- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നോട്ട് മാറ്റാനുള്ള സമയപരിധിയിൽ പുനഃപരിശോധന വേണമെന്ന് സുപ്രീംകോടതി; ഒരാൾ ചെയ്യാത്ത തെറ്റിന്റെ പേരിൽ അയാളുടെ പണം ഏറ്റെടുക്കാൻ സർക്കാരിനോടുംഅധികാരമില്ലെന്നും കോടതി; കേന്ദ്രസർക്കാരിനോടും റിസർവ് ബാങ്കിനോടും സുപ്രീംകോടതി വിശദീകരണം തേടി
ന്യൂഡൽഹി:നോട്ടു നിരോധനത്തെത്തുടർന്ന് റദ്ദാക്കിയ നോട്ടുകൾ മാറ്റിവാങ്ങാനുള്ള സമയപരിധി നീട്ടിനൽകുന്നത് സംബന്ധിച്ച് പുനപരിശോധന വേണമെന്ന് കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതിയുടെ നിർദ്ദേശം.വിഷയത്തിൽ മറുപടി അറിയിക്കാൻ കേന്ദ്ര സർക്കാരിനും റിസർവ് ബാങ്കിനും സുപ്രീം കോടതി രണ്ടാഴ്ചത്തെ സമയം അനുവദിച്ചു. ന്യായമായ കാരണങ്ങളാൽ പറഞ്ഞ സമയത്തിനുള്ളിൽ പണം നിക്ഷേപിക്കാൻ ഒരു വ്യക്തിക്ക് സാധിച്ചില്ലെങ്കിൽ അതിൽ നിന്ന് അയാളെ വിലക്കാൻ സാധിക്കില്ല.ഒരാൾ ചെയ്യാത്ത തെറ്റിന്റെ പേരിൽ അയാളുടെ പണം ഏറ്റെടുക്കാൻ സർക്കാരിന് അധികാരമില്ല. ഇത് പരിശോധിച്ചില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും കോടതി മുന്നറിയിപ്പ് നൽകി. ഈ പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കേണ്ടതുണ്ടെന്നും കോടതി കൂട്ടിച്ചേർത്തു. ഒരാൾക്ക് അസുഖം ബാധിച്ചതിനാൽ പണം മാറ്റിവാങ്ങാൻ സാധിച്ചില്ലെങ്കിൽ എന്തു ചെയ്യുമെന്നും കോടതി ചോദിച്ചു. നോട്ട് നിരോധന വിജ്ഞാപനം മൂന്ന് വരി ഉത്തരവ് കൊണ്ട് റദ്ദാക്കാൻ പ്രേരിപ്പിക്കരുതെന്ന് സുപ്രീം കോടതി സർക്കാരിന് മുന്നറിയിപ്പ് നൽകി. നോട്ട്

ന്യൂഡൽഹി:നോട്ടു നിരോധനത്തെത്തുടർന്ന് റദ്ദാക്കിയ നോട്ടുകൾ മാറ്റിവാങ്ങാനുള്ള സമയപരിധി നീട്ടിനൽകുന്നത് സംബന്ധിച്ച് പുനപരിശോധന വേണമെന്ന് കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതിയുടെ നിർദ്ദേശം.വിഷയത്തിൽ മറുപടി അറിയിക്കാൻ കേന്ദ്ര സർക്കാരിനും റിസർവ് ബാങ്കിനും സുപ്രീം കോടതി രണ്ടാഴ്ചത്തെ സമയം അനുവദിച്ചു.
ന്യായമായ കാരണങ്ങളാൽ പറഞ്ഞ സമയത്തിനുള്ളിൽ പണം നിക്ഷേപിക്കാൻ ഒരു വ്യക്തിക്ക് സാധിച്ചില്ലെങ്കിൽ അതിൽ നിന്ന് അയാളെ വിലക്കാൻ സാധിക്കില്ല.ഒരാൾ ചെയ്യാത്ത തെറ്റിന്റെ പേരിൽ അയാളുടെ പണം ഏറ്റെടുക്കാൻ സർക്കാരിന് അധികാരമില്ല. ഇത് പരിശോധിച്ചില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും കോടതി മുന്നറിയിപ്പ് നൽകി.
ഈ പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കേണ്ടതുണ്ടെന്നും കോടതി കൂട്ടിച്ചേർത്തു. ഒരാൾക്ക് അസുഖം ബാധിച്ചതിനാൽ പണം മാറ്റിവാങ്ങാൻ സാധിച്ചില്ലെങ്കിൽ എന്തു ചെയ്യുമെന്നും കോടതി ചോദിച്ചു. നോട്ട് നിരോധന വിജ്ഞാപനം മൂന്ന് വരി ഉത്തരവ് കൊണ്ട് റദ്ദാക്കാൻ പ്രേരിപ്പിക്കരുതെന്ന് സുപ്രീം കോടതി സർക്കാരിന് മുന്നറിയിപ്പ് നൽകി.
നോട്ട് മാറാൻ കഴിയാത്തതിന് കൃത്യമായ കാരണം അറിയിക്കുന്നവർക്ക് ഒരവസരം കൂടി നൽകേണ്ടതാണെന്ന് വ്യക്തമാക്കിയ കോടതി ഇക്കാര്യത്തിൽ രണ്ടാഴ്ചയ്ക്കുള്ളിൽ മറുപടി നൽകണമെന്നും കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
കഴിഞ്ഞ വർഷം അവസാനത്തോടെയാണ് കേന്ദ്രസർക്കാർ നോട്ടു നിരോധനം നടപ്പാക്കിയത്. എന്നാൽ കേന്ദ്രം നൽകിയ സമയത്തിനുള്ളിൽ നോട്ട് നിക്ഷേപിക്കാൻ കഴിയാതെ പോയ അനേകരുണ്ടെന്നും അവർക്ക് വേണ്ടി പഴയ 500,1000 നോട്ടുകൾ മാറിയെടുക്കാൻ ഒരവസരം കുടി നൽകണമെന്നും കോടതി ആവശ്യപ്പെട്ടു. കേസ് ജൂലൈ 18 ന് വീണ്ടും കേൾക്കുന്നുണ്ട്.

