- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിയമങ്ങളെല്ലാം കാറ്റില്പറത്തി കച്ചവടം: ഡിഎൽഎഫ് 630 കോടി പിഴയടക്കണമെന്ന് സുപ്രീം കോടതിയുടെ ഉത്തരവ്
ന്യൂഡൽഹി: ഇന്ത്യയിലെ നിയമങ്ങളൊന്നും ഡിഎൽഎഫിന് ബാധകമല്ലേ? കൊച്ചിയിൽ അനധികൃതർ നിർമ്മാണം വിവാദത്തിലാകുകയും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ഇടപാടുകൾ പലതും സംശയത്തിന്റെ നിഴലിൽ ആകുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഈ ചോദ്യത്തിന്റെ പ്രസക്തി. എന്തായാലും പലനാൾ കള്ളൻ ഒരു നാൾ പിടിയിൽ എന്നതു പോലെ റിയൽ എസ്‌റ്റേറ്റ് ഭീമനെ സുപ്രീംകോടതി പൂട്ടി. നിയമ
ന്യൂഡൽഹി: ഇന്ത്യയിലെ നിയമങ്ങളൊന്നും ഡിഎൽഎഫിന് ബാധകമല്ലേ? കൊച്ചിയിൽ അനധികൃതർ നിർമ്മാണം വിവാദത്തിലാകുകയും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ഇടപാടുകൾ പലതും സംശയത്തിന്റെ നിഴലിൽ ആകുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഈ ചോദ്യത്തിന്റെ പ്രസക്തി. എന്തായാലും പലനാൾ കള്ളൻ ഒരു നാൾ പിടിയിൽ എന്നതു പോലെ റിയൽ എസ്‌റ്റേറ്റ് ഭീമനെ സുപ്രീംകോടതി പൂട്ടി. നിയമങ്ങൾ ലംഘിച്ച് കച്ചവടം നടത്തിയതിന് 630 കോടി പിഴയടക്കാൻ കോടതി ഉത്തരവിട്ടു. മൂന്നു മാസത്തിനുള്ളിൽ 630 കോടി രൂപ പിഴയടക്കാൻ ആവശ്യപ്പെട്ടാണ് ഉത്തരവ്.
വ്യാപാരരംഗത്തെ മാനദണ്ഡങ്ങൾ ലംഘിക്കുന്നുവെന്നും ഡിഎൽഎഫിന്റെ സ്ഥാനം ദുരുപയോഗം ചെയ്യുന്നുവെന്നും കാണിച്ച് 2011 നവംബർ ഒൻപതിന് കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ നടത്തിയ കണ്ടെത്തലിലാണ് നടപടി. വിപണിയിലെ അനാരോഗ്യപ്രവണതകൾ നിയന്ത്രിക്കാനുള്ള ഏജൻസിയാണ് കോംപറ്റീഷൻ കമ്മിഷൻ ഒഫ് ഇന്ത്യ. ഗുഡ്ഗാവിലെ ബിലെയർ അസോസിയേഷൻ ഡിഎൽഎഫിനെതിരെ നൽകിയ പരാതിയിന്മേലായിരുന്നു സിസിഐയുടെ നടപടി. ഈ തുകയുടെ ഒമ്പത് ശതമാനം പലിശയും ഈ കാലയളവിൽ പിഴയിനത്തിൽ നൽകാൻ കോടതി ഉത്തരവിട്ടുണ്ട്. ജസ്റ്റിസ് രഞ്ജനാ പ്രകാശ് ദേശായി, എൻ.വി. രാമന എന്നിവർ ചേർന്നുള്ള ബഞ്ചാണ് കേസ് പരിഗണിച്ചത്.
ഡിഎൽഎഫിന്റെ 2014 സാമ്പത്തികവർഷത്തെ വരുമാനമായ 8,298 കോടി രൂപയുടെ 7.5 ശതമാനം മാത്രമാണ് 630 കോടി രൂപ.
സുപ്രീംകോടതി വിധിക്കെതിരേ അപ്പീൽ ഉൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കുമെന്ന് റിയൽ എസ്റ്റേറ്റ് കമ്പനിയായ ഡിഎൽഎഫ് വ്യക്തമാക്കി. ഗുഡ്ഗാവിൽ ബിലെയർ റെസിഡൻഷ്യൽ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടാണ് ഡിഎൽഎഫിന് മേൽ സിസിഐ പിഴ ചുമത്തിയത്. പണം വാങ്ങിയെങ്കിലും കാലാവധി കഴിഞ്ഞിട്ടും ഫ്‌ളാറ്റ് നൽകിയില്ലെന്ന് അപേക്ഷകർ പരാതി നൽകിയിരുന്നു.
2009ൽ പദ്ധതി പൂർത്തിയാക്കുമെന്നാണ് ഡിഎൽഎഫ് ഉറപ്പുനൽകിയത്. എന്നാൽ ഇതുവരെയും ഫ്‌ളാറ്റ് നൽകിയില്ലെന്ന് ബിലെയർ ഓണേഴ്‌സ് അസോസിയേഷൻ സിസിഐക്ക് നൽകിയ പരാതിയിൽ പറയുന്നു. കൂടാതെ, ഏകപക്ഷീയവും യുക്തിസഹമല്ലാത്തതുമായ വ്യവസ്ഥകൾ ഡിഎൽഎഫ് മുന്നോട്ടുവെക്കുന്നുവെന്നും അസോസിയേഷൻ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. അസോസിയേഷന്റെ വാദങ്ങൾ അംഗീകരിച്ചുകൊണ്ടാണ് സിസിഐ പിഴ ചുമത്തിയത്.
ബന്ധപ്പെട്ട അധികാരികളിൽ നിന്ന് ആവശ്യമായ അനുമതികൾ കിട്ടാതെയാണ് ഡിഎൽഎഫ് ഫ്‌ളാറ്റ് പദ്ധതി പ്രഖ്യാപിച്ചതെന്ന് അസോസിയേഷൻ ആരോപിച്ചു. സിസിഐയുടെ ഉത്തരവിനെതിരേ കോംപിറ്റീഷൻ അപ്പലേറ്റ് ട്രിബ്യൂണലിനെ സമീപിക്കുമെന്നാണ് ഡിഎൽഎഫ് പറയുന്നത്.