- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പള്ളിയുടെ നിയമം പള്ളിക്കും രാജ്യത്തിന്റെ നിയമം രാജ്യത്തിനും; സഭാ കോടതികളിൽ നിന്നും വിവാഹ മോചനം നേടി വീണ്ടും വിവാഹം കഴിച്ചാൽ ബഹുഭാര്യത്വത്തിന് അകത്തിടുമെന്ന് സുപ്രീംകോടതി
ന്യൂഡൽഹി: പള്ളി കോടതികളുടെ വിവഹമോചനത്തിന് നിയമസാധുതയില്ലെന്ന് സുപ്രീംകോടതി. പള്ളി കോടതികളിൽ നിന്ന് വിവാഹമോചനം വാങ്ങി പുനർവിവാഹം നടത്തുന്നതിന് നിയമപരമായ അംഗീകാരം ഉണ്ടാകില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റീസ് ടിഎസ് താക്കൂറും ജസ്റ്റീസ് ഡി വൈ ചന്ദ്രചൗഡും അടങ്ങിയ ഡിവിഷൻ ബഞ്ചിന്റേതാണ് ഉത്തരവ്. ഏകീകൃത സിവിൽ കോഡിന്റെ സാധ്യതകൾ സജീവമാകുമ്പോഴാണ് ഈ വിധിയെന്നതും ശ്രദ്ധേയമാണ്. ക്രൈസ്തവരുടെ വിവാഹവും വിവാഹമോചനവും പള്ളി നിയമങ്ങൾക്ക് വിധേയമാണെന്ന വാദവുമായാണ് ഹർജിക്കാരൻ സുപ്രീകോടതിയെ സമീപിച്ചത്. പള്ളി കോടതിയുടെ വിവാഹ മോചനം അംഗീകരിക്കാത്തതു കൊണ്ട് തന്നെ നിരവധി നിയമപ്രശ്‌നങ്ങൾ ഉണ്ടാകുന്നത്. അതു കൊണ്ട് തന്നെ അത് അംഗീകരിക്കാത്ത് പ്രശ്‌നങ്ങളുണ്ടാക്കുന്നുവെന്നും ബംഗളുരുവിൽ നിന്നുള്ള ക്ലാറൻസ് പയസ് എന്ന അഭിഭാഷകൻ വാദിച്ചു. എന്നാൽ 1996ലെ സുപ്രീംകോടതി വിധിയാണ് കേന്ദ്ര സർക്കാർ കേസിൽ ഉയർത്തിക്കാട്ടിയത്. 1996ൽ മോളി ജോസഫും ജോർജ് സെബാസ്റ്റ്യനും തമ്മിലെ കേസായിരുന്നു അത്. പള്ളികോടതികളിലെ വിവാഹ മോചനത്തിന് ഡൈവേഴസ

ന്യൂഡൽഹി: പള്ളി കോടതികളുടെ വിവഹമോചനത്തിന് നിയമസാധുതയില്ലെന്ന് സുപ്രീംകോടതി. പള്ളി കോടതികളിൽ നിന്ന് വിവാഹമോചനം വാങ്ങി പുനർവിവാഹം നടത്തുന്നതിന് നിയമപരമായ അംഗീകാരം ഉണ്ടാകില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റീസ് ടിഎസ് താക്കൂറും ജസ്റ്റീസ് ഡി വൈ ചന്ദ്രചൗഡും അടങ്ങിയ ഡിവിഷൻ ബഞ്ചിന്റേതാണ് ഉത്തരവ്.
ഏകീകൃത സിവിൽ കോഡിന്റെ സാധ്യതകൾ സജീവമാകുമ്പോഴാണ് ഈ വിധിയെന്നതും ശ്രദ്ധേയമാണ്. ക്രൈസ്തവരുടെ വിവാഹവും വിവാഹമോചനവും പള്ളി നിയമങ്ങൾക്ക് വിധേയമാണെന്ന വാദവുമായാണ് ഹർജിക്കാരൻ സുപ്രീകോടതിയെ സമീപിച്ചത്. പള്ളി കോടതിയുടെ വിവാഹ മോചനം അംഗീകരിക്കാത്തതു കൊണ്ട് തന്നെ നിരവധി നിയമപ്രശ്‌നങ്ങൾ ഉണ്ടാകുന്നത്. അതു കൊണ്ട് തന്നെ അത് അംഗീകരിക്കാത്ത് പ്രശ്‌നങ്ങളുണ്ടാക്കുന്നുവെന്നും ബംഗളുരുവിൽ നിന്നുള്ള ക്ലാറൻസ് പയസ് എന്ന അഭിഭാഷകൻ വാദിച്ചു. എന്നാൽ 1996ലെ സുപ്രീംകോടതി വിധിയാണ് കേന്ദ്ര സർക്കാർ കേസിൽ ഉയർത്തിക്കാട്ടിയത്.
1996ൽ മോളി ജോസഫും ജോർജ് സെബാസ്റ്റ്യനും തമ്മിലെ കേസായിരുന്നു അത്. പള്ളികോടതികളിലെ വിവാഹ മോചനത്തിന് ഡൈവേഴസ് ആക്ടിന്റെ അംഗീകരാമില്ലെങ്കിൽ അത് അംഗീകരിക്കില്ല. ഇതിന് വിരുദ്ധമായതൊന്നിനും നിയമസാധുതയില്ലെന്ന് 1996ൽ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യം മാറ്റാണ്ട സാഹചര്യമില്ലെന്നാണ് സുപ്രീകോടതി വിശദീകരിക്കുന്നത്. അതിനാൽ ക്രൈസ്തവർക്ക് ഇനിയും വിവാഹ മോചനത്തിന് കോടതികളെ ആശ്രയിക്കേണ്ടി വരും.
അല്ലാത്ത പക്ഷം പള്ളിക്കോടതിയുടെ മാത്രം തീരുമാനത്തിന് വിധേയമായി വീണ്ടും കല്ല്യാണം കഴിച്ചാൽ ക്രിമിനൽകുറ്റമാകുമെന്നാണ് സുപ്രീംകോടതി വിശദീകരിക്കുന്നത്.

