- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബി നിലവറ തുറക്കണമെന്ന് സുപ്രീംകോടതി; ഇല്ലെങ്കിൽ ദുരൂഹത ബാക്കിയാകും; അമിക്കസ് ക്യൂറി രാജകുടുംബവുമായി ഇതാലോചിക്കണമെന്നും കോടതി; കണക്കെടുപ്പിന്റെ സുതാര്യത ഉറപ്പിക്കാനും കോടതി നിർദ്ദേശം
തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ 'ബി' നിലവറ തുറക്കേണ്ടതാണെന്ന് സുപ്രീം കോടതി. നിലവറ തുറന്നാൽ ആരുടെയും വികാരം വ്രണപ്പെടില്ല. അമിക്കസ് ക്യൂറി ഇക്കാര്യം രാജകുടുംബവുമായി ആലോചിക്കണം. നിലവറ തുറന്നില്ലെങ്കിൽ ദുരൂഹത നിലനിൽക്കും. നിലവറയിലെ കണക്കെടുപ്പിന്റെ സുതാര്യത ഉറപ്പാക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കി. അതേസമയം, നിലവറ തുറക്കൽ വിശ്വാസത്തിന്റെ പ്രശ്‌നമാണെന്ന് തിരുവിതാംകൂർ രാജകുടുംബം കോടതിയിൽ അറിയിച്ചു. അതിനിടെ, ക്ഷേത്രത്തിൽനിന്ന് എട്ട് വജ്രങ്ങൾ കണാതായത് അന്വേഷിക്കണമെന്ന ആവശ്യം കോടതി തള്ളി. വജ്രങ്ങൾ കാണാനില്ലെന്ന് അമിക്കസ്‌ക്യൂറി ഗോപാൽ സുബ്രഹ്മണ്യം കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു. ഭഗവാന്റെ നാമത്തിന്റെ (തിലകം) ഭാഗമായ എട്ട് വജ്രങ്ങളാണ് കാണാതായത്. എൺപത് വർഷത്തോളം പഴക്കമുണ്ടായിരുന്നു. ശ്രീപത്മനാഭ ക്ഷേത്രത്തിലെ നിലവറകളിലുള്ള സമ്പത്തിന്റെ കണക്കെടുപ്പ് നടത്തുന്നതിനിടെയാണ് ബി നിലവറ വാർത്തയിൽ നിറയുന്നത്. എ,സി നിലവറകൾ തുറന്ന് പരിശോധന നടത്തിയെങ്കിലും ബി നിലവറ തുറക്കാനാകില്ലെന്ന് രാജകു

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ 'ബി' നിലവറ തുറക്കേണ്ടതാണെന്ന് സുപ്രീം കോടതി. നിലവറ തുറന്നാൽ ആരുടെയും വികാരം വ്രണപ്പെടില്ല. അമിക്കസ് ക്യൂറി ഇക്കാര്യം രാജകുടുംബവുമായി ആലോചിക്കണം. നിലവറ തുറന്നില്ലെങ്കിൽ ദുരൂഹത നിലനിൽക്കും. നിലവറയിലെ കണക്കെടുപ്പിന്റെ സുതാര്യത ഉറപ്പാക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
അതേസമയം, നിലവറ തുറക്കൽ വിശ്വാസത്തിന്റെ പ്രശ്‌നമാണെന്ന് തിരുവിതാംകൂർ രാജകുടുംബം കോടതിയിൽ അറിയിച്ചു. അതിനിടെ, ക്ഷേത്രത്തിൽനിന്ന് എട്ട് വജ്രങ്ങൾ കണാതായത് അന്വേഷിക്കണമെന്ന ആവശ്യം കോടതി തള്ളി. വജ്രങ്ങൾ കാണാനില്ലെന്ന് അമിക്കസ്‌ക്യൂറി ഗോപാൽ സുബ്രഹ്മണ്യം കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു. ഭഗവാന്റെ നാമത്തിന്റെ (തിലകം) ഭാഗമായ എട്ട് വജ്രങ്ങളാണ് കാണാതായത്. എൺപത് വർഷത്തോളം പഴക്കമുണ്ടായിരുന്നു.
ശ്രീപത്മനാഭ ക്ഷേത്രത്തിലെ നിലവറകളിലുള്ള സമ്പത്തിന്റെ കണക്കെടുപ്പ് നടത്തുന്നതിനിടെയാണ് ബി നിലവറ വാർത്തയിൽ നിറയുന്നത്. എ,സി നിലവറകൾ തുറന്ന് പരിശോധന നടത്തിയെങ്കിലും ബി നിലവറ തുറക്കാനാകില്ലെന്ന് രാജകുടുംബം നിലപാടെടുത്തതോടെ മാറ്റിവയ്ക്കുകയായിരുന്നു. അമൂല്യങ്ങളായ കൂടുതൽ സൂക്ഷിപ്പുകളുണ്ടെന്നു വിശ്വസിക്കുന്ന നിലവറയാണു ബി.
എല്ലാ അറകളും തുറന്നു കണക്കെടുപ്പു നടത്താനുള്ള കോടതി വിധിക്കു വിധേയമായി ബി അറയും തുറക്കാൻ ശ്രമിച്ചിരുന്നു. ഇതു ഭാഗികമായി മാത്രമേ വിജയിച്ചുള്ളൂ. ആദ്യ വാതിലിനകത്തുള്ള ഉരുക്കു വാതിലിന്റെ പൂട്ടുതുറന്ന് അറയിലേക്കു കടക്കാൻ കഴിയാതിരുന്നതുകൊണ്ടാണു ബി നിലവറ മറ്റു നിലവറകൾക്കൊപ്പം തുറക്കാൻ കഴിയാതിരുന്നത്.

