- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Politics
- /
- PARLIAMENT
ന്യൂഡൽഹി: നിരവധി തവണ മാറ്റിവച്ചശേഷം നിർണ്ണായക എസ്.സി- എസ്.ടി ബിൽ രാജ്യസഭ ചർച്ചയില്ലാതെ പാസാക്കി. ചർച്ചയ്‌ക്കെടുത്ത് നിമിഷങ്ങൾക്കുള്ളിൽ രണ്ട് അനുബന്ധ ബില്ലുകളുൾപ്പെടെ പാസാക്കുകയായിരുന്നു. ഇക്കൊല്ലം ആഗസ്തിൽ ലോകസഭ പാസാക്കിയ ബിൽ നിയമമാകാൻ ഇനി രാഷ്ട്രപതിയുടെ അംഗീകാരത്തിന് അയയ്ക്കും. 1989ലെ മാതൃനിയമമായ പട്ടികജാതി/വർഗ (അതിക്രമം തടയൽ)? ന
ന്യൂഡൽഹി: നിരവധി തവണ മാറ്റിവച്ചശേഷം നിർണ്ണായക എസ്.സി- എസ്.ടി ബിൽ രാജ്യസഭ ചർച്ചയില്ലാതെ പാസാക്കി. ചർച്ചയ്‌ക്കെടുത്ത് നിമിഷങ്ങൾക്കുള്ളിൽ രണ്ട് അനുബന്ധ ബില്ലുകളുൾപ്പെടെ പാസാക്കുകയായിരുന്നു. ഇക്കൊല്ലം ആഗസ്തിൽ ലോകസഭ പാസാക്കിയ ബിൽ നിയമമാകാൻ ഇനി രാഷ്ട്രപതിയുടെ അംഗീകാരത്തിന് അയയ്ക്കും. 1989ലെ മാതൃനിയമമായ പട്ടികജാതി/വർഗ (അതിക്രമം തടയൽ)? നിയമത്തിൽ മാറ്റങ്ങൾ വരുത്താനുദ്ദേശിക്കുന്നതാണ് ബിൽ.
ഐകകണ്‌ഠ്യേന ശബ്ദവോട്ടോടെയാണ് ബിൽ പാസാക്കിയത്. ബിൽ പാസായതോടെ മേശയിലടിച്ച് അംഗങ്ങൾ ആഹ്ലാദം പ്രകടിപ്പിച്ചു. രണ്ട് അനുബന്ധ ബില്ലുകളും പിന്നാലെ ചർച്ചയില്ലാതെ പാസാക്കി. ശബ്ദകോലാഹലം കൊണ്ടല്ല പകരം ഐകകണ്‌ഠ്യേനയാണ് ബിൽ പാസാക്കിയതെന്നത് പ്രധാനമാണെന്ന് തൃണമൂൽ നേതാവ് ഡെറക് ഒബ്രിയാൻ അദ്ധ്യക്ഷനോട് പറഞ്ഞു.
Next Story