- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമല യുവതീപ്രവേശനം: പുനഃപരിശോധനാ ഹർജികൾ നാളെ പരിഗണിക്കും; തുറന്ന കോടതിയിൽ വാദമില്ല; 48 പുനഃപരിശോധനാ ഹർജികളിൽ വാദം കേൾക്കുക ചേംബറിൽ; അഭിഭാഷകർക്കോ കക്ഷികൾക്കോ പ്രവേശനമില്ല; പുനഃസംഘടിപ്പിച്ച ഭരണഘടനാ ബഞ്ചിന് നേതൃത്വം നൽകുക ജ.ദീപക് മിശ്രയ്ക്ക് പകരം ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി; റിട്ട് ഹർജികൾ കേൾക്കുക ചീഫ് ജസ്റ്റിസ് അടങ്ങിയ മൂന്നംഗ ബഞ്ച്; ഹർജികൾ പരിഗണിക്കുക ഉച്ചതിരിഞ്ഞ് മൂന്നുമണിക്ക്; കോടതി എന്തുപറയുമെന്ന ആകാംക്ഷയിൽ പിരിമുറുക്കത്തോടെ വിശ്വാസികൾ
ന്യൂഡൽഹി: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികൾ നാളെ പരിഗണിക്കും. തുറന്ന കോടതിയിൽ ഹർജികൾ വാദം കേൾക്കില്ല. ചേംബറിലായിരിക്കും വാദം കേൾക്കുക. 48 പുനഃ പരിശോധനാ ഹർജികളും, മൂന്ന് റിട്ട് ഹർജികളുമാണ് പരിഗണിക്കുക. ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള ബഞ്ചാണ് ഹർജി പരിഗണിക്കുക. മുൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് പകരമാണ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി ബഞ്ചിൽ അംഗമാകുന്നത്. ഉച്ചതിരിഞ്ഞ് മൂന്നുമണിക്കാണ് ഹർജികൾ പരിഗണിക്കുക. റിട്ട് ഹർജികൾ രാവിലെ തന്നെ പരിഗണിക്കും. ചേംബറിലേക്ക് അഭിഭാഷകർക്കോ കക്ഷികൾക്കോ പ്രവേശനം അനുവദിക്കില്ല. 48 ഹർജികളാണു നാളെ വൈകിട്ടു പരിഗണിക്കുന്നത്. പുനഃസംഘടിപ്പിച്ച ഭരണഘടനാ ബെഞ്ചിൽ ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് നേതൃത്വം നൽകും. ഇതിനു പുറമെ ശബരിമല വിഷയതത്തിലെ റിട്ട് ഹർജികൾ നാളെ രാവിലെ പരിഗണിക്കും. രഞ്ജൻ ഗൊഗോയ് ഉൾപ്പെട്ട മൂന്ന് അംഗ ബെഞ്ചാണ് റിട്ട് ഹർജികൾ പരിഗണിക്കുക. ദേവസ്വം ബോർഡിന് വേണ്ടി നാളെ മുതിർന്ന അഭിഭാഷകൻ ആര്യാമ സുന്ദരം ഹാജരാകില്ലെന്ന് അറിയിച്ചിട്ടുണ്ട്. ഇന്നിറങ്ങിയ സ

ന്യൂഡൽഹി: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികൾ നാളെ പരിഗണിക്കും. തുറന്ന കോടതിയിൽ ഹർജികൾ വാദം കേൾക്കില്ല. ചേംബറിലായിരിക്കും വാദം കേൾക്കുക. 48 പുനഃ പരിശോധനാ ഹർജികളും, മൂന്ന് റിട്ട് ഹർജികളുമാണ് പരിഗണിക്കുക. ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള ബഞ്ചാണ് ഹർജി പരിഗണിക്കുക. മുൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് പകരമാണ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി ബഞ്ചിൽ അംഗമാകുന്നത്. ഉച്ചതിരിഞ്ഞ് മൂന്നുമണിക്കാണ് ഹർജികൾ പരിഗണിക്കുക. റിട്ട് ഹർജികൾ രാവിലെ തന്നെ പരിഗണിക്കും.
ചേംബറിലേക്ക് അഭിഭാഷകർക്കോ കക്ഷികൾക്കോ പ്രവേശനം അനുവദിക്കില്ല. 48 ഹർജികളാണു നാളെ വൈകിട്ടു പരിഗണിക്കുന്നത്. പുനഃസംഘടിപ്പിച്ച ഭരണഘടനാ ബെഞ്ചിൽ ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് നേതൃത്വം നൽകും. ഇതിനു പുറമെ ശബരിമല വിഷയതത്തിലെ റിട്ട് ഹർജികൾ നാളെ രാവിലെ പരിഗണിക്കും. രഞ്ജൻ ഗൊഗോയ് ഉൾപ്പെട്ട മൂന്ന് അംഗ ബെഞ്ചാണ് റിട്ട് ഹർജികൾ പരിഗണിക്കുക. ദേവസ്വം ബോർഡിന് വേണ്ടി നാളെ മുതിർന്ന അഭിഭാഷകൻ ആര്യാമ സുന്ദരം ഹാജരാകില്ലെന്ന് അറിയിച്ചിട്ടുണ്ട്.
ഇന്നിറങ്ങിയ സപ്ലിമെന്ററി ലിസ്റ്റിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. വധശിക്ഷ ഒഴിച്ചുള്ള കേസുകളിൽ പുനഃപരിശോധന ഹർജികൾ ചേംബറിൽ പരിഗണിക്കുന്നതാണ് സുപ്രിം കോടതിയിലെ കീഴ്‌വഴക്കം. ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഡ്, റോഹിങ്ടൺ നരിമാൻ, എഎം ഖാൻവിൽകർ, ഇന്ദു മൽഹോത്ര എന്നിവരാണ് ബെഞ്ചിലെ മറ്റു അംഗങ്ങൾ. വിധിക്കെതിരായ റിട്ട് ഹർജികൾ തള്ളുകയോ വിശാല ബെഞ്ചിന്റെ പരിഗണനക്ക് വിടുകയോ ചെയ്യും.ഒരു ഭരണഘടന ബെഞ്ചിന്റെ വിധിക്ക് എതിരെ ഇത്ര അധികം പുനഃപരിശോധന ഹർജികൾ സമർപ്പിക്കപ്പെടുന്നത് സമീപകാല ചരിത്രത്തിൽ ഇത് ആദ്യമാണ്.
അതിനിടെ, ശബരിമലയിൽ അഹിന്ദു പ്രവേശനം തടയണമെന്ന ഹർജിയെ എതിർത്ത് സർക്കാർ ഹൈക്കോടതിയിൽ എതിർസത്യവാങ്മൂലം നൽകി. ശബരിമലയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് പല വാദങ്ങളുമുണ്ട്. ഇവിടെ ഓരോ വർഷവും നിരവധി ക്രിസ്ത്യാനികളും മുസ്ലീങ്ങളും വരുന്നുണ്ട്. വാവര് പള്ളിയിൽ പള്ളിയിൽ പ്രാർത്ഥിച്ച ശേഷമാണ് ശബരിമലയിൽ ഭക്തർ എത്തുന്നതെന്നും സർക്കാർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. ശബരിമലയിൽ അഹിന്ദുക്കളെ വിലക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് ടി.ജി.മോഹൻദാസ് സമർപ്പിച്ച ഹർജിയിലാണ് സർക്കാർ കോടതിയിൽ ഇക്കാര്യം അറിയിച്ചത്.
ശബരിമലയിലെ ക്ഷേത്രത്തിലെ ഉടമസ്ഥാവകാശത്തെ പറ്റി നിലവിൽ തർക്കം നിലനിൽക്കുന്നുണ്ട്. മലഅരയന്മാരുടേതാണ് ക്ഷേത്രമെന്നും ബുദ്ധവിഹാരമായിരുന്നവെന്നും വാദം നിലനിൽക്കുന്നുണ്ട്. ശബരിമലയിലെത്തുന്നവർ വാവര് പള്ളിയിൽ പ്രാർത്ഥിച്ചതിന് ശേഷമാണ് മലകയറുന്നത്. എല്ലാ മതവിഭാഗങ്ങളിലുള്ളവരും ശബരിമലയിൽ ദർശനത്തിന് എത്താറുണ്ട്. അതിനാൽ തന്നെ മുസ്ലിം, ക്രിസ്ത്യൻ മതവിഭാഗങ്ങളെയു കേസിൽ കേൾക്കണമെന്നും സർക്കാർ കോടതിയിൽ അറിയിച്ചു.
വഖഫ് ബോർഡ്, മുസ്ലിം സംഘടനകൾ, വാവര് ട്രസ്റ്റ്, ആദിവാസി സംഘടനകൾ എന്നിവരുമായി കൂടിയാലോചിച്ചശേഷം മാത്രമേ ഈ ഹർജിയിൽ കോടതി തീരുമാനം എടുക്കാവൂ എന്നും സർക്കാർ അറിയിച്ചു. വലിയ പൊതുജന താൽപര്യമുള്ള വിഷയം എന്ന നിലയിൽ പത്രപരസ്യവും നൽകണം. പൊതുജനങ്ങളുടെ ശ്രദ്ധ ഇതിലേക്ക് കൊണ്ടുവരണമെന്നും സർക്കാർ ആവശ്യപ്പെട്ടു.എല്ലാ മതവിശ്വാസികളും ഇഷ്ടപ്പെടുന്ന ക്ഷേത്രമാണ് ശബരിമല എന്നും അതിനാൽ അഹിന്ദു പ്രവേശം വിലക്കണമെങ്കിൽ എല്ലാവരുടെയും അഭിപ്രായം തേടണമെന്നുമാണ് സർക്കാർ നിലപാട്.

