുതയുള്ളതാകുമെന്നാണ് ഫെബ്രുവരി എട്ടിന് ജസ്റ്റിസ് അരുൺ കുമാർ മിശ്ര അധ്യക്ഷനായ ബെഞ്ച് വിധിച്ചത്.
ജസ്റ്റിസുമാരായ എം.ബി. ലോക്കുർ, കുര്യൻ ജോസഫ്, ദീപക് ഗുപ്ത എന്നിവരുൾപ്പെട്ട ബെഞ്ചാണ് ഇന്നലെ ഈ വിധി പുനഃപരിശോധിക്കാൻ തീരുമാനിച്ചത്. ഹരിയാന സർക്കാരുമായി ബന്ധപ്പെട്ട കേസിൽ ഫെബ്രുവരി എട്ടിലെ വിധിയുടെ തെറ്റുകുറ്റങ്ങളിലേക്ക് കടക്കുന്നില്ലെന്ന് വ്യക്തമാക്കിയ മൂന്നംഗ ബെഞ്ച് അ്ത് നീതിയുക്തമാണോ എന്ന് പരിശോധിക്കുക മാത്രമാണ് ചെയ്യുന്നതെന്നും വ്യക്തമാക്കി. 2014-ലെ വിധിപ്രസ്താവത്തോട് വിയോജിപ്പുണ്ടായിരുന്നെങ്കിൽ, വലിയ ബെഞ്ചിന് കേസ് റഫർ ചെയ്യുകയായിരുന്നു വേണ്ടതെന്നും ബെഞ്ച് വ്യക്തമാക്കി.
ഒരു മൂന്നംഗ ബെഞ്ചിന് മറ്റൊരു മൂന്നംഗ ബെഞ്ച് എടുത്ത വിധിപ്രസ്താവം തെറ്റാണെന്ന് പ്രഖ്യാപിക്കാനുള്ള അധികാരമില്ലെന്ന് ഇവർ നിരീക്ഷിച്ചു. അങ്ങനെയുള്ള സാഹചര്യത്തിൽ കേസ് ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയിൽപ്പെടുത്തുകയും വലിയ ബെഞ്ചിന് കൈമാറുകയുമാണ് വേണ്ടത്. ഫെബ്രുവരി എട്ടിലെ വിധിയുടെ യുക്തിയെ വാദത്തിനിടെ മുകുൾ റോഹ്ത്തഗിയാണ് ചോദ്യം ചെയ്തത്. ഇത് മൂന്നംഗ ബെഞ്ച് അംഗീകരിക്കുകയായിരുന്നു.
ഫെബ്രുവരി എട്ടിലെ ഉത്തരവ് ഹൈക്കോടതികൾ പിന്തുടരുകയാണെങ്കിൽ വലിയ തോതിലുള്ള പ്രത്യാഘാതമുണ്ടാകുമെന്ന് റോഹ്ത്തഗി ചൂണ്ടിക്കാട്ടി. സമീപകാലത്ത് കോടതികൾ തീർപ്പാക്കിയ അയ്യായിരത്തോളം കേസുകളെങ്കിലും തിരിച്ചുവിളിച്ച് പുനഃപരിശോധിക്കേണ്ടിവരും. ഈ വിഷയം വലിയ ബെഞ്ചിന് കൈമാറുന്നതാണ് ഉചിതമെന്നും റോഹ്ത്തഗി ചൂണ്ടിക്കാട്ടി. അത് കോടതി അംഗീകരിക്കുകയും ചെയ്തു.

