- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സേവ് ശബരിമല ക്യാമ്പയിൻ ഇനിയും നീളും; അയ്യപ്പഭക്തരുടെ ശരണം വിളികൾ തെരുവിൽ ഉടനൊന്നും അവസാനിക്കില്ല; പുനപരിശോധന ഹർജി ഇപ്പോൾ പരിഗണിക്കാനാകില്ലെന്ന് സുപ്രീം കോടതി; റിവ്യൂ ഹർജി നൽകാനുള്ള കാലാവധി അവസാനിച്ച ശേഷം പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ്
ഡൽഹി: പ്രായഭേദമന്യേ ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം നൽകിയ വിധി പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ട് നൽകിയ ഹർജികൾ അടിയന്തരമായി പരിഗണിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി അധ്യക്ഷനായ ബെഞ്ച്. നടപടികൾ ക്രമങ്ങൾ പാലിച്ച് മാത്രമേ ഹർജി പരിഗണിക്കൂ എന്നാണ് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിരിക്കുന്നത്.സുപ്രീം കോടതി വിധി നടപ്പിലാക്കാൻ സംസ്ഥാന സർ്ക്കാർ തിടുക്കം കാണിക്കുന്നു എന്ന് ആരോപിച്ചുള്ള നാമജപ സമരങ്ങളും പ്രക്ഷോഭങ്ങളും ശക്തമാകുന്നതിനിടയിലാണ് കോടതി പരാമർശം എന്നതാണ് ശ്രദ്ധേയം. തേർഡ് പാർട്ടി റിവ്യൂ പെറ്റീഷൻ നൽകിയ ശൈലജ വിജയന്റെ അഭിഭാഷകനായ മാത്യു നെടുമ്പാടാണ് ഹർജി നേരത്തെ കേൾക്കണം എന്ന് സുപ്രിം കോടതിയിൽ ആവശ്യപ്പെട്ടത്. എന്നാൽ ആവശ്യത്തെ ചീഫ് ജസ്റ്റിസ് നിരാകരിച്ചു. തുലാമാസ പൂജകൾക്കായി ഈ മാസം നട തുറക്കാൻ പോകുന്നതിനാൽ ഹർജി വേഗത്തിൽ പരിഗണിക്കണമെന്നതായിരുന്നു ആവശ്യം. കേസിൽ നേരത്തെ കക്ഷി പോലും ആയിരുന്നില്ല ശൈലജ വിജയൻ.റിവ്യൂ ഹർജി നൽകുന്നതിന് ഒരു മാസത്തെ സമയപരിധി ഉണ്ടെന്ന് കോടതി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു

ഡൽഹി: പ്രായഭേദമന്യേ ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം നൽകിയ വിധി പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ട് നൽകിയ ഹർജികൾ അടിയന്തരമായി പരിഗണിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി അധ്യക്ഷനായ ബെഞ്ച്. നടപടികൾ ക്രമങ്ങൾ പാലിച്ച് മാത്രമേ ഹർജി പരിഗണിക്കൂ എന്നാണ് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിരിക്കുന്നത്.സുപ്രീം കോടതി വിധി നടപ്പിലാക്കാൻ സംസ്ഥാന സർ്ക്കാർ തിടുക്കം കാണിക്കുന്നു എന്ന് ആരോപിച്ചുള്ള നാമജപ സമരങ്ങളും പ്രക്ഷോഭങ്ങളും ശക്തമാകുന്നതിനിടയിലാണ് കോടതി പരാമർശം എന്നതാണ് ശ്രദ്ധേയം.
തേർഡ് പാർട്ടി റിവ്യൂ പെറ്റീഷൻ നൽകിയ ശൈലജ വിജയന്റെ അഭിഭാഷകനായ മാത്യു നെടുമ്പാടാണ് ഹർജി നേരത്തെ കേൾക്കണം എന്ന് സുപ്രിം കോടതിയിൽ ആവശ്യപ്പെട്ടത്. എന്നാൽ ആവശ്യത്തെ ചീഫ് ജസ്റ്റിസ് നിരാകരിച്ചു. തുലാമാസ പൂജകൾക്കായി ഈ മാസം നട തുറക്കാൻ പോകുന്നതിനാൽ ഹർജി വേഗത്തിൽ പരിഗണിക്കണമെന്നതായിരുന്നു ആവശ്യം. കേസിൽ നേരത്തെ കക്ഷി പോലും ആയിരുന്നില്ല ശൈലജ വിജയൻ.റിവ്യൂ ഹർജി നൽകുന്നതിന് ഒരു മാസത്തെ സമയപരിധി ഉണ്ടെന്ന് കോടതി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഈ കാലാവധി കഴിഞ്ഞതിനു ശേഷം മാത്രമേ ഹർജി പരിഗണക്കൂ.
സംസ്ഥാന സർക്കാർ കോടതി വിധി നടപ്പിലാക്കാൻ ശ്രമിക്കുന്നത് വിശ്വാസികളുടെ വികാരം മാനിക്കാതെയാണ് എന്ന ആരോപണവും ശക്തമാണ്. പന്തളത്ത് കഴിഞ്ഞയാഴ്ച ആരംഭിച്ച സമരങ്ങളും മറ്റും കേരളം മുഴുവൻ ഈ ദിവസങ്ങളിൽ വ്യാപിച്ചിരുന്നു. ഇതിനെ കോൺഗ്രസും ബിജെപിയും ആദ്യഘട്ടത്തിൽ സുപ്രീം കോടതി വിധി സ്വാഗതം ചെയ്യുകയും ചെയ്തിരുന്നു. ഇരു പാർട്ടികളുടേയും ദേശീയ ഘടകങ്ങൾ വിധിയെ സ്വാഗതം ചെയ്തപ്പോൾ സംസ്ഥാന ഘടകങ്ങൾ ഇത് സർക്കാരിനെതിരായ ജനരോഷമാക്കി മാറ്റാൻ കോപ്പ് കൂട്ടുകയാണ്.

