- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രലോഭനങ്ങളിൽ വീഴാതെ സത്യത്തിൽ ഉറച്ചു നിന്ന് വിധി പ്രഖ്യാപിച്ച സെഷൻസ് ജഡ്ജിയുടെ അന്തസ്സ് വീണ്ടെടുത്ത വിധി; തമിഴ്-കന്നട സംഘർഷം ഒഴിവാക്കാൻ ജയലളിതയെ മനപ്പൂർവ്വം രക്ഷിച്ച ഹൈക്കോടതി വിധിക്കേറ്റ തിരിച്ചടി; സുപ്രീംകോടതി വീണ്ടെടുത്തത് ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെ അന്തസ്സ്
ചെന്നൈ: ഭാഗ്യനിറമായ പച്ചസാരി ഉടുത്ത് വന്നിട്ടും തമിഴകത്തിന്റെ തലൈവിയെ 2014 സെപ്റ്റംബർ 27ന് ദൈവം കൈവിട്ടു. അനധികൃത സ്വത്ത് സമ്പാദന കേസിൽ വിധി വരുന്നതിനു മുമ്പെ പ്രവർത്തകരും പ്രാർത്ഥനകളും പൂജകളുമായി കഴിഞ്ഞെങ്കിലും ജയലളിതയെ ഭാഗ്യം കൈവിടുകയായിരുന്നു. അങ്ങനെ തമിഴ്‌നാട് മുഖ്യമന്ത്രി സ്ഥാനം നഷ്ടമായി ജയലളിത അഴിക്കുള്ളിലായി. ഭാഗ്യനിറമായ പച്ചസാരിയിൽ പൊതിഞ്ഞാണ് നിർണായക വിധി കേൾക്കാൻ ജയലളിത കോടതിയിലെത്തിയത്. അമ്മയ്ക്ക് ധൈര്യം പകരാൻ വെള്ളിയാഴ്ച മുതൽ തന്നെ എ.ഐ.ഡി.എം. കെ പ്രവർത്തകരും ബാംഗ്ളൂരിലെത്തിയിരുന്നു. പക്ഷേ ജയലളിതയും തമിഴ്‌നാടും ആഗ്രഹിച്ചതായിരുന്നില്ല നടന്നത്.18 വർഷം നീണ്ട കേസിൽ ഒടുവിൽ വിധി വന്നപ്പോൾ പിന്നിൽ കർക്കശക്കാരനായ ജഡ്ജി ജോൺ മൈക്കൽ ഡിക്കുയ്ന എന്ന ന്യായാധിപനായിരുന്നു. കേസ് കേട്ട അഞ്ചാമത്തെ ജഡ്ജിയായ ഈ മംഗലാപുരത്തുകാരൻ ആണ് തമിഴകത്തിന്റെ രാഷ്ട്രീയ ഭാവിയെ തന്നെ ഇളക്കി മറിച്ച വിധി പറഞ്ഞത്. 2003 നവംബറിലാണ് സുപ്രീംകോടതി ഡിഎംകെ പ്രവർത്തകനായ അൻപഴകന്റെ പരാതിയെതുടർന്ന് കേസ് ബാംഗ്ലൂരിലെ പ്രത്യേക കോടത

ചെന്നൈ: ഭാഗ്യനിറമായ പച്ചസാരി ഉടുത്ത് വന്നിട്ടും തമിഴകത്തിന്റെ തലൈവിയെ 2014 സെപ്റ്റംബർ 27ന് ദൈവം കൈവിട്ടു. അനധികൃത സ്വത്ത് സമ്പാദന കേസിൽ വിധി വരുന്നതിനു മുമ്പെ പ്രവർത്തകരും പ്രാർത്ഥനകളും പൂജകളുമായി കഴിഞ്ഞെങ്കിലും ജയലളിതയെ ഭാഗ്യം കൈവിടുകയായിരുന്നു. അങ്ങനെ തമിഴ്‌നാട് മുഖ്യമന്ത്രി സ്ഥാനം നഷ്ടമായി ജയലളിത അഴിക്കുള്ളിലായി. ഭാഗ്യനിറമായ പച്ചസാരിയിൽ പൊതിഞ്ഞാണ് നിർണായക വിധി കേൾക്കാൻ ജയലളിത കോടതിയിലെത്തിയത്. അമ്മയ്ക്ക് ധൈര്യം പകരാൻ വെള്ളിയാഴ്ച മുതൽ തന്നെ എ.ഐ.ഡി.എം. കെ പ്രവർത്തകരും ബാംഗ്ളൂരിലെത്തിയിരുന്നു. പക്ഷേ ജയലളിതയും തമിഴ്‌നാടും ആഗ്രഹിച്ചതായിരുന്നില്ല നടന്നത്.
18 വർഷം നീണ്ട കേസിൽ ഒടുവിൽ വിധി വന്നപ്പോൾ പിന്നിൽ കർക്കശക്കാരനായ ജഡ്ജി ജോൺ മൈക്കൽ ഡിക്കുയ്ന എന്ന ന്യായാധിപനായിരുന്നു. കേസ് കേട്ട അഞ്ചാമത്തെ ജഡ്ജിയായ ഈ മംഗലാപുരത്തുകാരൻ ആണ് തമിഴകത്തിന്റെ രാഷ്ട്രീയ ഭാവിയെ തന്നെ ഇളക്കി മറിച്ച വിധി പറഞ്ഞത്. 2003 നവംബറിലാണ് സുപ്രീംകോടതി ഡിഎംകെ പ്രവർത്തകനായ അൻപഴകന്റെ പരാതിയെതുടർന്ന് കേസ് ബാംഗ്ലൂരിലെ പ്രത്യേക കോടതിയിലേക്കു മാറ്റിയത്. അവിടെ 11 വർഷമാണ് വിസ്താരവും മറ്റു നടപടികളും നടന്നത്. ആദ്യ ജഡ്ജി എ. എസ്. പച്ചാപുരെയായിരുന്നു. ചില കാരണങ്ങളാൽ 2005 ഓഗസ്റ്റിൽ കേസിനു മുടക്കം വന്നു. 2007 ജൂലൈയിൽ പച്ചാപുരെ കർണാടക ഹൈക്കോടതിയിൽ ജഡ്ജിയായതോടെ എ.ടി. മുനോലി പകരം നിയമിതനായി. പക്ഷേ കേസിൽ സ്റ്റേ വന്നതിനാൽ അദ്ദേഹത്തിനും റിട്ടയർ ചെയ്യുന്നതുവരെ കേസിൽ ഇടപെടാനായില്ല. പിന്നീട് ബി. എം. മല്ലികാർജുനയ്യ ചുമതലയേറ്റശേഷമാണ് നേരിട്ടു ഹാജരായ ജയലളിതയുടെ മൊഴി രേഖപ്പെടുത്തലും സാക്ഷികളുടെ പുനർവിചാരണയും നടന്നത്.
അദ്ദേഹവും ആഗസ്റ്റിൽ വിരമിച്ചതോടെ എം. എസ്. ബാലകൃഷ്ണ പകരം ചുമതലയേറ്റു. അക്കാലത്താണ് ബാക്കി പ്രതികളുടെ മൊഴി രേഖപ്പെടുത്തൽ പൂർത്തിയായത്. എന്നാൽ ചില വിവാദങ്ങൾ ഇവിടെയും ഉടലെടുത്തു. മാത്രമല്ല അപ്പോഴേക്കും അദ്ദേഹം വിരമിക്കാറുമായി. ജഡ്ജിയായി തുടരാൻ സുപ്രീം കോടതി അനുവദിച്ചെങ്കിലും എം. എസ്. ബാലകൃഷ്ണ അതിനു തയാറായില്ല. തുടർന്നാണ് നിർണായവിധി പറയാനുള്ള അവസരം ജോൺ മൈക്കലിനു ലഭിക്കുന്നത്. ഒരു സമ്മർദ്ദത്തിനും വഴങ്ങാതെ കൃത്യമായി തന്നെ വിധി പ്രഖ്യാപിച്ചു. അനധികൃത സ്വത്ത് സമ്പാദനത്തെ അഴിമതിയായി ജോൺ മൈക്കൽ കൃത്യമായി തന്നെ നിർവ്വചിച്ചു. ഈ വിധിയെ പഴുതുകളില്ലാത്ത ഒന്നായി ഏവരും വ്യഖ്യാനിച്ചു. അതുകൊണ്ട് തന്നെ ജയലളിത നാല് കൊല്ലം അകത്താകുമെന്നും കരുതി. എന്നാൽ തമിഴ്‌നാടും കർണ്ണാടകയും തമ്മിൽ കാവേരി അടക്കമുള്ള വിഷയങ്ങളിലെ സംഘർഷം ഇതിനിടെയിൽ ചർച്ചയായി. ഇതിനിടെയിൽ കർണ്ണാടക ഹൈക്കോടതി ജയലളിതയെ കുറ്റ വിമുക്തയാക്കി. കേസിനെ വെറുമൊരു ആദായ നികുതി കേസായി ചിത്രീകരിച്ചായിരുന്നു അത്. അഴിമതി നിരോധന നിയമം വരില്ലെന്നും വ്യക്തമാക്കി.
ഇതോടെ ജയലളിത രക്ഷപ്പെട്ടുവെന്ന് ഏവരും കരുതി. എന്നാൽ സംഭവിച്ചത് മറിച്ചും. ജയലളിയെ കുറ്റവിമുക്തയാക്കിയ കർണാടക ഹൈക്കോടതിയുടെ നടപടിക്കെതിരെ സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ നൽകാനുള്ള തീരുമാനമാണ് നിർണ്ണായകമായത്. വിധിക്കെതിരെ അപ്പീൽ നൽകണമെന്ന്, കേസിലെ പബ്ളിക് പ്രോസിക്യൂട്ടർ ബി.വി.ആചാര്യയും കർണാടക അഡ്വക്കേറ്റ് ജനറൽ രവിവർമ കുമാറും ശുപാർശ ചെയ്തതിനെ തുടർന്നാണ് മന്ത്രിസഭായോഗം അപ്പീൽ നൽകാൻ തീരുമാനിച്ചത്. ജയലളിതയുടെ വിധിയിൽ കർണ്ണാടക അപ്പീൽ നൽകാത്തത് വ്യാപക വിമർശനത്തിന് ഇട നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് അപ്പീൽ നൽകിയത്. സുപ്രീംകോടതിയിലും ആചാര്യ തന്നെ ആയിരിക്കും പബ്ളിക് പ്രോസിക്യൂട്ടർ. മെയ് 11നാണ് ജയലളിതയെയും മൂന്ന് കൂട്ടു പ്രതികളേയും കർണാടക ഹൈക്കോടതി കുറ്റവിമുക്തരാക്കിയത്. തുടർന്ന് മെയ് 23ന് ജയലളിത അഞ്ചാം തവണയും തമിഴ്‌നാട് മുഖ്യമന്ത്രിയായി സ്ഥാനമേൽക്കുകയായിരുന്നു. ഈ സാഹചര്യമൊരുക്കിയിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന വാദമെത്തി. ഇതോടെയാണ് കർണ്ണാടകം അപ്പീൽ നൽകിയത്.
ജയലളിതയെ കുറ്റവിമുക്തയാക്കിയ കോടതി വിധിയിൽ നിരവധി പോരായ്മയുണ്ടെന്നാണ് പബ്ളിക് പ്രോസിക്യൂട്ടർ ബി.വി.ആചാര്യയുടെ വിലയിരുത്തൽ. പ്രോസിക്യൂഷന് കാര്യങ്ങൾ വിശദീകരിക്കാൻ അവസരം നൽകിയതുമില്ല. ഈ സാഹചര്യത്തിൽ അപ്പീൽ നൽകണമെന്ന് ആചാര്യ തുടക്കം മുതലേ ആവശ്യം ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രിസഭ അപ്പീലിന് അനുമതി നൽകിയത്. തമിഴ്‌നാട്ടിലാണ് കേസ് നടന്നതെങ്കിലും സുപ്രീംകോടതി നിർദ്ദേശ പ്രകാരം വിചാരണ ബംഗലുരുവിലാണ് നടന്നത്. അതുകൊണ്ട് കൂടിയാണ് ജയലളിതയുടെ കേസ് നടത്തിപ്പിന്റെ ചുമതല കർണ്ണാടക സർക്കാരിൽ വന്നു ചേർന്നത്. നേരത്തെ ഈ കേസിൽ ഇടപെടാനുള്ള തമിഴ്‌നാട് സർക്കാരിന്റെ നീക്കം സുപ്രീംകോടതി തടഞ്ഞിരുന്നു. ഇതുകൊണ്ട് മാത്രമാണ് ജയലളിതയെ ശിക്ഷിച്ചത്.
ഈ കേസിൽ ഹൈക്കോടതിയുടെ ഇടപെടൽ അതിനിർണ്ണായകമായിരുന്നു. ഇതോടെ ജയലളിത രക്ഷപ്പെട്ടുവെന്ന് ഏവരും വിലയിരുത്തി. ജയലളിതയെ രക്ഷിക്കാൻ വേണ്ടിമാത്രം ഹൈക്കോടതി നടത്തിയ വിലയിരുത്തലുകൾ ഇന്ത്യൻ ജ്യുഡീഷ്യറിയുടെ വിശ്വാസ്യതയെ പോലും ബാധിച്ചു. ഈ വിഷയത്തിൽ സുപ്രീംകോടതിയും കരുതലോടെയാണ് നീങ്ങിയത്. ജയലളിതയുടെ ജനപിന്തുണയായിരുന്നു ഇതിന് കാരണം. എന്നാൽ ജയയുടെ മരണത്തോടെ ഈ ്പ്രശ്‌നം മാറി. അങ്ങനെ കീഴ് കോടതി വിധിയുടെ അന്തസത്ത ഉയർത്തിക്കാട്ടാൻ സുപ്രീംകോടതിക്കായി. ഇതോടെ പ്രശ്‌നത്തിൽപ്പെട്ടത് ശശികലയും.
ജഡ്ജി ജോൺ മൈക്കൽ ഡിക്കുയ്നയുടെ വിധിക്ക് സുപ്രീംകോടതി അംഗീകാരാവും നൽകി. ഇതോടെ ശശികലയും കൂട്ടരും അഴിക്കുള്ളിലുമാകുന്നു.

