- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാതയോരത്തെ മദ്യശാലകൾ മാറ്റി സ്ഥാപിക്കാൻ കൂടുതൽ സമയം ചോദിച്ച കേരളത്തെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി; ഒരു ദിവസം മാത്രം ശേഷിക്കേ എന്തിന് അടിയന്തര ഹർജിയുമായി വന്നു; പാതയോരത്തുനിന്നു വാങ്ങിക്കുടിച്ച് വാഹനം ഓടിക്കണമെന്ന് എന്തിനു നിർബന്ധം പിടിക്കുന്നുവെന്നും കോടതി
ന്യൂഡൽഹി: ദേശീയ, സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകൾ മാറ്റി സ്ഥാപിക്കുന്നതിനു കൂടുതൽ സമയം ആവശ്യപ്പെട്ട കേരളത്തിനു സുപ്രീംകോടതിയുടെ വിമർശനം. മൂന്നുമാസം സമയമുണ്ടായിട്ടും ഇപ്പോഴാണോ സമീപിക്കുന്നതെന്നു കോടതി ചോദിച്ചു. മദ്യശാല മാറ്റാൻ കൂടുതൽ സമയം തേടിയാണു കേരളം സുപ്രീംകോടതിയിൽ ഹർജി നൽകിയത്. ഹർജി വിധിപറയാൻ മാറ്റി. ഡിസംബർ 15-ന് വന്ന ഉത്തരവിനെതിരെ മാർച്ച് 31 ന് ഒരു ദിവസം മാത്ര ശേഷിക്കേ അടിയന്തരമായ ഒരു സാഹചര്യമുണ്ടാക്കി ഹർജിയുമായി വന്നത് എന്തു കൊണ്ടാണെന്ന് ചേദിച്ച കോടതി മൂന്ന് മാസം സമയം എല്ലാവർക്കും ലഭിച്ചിരുന്നുവെന്നും ചൂണ്ടിക്കാട്ടി. ആ സമയത്തൊന്നും ആരും അവരവരുടെ പ്രശ്‌നം പറഞ്ഞില്ല. ആളുകൾക്ക് വേണമെങ്കിൽ വീട്ടിലിരുന്ന് മദ്യപിക്കാം പാതയോരത്തു നിന്ന് വാങ്ങിക്കുടിച്ച് വാഹനം ഓടിക്കണം എന്ന് എന്താണ് നിർബന്ധം പിടിക്കുന്നതെന്നും കോടതി ചേദിച്ചു. പൊതുജനങ്ങളുടെ ആരോഗ്യം മുൻ നിർത്തിയാണ് ഇത്തരമൊരു ഉത്തരവിട്ടതെന്നും കോടതി പറഞ്ഞു. അതേസമയം വിധിയോട് എതിർപ്പില്ലെന്നും അത് നടപ്പാക്കാൻ സമയം വേണമെന്നും ബിവ്‌റിജസ് കോർപ്പറേഷ

ന്യൂഡൽഹി: ദേശീയ, സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകൾ മാറ്റി സ്ഥാപിക്കുന്നതിനു കൂടുതൽ സമയം ആവശ്യപ്പെട്ട കേരളത്തിനു സുപ്രീംകോടതിയുടെ വിമർശനം. മൂന്നുമാസം സമയമുണ്ടായിട്ടും ഇപ്പോഴാണോ സമീപിക്കുന്നതെന്നു കോടതി ചോദിച്ചു. മദ്യശാല മാറ്റാൻ കൂടുതൽ സമയം തേടിയാണു കേരളം സുപ്രീംകോടതിയിൽ ഹർജി നൽകിയത്. ഹർജി വിധിപറയാൻ മാറ്റി.
ഡിസംബർ 15-ന് വന്ന ഉത്തരവിനെതിരെ മാർച്ച് 31 ന് ഒരു ദിവസം മാത്ര ശേഷിക്കേ അടിയന്തരമായ ഒരു സാഹചര്യമുണ്ടാക്കി ഹർജിയുമായി വന്നത് എന്തു കൊണ്ടാണെന്ന് ചേദിച്ച കോടതി മൂന്ന് മാസം സമയം എല്ലാവർക്കും ലഭിച്ചിരുന്നുവെന്നും ചൂണ്ടിക്കാട്ടി.
ആ സമയത്തൊന്നും ആരും അവരവരുടെ പ്രശ്‌നം പറഞ്ഞില്ല. ആളുകൾക്ക് വേണമെങ്കിൽ വീട്ടിലിരുന്ന് മദ്യപിക്കാം പാതയോരത്തു നിന്ന് വാങ്ങിക്കുടിച്ച് വാഹനം ഓടിക്കണം എന്ന് എന്താണ് നിർബന്ധം പിടിക്കുന്നതെന്നും കോടതി ചേദിച്ചു. പൊതുജനങ്ങളുടെ ആരോഗ്യം മുൻ നിർത്തിയാണ് ഇത്തരമൊരു ഉത്തരവിട്ടതെന്നും കോടതി പറഞ്ഞു.
അതേസമയം വിധിയോട് എതിർപ്പില്ലെന്നും അത് നടപ്പാക്കാൻ സമയം വേണമെന്നും ബിവ്‌റിജസ് കോർപ്പറേഷൻ പ്രതികരിച്ചു.
ജനസംഖ്യ അടിസ്ഥാനത്തിൽ മുനിസിപ്പാലിറ്റികളുടെ കണക്കെടുത്തതിന് ശേഷം മുനിസിപ്പാലിറ്റികൾക്ക് ഇളവ് നൽകണമെന്ന വാദം തമിഴ്‌നാടിനും തെലങ്കാനയ്ക്കും വേണ്ടി ഹാജരായ അറ്റോർണി ജനറൽ ഉന്നയിച്ചു. എന്നാൽ ഈ വാദം ഇപ്പോൾ ഉന്നയിക്കുന്നതെന്തിനാണെന്ന് കോടതി ചോദിച്ചു.
വാദത്തിന് ശേഷം എന്ന് വിധിപ്രസ്താവം നടത്താനാവും എന്ന് പറയാതെ കോടതി പിരിയുകയായിരുന്നു. ഈ പ്രശ്‌നത്തിൽ ഒരു ഉത്തരവ് ഉണ്ടാകും എന്ന് മാത്രമാണ് ചീഫ് ജസ്റ്റിസ് അംഗമായ ബെഞ്ച് അറിയിച്ചത്.
ഇതിനിടെ ബവ്‌റിജസ് മദ്യവിൽപനകേന്ദ്രങ്ങൾ നിലനിർത്താൻ സംസ്ഥാനം മാനദണ്ഡം വിപുലീകരിച്ചു. ദേശീയ, സംസ്ഥാന പാതയോരങ്ങളിൽനിന്നു മാറ്റേണ്ടിവരുന്ന മദ്യവിൽപനശാലകൾ അതാതു താലൂക്കിൽ എവിടെയെങ്കിലും സ്ഥാപിച്ചാൽമതി എന്നാണു പുതിയ തീരുമാനം.
നേരത്തേ അതാതു പഞ്ചായത്തിനുള്ളിൽ മാറ്റി സ്ഥാപിക്കണം എന്നായിരുന്നു വ്യവസ്ഥ. സർക്കാർ കണ്ടെത്തുന്ന സ്ഥലങ്ങളിലെല്ലാം ജനങ്ങൾ ശക്തമായ പ്രതിഷേധം ഉയർത്തുന്ന സാഹചര്യത്തിലാണു സ്ഥലപരിധി വിപുലമാക്കിയത്. ബവ്‌കോയുടെ 155, കൺസ്യൂമർഫെഡിന്റെ 29 ചില്ലറ വിൽപനകേന്ദ്രങ്ങളാണ് മാറ്റി സ്ഥാപിക്കാനുള്ളത്.

