- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
92 വയസുകാരനായാലും ജീവപര്യന്തം അനുഭവിച്ചേ പറ്റൂ; സുപ്രീം കോടതി വിധി 1980ൽ നടന്ന ദുരഭിമാന കൊലക്കേസിലെ പ്രതിയെ ശിക്ഷയിൽ നിന്ന് ഒഴിവാക്കണമെന്ന ഹർജിയിൽ
ന്യൂഡൽഹി: വയസു തൊണ്ണൂറു കഴിഞ്ഞാലും ജീവപര്യന്തം ശിക്ഷ അനുഭവിച്ചേ മതിയാകൂ എന്നു സുപ്രീം കോടതി. 1980 നടന്ന ദുരഭിമാന കൊലക്കേസിൽ ജീവപര്യന്തം ശിക്ഷ ലഭിച്ച 92 കാരന്റെ കാര്യത്തിലാണു കോടതിവിധി. പ്രായാധിക്യം മൂലം കിടപ്പിലായ പ്രതി ശിക്ഷയിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയിലാണ് നിർദ്ദേശം. ജസ്റ്റിസുമാരായ ആദർശ് കുമാർ ഗോയൽ, എൽ.നാഗേശ്വര റാവു, എന്നിവർ അടങ്ങുന്ന ബഞ്ചാണ് അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ നൽകിയ ഹർജി പരിഗണിച്ചത്. ഉത്തർപ്രദേശ് സ്വദേശിയായ പുട്ടി എന്നയാൾക്ക് ലഭിച്ച ജീവപര്യന്തം ശിക്ഷ ഹൈക്കോടതി ശരിവച്ചിരുന്നു. തുടർന്ന് അയാളോട് പൊലീസിനു മുന്നിൽ കീഴടങ്ങാനും ആവശ്യപ്പെട്ടിരുന്നു. എന്നാൽ പ്രതിയുടെ പ്രായം കണക്കാക്കാതെയുള്ള കോടതി വിധി യുക്തിരഹിതവും അബദ്ധവുമാണെന്ന് ചൂണ്ടികാട്ടി അഭിഭാഷകനായ ദീപേഷ് ദ്വിവേദിയുടെ സഹായത്തോടെ സുപ്രീം കോടതിയിൽ അപ്പീൽ നൽകുകയായിരുന്നു. കേസിലെ മറ്റു പ്രതികളായ ഫേക്ക, സനേഹി എന്നിവരുടെ അമ്മാവന്റെ മകനാണ് പുട്ടി. കേസിലെ അപ്പീൽ ഹൈക്കോടതിയിൽ മുടങ്ങി കിടന്ന സമയം മറ്റു രണ്ടു

ന്യൂഡൽഹി: വയസു തൊണ്ണൂറു കഴിഞ്ഞാലും ജീവപര്യന്തം ശിക്ഷ അനുഭവിച്ചേ മതിയാകൂ എന്നു സുപ്രീം കോടതി. 1980 നടന്ന ദുരഭിമാന കൊലക്കേസിൽ ജീവപര്യന്തം ശിക്ഷ ലഭിച്ച 92 കാരന്റെ കാര്യത്തിലാണു കോടതിവിധി.
പ്രായാധിക്യം മൂലം കിടപ്പിലായ പ്രതി ശിക്ഷയിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയിലാണ് നിർദ്ദേശം. ജസ്റ്റിസുമാരായ ആദർശ് കുമാർ ഗോയൽ, എൽ.നാഗേശ്വര റാവു, എന്നിവർ അടങ്ങുന്ന ബഞ്ചാണ് അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ നൽകിയ ഹർജി പരിഗണിച്ചത്.
ഉത്തർപ്രദേശ് സ്വദേശിയായ പുട്ടി എന്നയാൾക്ക് ലഭിച്ച ജീവപര്യന്തം ശിക്ഷ ഹൈക്കോടതി ശരിവച്ചിരുന്നു. തുടർന്ന് അയാളോട് പൊലീസിനു മുന്നിൽ കീഴടങ്ങാനും ആവശ്യപ്പെട്ടിരുന്നു. എന്നാൽ പ്രതിയുടെ പ്രായം കണക്കാക്കാതെയുള്ള കോടതി വിധി യുക്തിരഹിതവും അബദ്ധവുമാണെന്ന് ചൂണ്ടികാട്ടി അഭിഭാഷകനായ ദീപേഷ് ദ്വിവേദിയുടെ സഹായത്തോടെ സുപ്രീം കോടതിയിൽ അപ്പീൽ നൽകുകയായിരുന്നു.
കേസിലെ മറ്റു പ്രതികളായ ഫേക്ക, സനേഹി എന്നിവരുടെ അമ്മാവന്റെ മകനാണ് പുട്ടി. കേസിലെ അപ്പീൽ ഹൈക്കോടതിയിൽ മുടങ്ങി കിടന്ന സമയം മറ്റു രണ്ടു പ്രതികളും മരിച്ചു. 1980 ഓഗസ്റ്റ് 22ന് നൻഹക്കു എന്നയാളെയാണ് പ്രതികൾ കൊലപ്പെടുത്തിയത്.
കൊല നടക്കുന്നതിന് ഒമ്പതു മാസം മുമ്പ് കൊല്ലപ്പെട്ടയാളുടെ സഹോദരൻ ഫേക്കയുടെ വിവാഹിതയായ മകളുമായി ഒളിച്ചോടി. തുടർന്ന് നൻഹക്കുവിനോട് പ്രതികൾ പ്രതികാരം ചെയ്യുകയായിരുന്നു. 1982ൽ വിചാരണ കോടതി ഇവരെ കുറ്റവാളികളെന്നു കണ്ടെത്തുകയും ജീവപര്യന്തം ശിക്ഷ വിധിക്കുകയുമായിരുന്നു. തുടർന്ന് പ്രതികൾ ഹൈക്കോടതിയിൽ അപ്പീൽ നൽകി. അതിനിടയിൽ മറ്റു രണ്ടു പ്രതികളും മരിച്ചു. 34 വർഷത്തിനു ശേഷം ഇക്കഴിഞ്ഞ ഫെബ്രുവരി 24ന് ഹൈക്കോടതി ശിക്ഷ ശരിവയ്ക്കുകയും അപ്പീൽ തള്ളുകയും ചെയ്തിരുന്നു.

