ന്യൂഡൽഹി: അഞ്ച് പേരെ സ്ഥാനക്കയറ്റം നൽകി കേരള ഹൈക്കോടതി ജഡ്ജിമാരാക്കാൻ സുപ്രീം കോടതി കൊളീജിയം ശുപാർശ ചെയ്തു. കേരള ഹൈക്കോടതിയിലേക്ക് അഞ്ച് പുതിയ ജഡ്ജിമാരെ കൊളീജിയം ശുപാർശ ചെയ്തു. രണ്ട് ജില്ലാ ജഡ്ജിമാർക്കും മൂന്ന് അഭിഭാഷകർക്കും സ്ഥാനക്കയറ്റം നൽകാനാണ് ശുപാർശ. ഹൈക്കോടതി ശുപാർശ ചെയ്ത മൂന്ന് അഭിഭാഷകരുടെ കാര്യത്തിൽ തീരുമാനം മാറ്റിവച്ചു. ഒരാളുടെ അപേക്ഷ തള്ളി.

്.അഭിഭാഷകരായ വി.ജി. അരുൺ, എൻ. നഗരേഷ്, പി.വി. കുഞ്ഞികൃഷ്ണൻ, ജില്ലാ ജഡ്ജിമാരായ ടി.വി. അനിൽ കുമാർ, എൻ. അനിൽ കുമാർ എന്നിവരെയാണ് ശുപാർശ ചെയ്തിട്ടുള്ളത്.ശുപാർശ സുപ്രീംകോടതി കൊളീജിയം കേന്ദ്ര സർക്കാരിന് നൽകി. ചീഫ് ജസ്റ്റിസുമായി കൂടിക്കാഴ്ച നടത്തിയ മൂന്ന് പേരുടെ പേര് പരിഗണിക്കുന്നത് നീട്ടിവച്ചിട്ടുണ്ട്. എസ്. രമേശ്, വിജു എബ്രഹാം, ജോർജ്ജ് വർഗ്ഗീസ് എന്നിവരെ ശുപാർശ ചെയ്യുന്നതാണ് നീട്ടിയത്.

അതേ സമയം അഡ്വ. പി. ഗോപാലിനെ കോളീജിയം ശുപാർശ ചെയ്തിട്ടില്ല. അദ്ദേഹത്തിന്റെ വരുമാനമായി ബന്ധപ്പെട്ട പ്രശ്നങ്ങളും മതിയായ യോഗ്യതകുറവുമാണ് ശുപാർശ ചെയ്യാതിരിക്കാൻ കാരണം. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി, ജസ്റ്റിസ് മഥൻ ബി ലോകൂർ, ജസ്റ്റിസ് കുര്യൻ ജോസഫ് എന്നിവരടങ്ങിയ കൊളീജിയത്തിന്റേതാണ് ശുപാർശകൾ.